sections
MORE

അസൂയ തോന്നിപ്പോകും; തേക്കിന്റെ സ്വന്തം നാട്ടിൽ ഒരു സൂപ്പർവീട്

HIGHLIGHTS
  • ചുറ്റുപാടിനോട് ഇഴുകിച്ചേരുന്ന വിധം ആഡംബര സൗകര്യങ്ങൾ ചിട്ടപ്പെടുത്തിയ സ്വപ്നഗൃഹം ..
nilambur-house-exterior
SHARE

തേക്കിൻ കാടുകൾ നിറഞ്ഞ നിലമ്പൂരിൽ റെയിൽവേസ്‌റ്റേഷനടുത്താണ് പ്രവാസിയായ റഹീമിന്റെ പുതിയ  വീട്. കുന്നായ പ്ലോട്ട് നിരപ്പാക്കാതെ സ്വാഭാവികഭംഗി നിലനിർത്തിയാണ് വീടുപണിതത്. പ്ലോട്ടിലുള്ള പരമാവധി മരങ്ങൾ സംരക്ഷിച്ചു, പിന്നിലേക്കിറക്കിയാണ് വീടിന് സ്ഥാനം കണ്ടത്. മുറ്റം ബാംഗ്ലൂർ സ്‌റ്റോൺ വിരിച്ചു.

nilambur-house-scape

ധാരാളം മഴ ലഭിക്കുന്ന നിലമ്പൂരിന്റെ കാലാവസ്ഥയെ പരിഗണിച്ച് ഫ്ലാറ്റ് റൂഫിനൊപ്പം സ്ലോപ് റൂഫുകളും എലിവേഷനിൽ നൽകി. ക്ലാഡിങ് വോൾ നൽകി പുറംകാഴ്ച് ഹൈലൈറ്റ് ചെയ്തു.

nilambur-house-landscape

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, ഫാമിലി ഡൈനിങ്, കോർട്യാർഡ്, പ്രെയർ സ്‌പേസ്, കിച്ചൻ, വർക്കേരിയ,  അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഹോം തിയറ്റർ, ബാൽക്കണി എന്നിവയാണ് 6500 ചതുരശ്രയടിയിൽ ഒരുക്കിയത്.

ഫാമിലി ലിവിങ് ഡബിൾ ഹൈറ്റിലാണ്. ഇവിടെ ടിവി യൂണിറ്റ് നൽകി. ഫാമിലി ലിവിങ്, ഡൈനിങ് എന്നിവിടങ്ങളിൽ പാറ്റിയോ നൽകി. ഇവിടെ നിന്നും പുറത്തെ പച്ചപ്പിലേക്കിറങ്ങാം.

nilambur-house-garden

ഇമ്പോർട്ടഡ് ടർക്കിഷ് ഫർണിച്ചറാണ് അകത്തളങ്ങൾ അലങ്കരിക്കുന്നത്. ഇറ്റാലിയൻ മാർബിളാണ് നിലത്തുവിരിച്ചത്. പുറത്തെ പച്ചപ്പിനെ സ്മരിച്ചുകൊണ്ട് കോമൺ ഏരിയകളും ഗ്രീൻ പെയിന്റ് നൽകി. തേക്കിന്റെ സ്വന്തം നാടായതുകൊണ്ട് ലിവിങ്, കിടപ്പുമുറികൾ എന്നിവിടങ്ങളിൽ നിലമ്പൂർ തേക്ക് കൊണ്ടുള്ള ഫ്ളോറിങ് നൽകി.  ഗോവണിയുടെ കൈവരികളും തേക്കിൽ തന്നെ.

nilambur-house-dine

ഗോവണി കയറി എത്തുന്നത് വിശാലമായ അപ്പർ ഹാളിലേക്കാണ്. ഇവിടെ സിറ്റിങ്, സ്റ്റഡി ഏരിയ, ഹോം തിയറ്റർ എന്നിവ സജ്ജീകരിച്ചു.

nilambur-house-upper

ധാരാളം ബന്ധുക്കൾ വരുന്ന വീടായതിനാൽ പ്രധാന ഡൈനിങ്ങിനു പുറമെ ഫാമിലി ഡൈനിങ്ങും നൽകിയിട്ടുണ്ട്. അടുക്കളയ്ക്ക് സമീപമാണ് ഈ സ്‌പേസ് ക്രമീകരിച്ചത്.

nilambur-house-second-dine

മറൈൻ പ്ലൈ, പ്ലാനിലാക് ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ കൊറിയൻ ടോപ് നൽകി.

nilambur-house-bed

എല്ലാ സൗകര്യങ്ങളും നിറയുന്നതാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം,വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, മിനി സിറ്റിങ് സ്‌പേസ് എന്നിവയെല്ലാം മുറികളിൽ ഒരുക്കി.

nilambur-house-bed

ലാൻഡ്സ്കേപ്പിനും പുൽത്തകിടിക്കും ചെടികൾക്കുമൊക്കെ സ്ഥാനം നൽകിയിട്ടുണ്ട്. പാറ്റിയോയിൽ നിന്നും പുറത്തിറങ്ങുമ്പോൾ വെട്ടാതെ സംരക്ഷിച്ച മരങ്ങളുടെ കുളിരും ഹരിതാഭയും കണികാണാം. വീട്ടുകാരുടെ വൈകുന്നേരങ്ങളിലെ ഒത്തുകൂടൽ ഇടം കൂടിയാണ് ഉദ്യാനം.  ചുരുക്കത്തിൽ ചുറ്റുപാടിനോട് ഇഴുകിച്ചേരുന്ന വിധം ആഡംബര സൗകര്യങ്ങൾ ചിട്ടപ്പെടുത്തിയതാണ് ഈ ഗൃഹത്തെ സ്വപ്നസമാനമായ ഒരനുഭവമാക്കി മാറ്റുന്നത്.

Model

Project facts

Model

Location- Nilambur

Plot- 80 cent

Area- 6500 SFT

Owner- Rahim

Designer- Muhammed Muneer

Nufail-Muneer Associates

Mob- 9847249528

Y.C- 2020

English Summary- Luxury House Nilambur

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA