ADVERTISEMENT

പൊതുവെ കുടുംബം വികസിക്കുന്നതിന് അനുസരിച്ച് സ്ഥലം വികസിക്കുന്നില്ല എന്നതാണ് ഫ്ലാറ്റ് ജീവിതത്തിന്റെ ഒരു പോരായ്മ. ഇട്ടാവട്ടത്തിനുള്ളിൽ മാറ്റങ്ങൾ വരുത്താൻ പരിമിതികൾ ഉള്ളത് കൊണ്ട് കുറേക്കാലം കഴിയുമ്പോൾ മടുപ്പും തോന്നാം. എന്നാൽ കണ്ണൂർ കക്കാടുള്ള നാസിയ, ജിഹാസ് ദമ്പതികളുടെ, 15 ാം നിലയിലുള്ള ഈ 2 BHK ഫ്ലാറ്റ് ശരിക്കും ഒരു ആകാശവീട് തന്നെയാണ്. 

kannur-flat-living

മുകൾനിലയിൽ ആയതുകൊണ്ട് രണ്ടു ഓപ്പൺ ബാൽക്കണികൾ ഇവർക്ക് ലഭിച്ചിരുന്നു. ഇതിനെ ബുദ്ധിപരമായി വിനിയോഗിച്ചതിലൂടെ ഫ്ലാറ്റിലും വീട് പോലെ തോന്നിക്കുന്ന ജീവിതം ലഭിച്ചു. ലിവിങ്ങിനോട് ചേർന്നുള്ള ഒരു ബാൽക്കണി ഡൈനിങ് സ്‌പേസ് ആയി മാറ്റി. ജിഐ ഫ്രയിമിൽ ഗ്ലാസ് റൂഫിങ്ങും സ്ലൈഡിങ് ഗ്ലാസ് ജാലകങ്ങളും നൽകി ആകാശത്തേക്ക് തുറക്കുന്ന വിധമാണ് ഈ ഇടമൊരുക്കിയത്. ബ്രിക്ക് ക്ലാഡിങ് നൽകി ബാൽക്കണി ഡൈനിങ്ങിന്റെ ഭിത്തി ഹൈലൈറ്റ് ചെയ്തു. കുട്ടികൾ ഉള്ളതിനാൽ സുരക്ഷയ്ക്കായി ജനാലയിൽ ഗ്രില്ലുകളും നൽകി.

kannur-flat-dine

മാസ്റ്റർ ബെഡ്‌റൂമിനോട് ചേർന്നുള്ള ബാൽക്കണി ആക്ടിവിറ്റി സ്‌പേസ് ആക്കിമാറ്റി. യോഗ, വ്യായാമം എന്നിവ ചെയ്യാനും പെയിന്റിങ് ചെയ്യാനുമൊക്കെയുള്ള ഒരു ക്രിയേറ്റീവ് ഇടമായി ഇവിടം മാറി. വീട്ടുകാർ ചെടിപ്രേമികളാണ്. അങ്ങനെ രണ്ടു ബാൽക്കണികളും ഇപ്പോൾ ചെടികൾ കൊണ്ട് നിറഞ്ഞു.

നല്ല മിതമായും ഭംഗിയിലുമാണ് ഇന്റീരിയർ ചെയ്തത്. ചെറിയ ഇടങ്ങളിൽ ഫർണിച്ചറുകൾ കുത്തിത്തിരുകി ശ്വാസം മുട്ടിച്ചിട്ടില്ല. ഫർണിച്ചറുകൾ ഇന്റീരിയർ തീം പ്രകാരം അളവെടുത്ത ഡിസൈൻ ചെയ്തു നിർമിച്ചു. കിച്ചനോട് ചേർന്ന് ഒരു മിനി പാൻട്രി സ്‌പേസും വേർതിരിച്ചു. കുട്ടികൾക്ക് ഇവിടെ ഇരുന്നു പഠിക്കുകയും ചെയ്യാം.

kannur-flat-pantry

രണ്ടു കിടപ്പുമുറികളും ലളിതമായി ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയുണ്ട്. വാഡ്രോബ് സ്റ്റോറേജും ആവശ്യത്തിനുണ്ട്.  മാസ്റ്റർ ബെഡ്റൂമിന്റെ ജനാലയിൽ ജാളി ഡിസൈനുകളിൽ ഒരുക്കിയ ഗ്രിൽ കൗതുകം നിറയ്ക്കുന്നു. മോഡുലാർ കിച്ചനിലും പരമാവധി കൺസീൽഡ് , സ്ലൈഡിങ് ക്യാബിനറ്റുകൾ നൽകി സ്റ്റോറേജ് ഉറപ്പുവരുത്തി.

kannur-flat-kitchen

ഒരുപക്ഷേ ലോക്ഡൗൺ കാലത്ത് ഏറ്റവും ബുദ്ധിമുട്ടിയത് ഫ്ലാറ്റ്‌വാസികളാകും. പൊതുവിടങ്ങൾ വിലക്കപ്പെട്ടതോടെ പലരും ഹൗസ് അറസ്റ്റിലെന്ന പോലെയാണ് ജീവിച്ചത്. എന്നാൽ പുറത്തേക്ക് തുറന്ന ഈ രണ്ടു ബാൽക്കണികൾ ഉള്ളതുകൊണ്ട് തങ്ങൾക്ക് വീർപ്പുമുട്ടൽ  ഉണ്ടായില്ല എന്ന് വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

kannur-flat-bed

 

 

Project facts

Location- Kakkad, Kannur

Area- 1100 SFT

Owner- Naziya & Jihas

Design- Ameena Amal K

AAK Concepts

Mob- +97466780966

Y.C- 2019

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com