ADVERTISEMENT

കളമശേരിയിലാണ് മിഥുന്റെയും ശ്രീവിദ്യയുടെയും പുതിയ ഫ്ലാറ്റ്. ഇരുവരും ബാങ്ക് ഉദ്യോഗസ്ഥരാണ്‌. രണ്ടു സ്ഥലങ്ങളിൽ ജോലി. നാടും രണ്ടു സ്ഥലത്ത്. ഭാവിയിൽ കൊച്ചിയിൽ ഒരുമിച്ച് സെറ്റിൽ ചെയ്യാനായി വാങ്ങിയിട്ടതാണ് ഫ്ലാറ്റ്. ഒരുപാട് പണം ഇനിയും ഫ്ലാറ്റ് അലങ്കരിക്കാൻ മുടക്കുക വയ്യ. അങ്ങനെ നിശ്ചയിച്ച ഇടത്തരം ബജറ്റിൽ ഫ്ലാറ്റ് ഫർണിഷ് ചെയ്യാൻ ഡിസൈനർ ഷിന്റോയെ ഏൽപിച്ചു.

flat-kalamasery-hall

കിച്ചൻ ഓപ്പൺ ശൈലിയിലേക്ക് മാറ്റിയതൊഴിച്ചാൽ സ്ട്രക്ചറിൽ അധികം പൊളിച്ചുപണികൾ നടത്തിയില്ല.  

ഓപ്പൺ ഹാളിന്റെ വിശാലത നഷ്ടമാകാതെ തന്നെ സെമി-പാർടീഷൻ ഉപയോഗിച്ച് വേർതിരിച്ചു. ജിഐ ട്യൂബിൽ പ്ലൈവുഡ്, വെനീർ ഒട്ടിച്ചാണ് സെമി പാർടീഷൻ ഒരുക്കിയത്. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു.

flat-kalamasery-dine

ഡൈനിങ്- വാഷ് ഏരിയ വേർതിരിക്കാൻ ജിഐ ട്യൂബിൽ ജിഐ കളേർഡ് ഷീറ്റ് ഒട്ടിച്ചു. 

flat-kalamasery-wash

U ഷേപ്ഡ് കിച്ചനാണ്. മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഡൈനിങ്ങിലേക്ക് തുറക്കുന്ന പാൻട്രി കൗണ്ടറും നൽകി.

flat-kalamasery-kitchen

മൂന്നു കിടപ്പുമുറികളും വ്യത്യസ്‌ത കളർ തീമിൽ ഒരുക്കി. സ്റ്റോറേജിന് പ്രാധാന്യം നൽകി. പ്ലൈവുഡ്+ വെനീർ ഫിനിഷിൽ വാഡ്രോബ് നൽകി. കിഡ്സ് റൂമിൽ ബുക്‌ഷെൽഫ്‌, സ്റ്റഡി ടേബിൾ നൽകി.

flat-kalamasery-bed

അങ്ങനെ 1250 ചതുരശ്രയടിയിലും ഞെരുക്കം അനുഭവപ്പെടാത്ത, കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന ഫ്ലാറ്റ് സഫലമായി...

 

Project facts

Location - Prime meridian, Kalamassery

Area - 1250 Sqft -3Bhk

Owner - Mithun & Sreevidhya

Designer- Shinto Varghese

Concept Design Studio, Ernakulam

Ph- +914844864633

Y.C -2020- November

English Summary- Elegant Flat Interiors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com