ADVERTISEMENT

അങ്കമാലി കരിപ്പാശ്ശേരിയിലാണ് ജോസഫ് ഫ്രാൻസിസിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. സമീപം നിരവധി കന്റെംപ്രറി വീടുകൾ ഉള്ളതിനാൽ, വേറിട്ടു നിൽക്കുന്ന ഒരു അനുഭവമാകണം തന്റെ വീട് എന്നതായിരുന്നു ഉടമസ്ഥന്റെ ആഗ്രഹം. അതിനാൽ കൊളോണിയൽ തീമാണ് വീടിനു തിരഞ്ഞെടുത്തത്. തൂവെള്ള നിറമുള്ള പുറംഭിത്തികളും ഫ്ലാറ്റ്-സ്ലോപ് റൂഫുകളുടെ മിശ്രണവുമാണ് വീടിനു കൊളോണിയൽഛായ പകരുന്നത്.

പ്ലോട്ടിൽ വീട് വയ്ക്കുന്ന ഭാഗത്തെ മരങ്ങൾ മാത്രമാണ് മുറിച്ചത്. വീടിന്റെ മുന്നിലും പിന്നിലുമെല്ലാം ധാരാളം മരങ്ങൾ തണലേകുന്നു. അതിൽ കിളികളും അണ്ണാനും കൂടുകൂട്ടുന്നു. മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും ഇടകലർത്തി ഒരുക്കി.

colonial-house-angamali-exterior

സെമി ഓപ്പൺ പ്ലാനിലാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. പ്രധാന വാതിൽ തുറന്നു കയറുമ്പോൾ വശത്തായി സ്വകാര്യത നൽകി ഫോർമൽ ലിവിങ് ചിട്ടപ്പെടുത്തി. മറ്റിടങ്ങളിലേക്ക് നോട്ടമെത്താത്ത വിധമാണ് ഇതിന്റെ ക്രമീകരണം. ഇളം നിറങ്ങളാണ് ചുവരുകൾക്ക് നൽകിയത്. ഇതും ഉള്ളിൽ തെളിമയുള്ള അന്തരീക്ഷം തീർക്കുന്നു. വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്. ഫർണിച്ചറുകൾ ഇന്റീരിയർ തീമനുസരിച്ച് കസ്റ്റമൈസ് ചെയ്തു.

colonial-house-angamali-living

ഇവിടെ നിന്നും കടക്കുന്നത് വിശാലമായ ഡബിൾ ഹൈറ്റ് ഹാളിലേക്കാണ്.  ഇരുനിലകളും തമ്മിൽ ആശയവിനിമയം സാധ്യമാക്കാനും ഇതുപകരിക്കുന്നു. ഇവിടെ ഫോർമൽ ലിവിങ്, ഡൈനിങ് ക്രമീകരിച്ചു .ഈ ഏരിയയുടെ റൂഫിൽ പാറ്റേൺ സ്‌കൈലിറ്റ് കൊടുത്തിട്ടുണ്ട്. ഇതുവഴി സ്വാഭാവിക പ്രകാശം സമൃദ്ധമായി ഉള്ളിലേക്കെത്തും. കൂടാതെ ഇത് വശത്തെ ഭിത്തിയിൽ നിഴൽവെട്ടങ്ങളും തീർക്കുന്നു. 

ഹാളിനു നടുവിലായി ഒരു സെമി-പാർടീഷൻ ക്രമീകരിച്ചിട്ടുണ്ട്. ഇതിന്റെ ഒരുവശത്ത് ടിവി യൂണിറ്റും മറുവശത്ത് പ്രെയർ സ്‌പേസുമായി സ്ഥലം ഉപയുക്തമാക്കി. 

colonial-house-angamali-hall

ഗോവണിയാണ് മറ്റൊരു ഹൈലൈറ്റ്. വുഡ് + ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് ഗോവണിയുടെ കൈവരികൾ. ആദ്യ ലാൻഡിങ്ങിൽ മെസനൈൻ ശൈലിയിൽ ഒരു റീഡിങ് സ്‌പേസ് ഒരുക്കി സ്ഥലം ഉപയുക്തമാക്കി. ഇവിടെ ധാരാളം ജനാലകളും അതിനോട് ചേർന്ന് ഇൻബിൽറ്റ് സീറ്റിങ്ങും ഒരുക്കിയിട്ടുണ്ട്.

colonial-house-angamali-tair

അടുക്കളയിലും തുറന്ന നയം കാണാം. മെയിൻ കിച്ചനും വർക്കേരിയയും ഒറ്റ ബ്ലോക്കായി വിന്യസിച്ചു. മൾട്ടിവുഡ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

colonial-house-angamali-kitchen

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികൾ വിന്യസിച്ചു. മിതമായി ചിട്ടപ്പെടുത്തിയ കിടപ്പുമുറികളിൽ അത്യാവശ്യ സൗകര്യങ്ങൾ എല്ലാമുണ്ടുതാനും. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ സജ്ജീകരിച്ചു.

colonial-house-angamali-bed

ഇപ്പോൾ ഓരോ ദിവസവും ഫ്രഷായി ചെലവഴിക്കാൻ പോസിറ്റീവ് എനർജി നിറഞ്ഞ ഇടങ്ങൾ ഉപകരിക്കുന്നുവെന്ന് വീട്ടുകാർ സാക്ഷിക്കുന്നു. വീട്ടിലെത്തുന്ന അതിഥികളിലേക്കും ആ പോസിറ്റീവ് വൈബ് നിറയുന്നു.

colonial-house-angamali-prayer

 

Project facts

Location- Karippasseri, Angamali

Area- 2960 SFT

Owner- Joseph Fransis

Architect- Joseph Chalissery

Dream Infinite Studio, Iringalakuda

Mob- 9496863713

Y.C- 2020

English- Colonial House Angamali with Positive Vibe Plan, Kerala Home Plans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com