ADVERTISEMENT

തൃശൂർ ചെമ്പൂക്കാവിലാണ് മുരളിയുടെയും ദിവ്യയുടെയും പുതിയ വീട്. കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയെ പരിഗണിച്ചാണ് മോഡേൺ ശൈലിയിൽ വീടൊരുക്കിയത്.

 

സ്ലോപ് റൂഫിൽ ഷിംഗിൾസ് വിരിച്ചു.വുഡൻ പാനലിങ്, കളിമൺ ജാളികൾ എന്നിവയാണ് പുറംകാഴ്ച അലങ്കരിക്കുന്നത്. കാർ പോർച്ച് പ്രധാന സ്ട്രക്‌ചറിൽ നിന്നും മാറ്റി മുറ്റത്തിന്റെ വശത്തായി നൽകി.

modern-house-chembookav-living

 

modern-house-chembookav-hall

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്. കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 4600 ചതുരശ്രയടിയിൽ ഒരുക്കിയത്.

 

modern-house-chembookav-upper

പ്രധാന വാതിൽ തുറന്നു കയറുന്നത് ഡബിൾ ഹൈറ്റിൽ ഒരുക്കിയ ഫോർമൽ ലിവിങ്ങിലേക്കാണ്. സെമി പാർടീഷൻ നൽകി സ്വകാര്യത വരുത്തി. ഇവിടെ ഇൻഡോർ പ്ലാന്റുകൾ നൽകി ഹരിതാഭ നിറച്ചു. L ഷേപ്ഡ് സീറ്റിങ്ങും ബുദ്ധ തീമും ലിവിങ്ങിന് അധിക ഭംഗി നൽകുന്നു. വിട്രിഫൈഡ് ടൈലാണ് നിലം അലങ്കരിക്കുന്നത്. ഫർണിച്ചർ, പാനലിങ് എന്നിവയ്‌ക്കെല്ലാം നിലമ്പൂർ തേക്കിന്റെ പ്രൗഢി നൽകി.

modern-house-chembookav-stair

 

modern-house-chembookav-kitchen

ബുദ്ധ തീമിലാണ് കോർട്യാർഡ് ഡിസൈൻ. ഇൻഡോർ പ്ലാന്റുകൾ ഇവിടം അലങ്കരിക്കുന്നു. ചുവരും മേൽക്കൂരയും കളർ ഗ്ലാസൊട്ടിച്ച ഗ്രിൽ കൊണ്ട് സുരക്ഷിതമാക്കി.

modern-house-chembookav-bed

 

ഫാമിലി ലിവിങ്- ഡൈനിങ് ഓപ്പൺ ഹാളിൽ ക്രമീകരിച്ചത് വിശാലത നൽകുന്നു. കസ്റ്റംമെയ്ഡ് ഫർണിച്ചറും ഷാൻലിയറുമാണ് ഈ ഇടങ്ങൾക്ക് അഴക് പകരുന്നത്.

 

വുഡ്+ ഗ്ലാസ്  കോംബിനേഷനിലാണ് ഗോവണി. കോർട്യാർഡിന്റെ വശത്തുകൂടി മുകളിലേക്ക് പോകുന്ന ഗോവണി ചെന്നുനിൽക്കുന്നത് മെസനൈൻ ഫ്ലോറിലാണ്.  ഇവിടെ മിനി ബാറും സീറ്റിങ് സ്‌പേസും നൽകി. ഫോർമൽ  ലിവിങ്ങിൽ നിന്നും അപ്പർ ലിവിങ്ങിൽ നിന്നും  ഇവിടേക്ക് കാഴ്ച ലഭിക്കും.

 

വിശാലമാണ് കിച്ചൻ. ധാരാളം സ്റ്റോറേജ് സ്‌പേസും നൽകി. ലാമിനേറ്റ്+ അക്രിലിക് ഫിനിഷിലാണ് ക്യാബിനറ്റ്. കൊറിയൻ ടോപ്പാണ് കൗണ്ടറിന് നൽകിയത്. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകി.

 

അഞ്ചു കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസുകൾ നൽകി. താഴത്തെ നിലയിൽ മൂന്നു കിടപ്പുമുറികൾ നൽകി. മാസ്റ്റർ ബെഡ്റൂമിന്റെ വലിയ ഗ്ലാസ് ജാലകങ്ങൾ തുറക്കുന്നത് ഉദ്യാനത്തിന്റെ മനോഹരകാഴ്ചകളിലേക്കാണ്.

 

സ്മാർട്ട് ഹോം സൗകര്യങ്ങൾ ഇവിടെ നൽകിയിട്ടുണ്ട്. ലൈറ്റിങ്, എസി, സർവെയിലൻസ്‌ തുടങ്ങിയവ എല്ലാം ഇവിടെ ഓട്ടോമേറ്റ് ചെയ്തിരിക്കുകയാണ്. ആധുനിക സൗകര്യങ്ങൾ എല്ലാം ഒരുക്കിയപ്പോഴും പരിസ്ഥിതി സൗഹൃദ നയങ്ങളും പിന്തുടർന്നിട്ടുണ്ട്. സോളർ ഓൺഗ്രിഡ് പ്ലാന്റ് മേൽക്കൂരയിൽ സ്ഥാപിച്ചു. കൂടാതെ മഴവെള്ളസംഭരണി, കിണർ റീചാർജ് സംവിധാനം, മാലിന്യസംസ്കരണ സംവിധാനം  എന്നിവയെല്ലാമുണ്ട്.

 

 

Project facts

Location- Thrissur

Plot- 18 cent

Area- 4600 SFT

Owner- Murali Ashokraj

Arcitects- Anoop Chandran, Maneesha Anoop

Amac Architects, Thriprayar, Thrissur

Mob- 9995000222

Y.C- 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com