sections
MORE

അവിശ്വസനീയം; വെറും 5 സെന്റിൽ ഇങ്ങനെ ഒരു വീട് പണിതെന്നോ!

HIGHLIGHTS
  • അകത്തേക്ക് കയറിയാൽ 5 സെന്റിലെ വീടാണെന്ന് ഒരിക്കലും അനുഭവപ്പെടുകയുമില്ല..
5-cent-house-calicut
SHARE

നഗരപ്രദേശങ്ങളിൽ ലഭ്യമായ ചെറിയ പ്ലോട്ടുകളിൽ വീട് പണിയുക ഒരു വെല്ലുവിളി തന്നെയാണ്. എന്നാൽ അത്തരം സ്ഥലപരിമിതികളെ അപ്രസക്തമാക്കി നിർമിച്ചതാണ് കോഴിക്കോട് കല്ലായിയിലുള്ള ഷുമൈസിന്റെ വീട്.

L ഷേപ്പിലുള്ള 6 സെന്റ് പ്ലോട്ട്. ചുറ്റുപാടും വീടുകൾ. വീട്ടിലേക്കുള്ള വഴി തന്നെ ഒന്നേകാൽ സെന്റോളമുണ്ട്. നിയമപ്രകാരമുള്ള സെറ്റ്ബാക്ക് ഒഴിച്ചിട്ടാൽ വീടുപണിയാൻ ബാക്കിയുള്ളത് 5 സെന്റ് മാത്രം. അവിടെയാണ് ഇത്രയും സൗകര്യങ്ങളുള്ള വീട് പണിതിരിക്കുന്നത്.

പ്ലോട്ടിന്റെ പരിമിതികൾ ഉള്ളിൽ കയറിയാൽ മറക്കണം എന്നതായിരുന്നു വീട്ടുകാരുടെ ഡിമാൻഡ്. ഇടുങ്ങിയ പ്ലോട്ടിൽ കാറ്റും വെളിച്ചവും മുടങ്ങാതിരിക്കാൻ ധാരാളം ജാലകങ്ങൾ സ്ട്രക്ചറിൽ ഉൾപ്പെടുത്തി. ബോക്സ്- പ്ലെയിൻ രീതിയിലാണ് എലിവേഷൻ.

പോർച്ച്, ചെറിയ സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവ താഴത്തെ നിലയിൽ ക്രമീകരിച്ചു. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, ലിവിങ്, സ്റ്റഡി സ്‌പേസ് എന്നിവയും ഒരുക്കി. സെക്കൻഡ് ഫ്ലോറിലെ ഓപ്പൺ ടെറസിൽ ഗാർഡനും സജ്ജീകരിച്ചു. മൊത്തം 2950 ചതുരശ്രയടിയാണ് വിസ്തീർണം.

5-cent-house-calicut-living

തുറന്ന നയത്തിലാണ് അകത്തളങ്ങൾ നിർമിച്ചത്. ഇടങ്ങൾ തമ്മിൽ ജിഐ ഷെൽഫുകൾ കൊണ്ട് പാർടീഷൻ ഒരുക്കി. ഫോർമൽ ലിവിങ്ങിൽ നിന്നും സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി ചുറ്റുമതിലിനോട് ചേർത്തൊരുക്കിയ കോർട്യാർഡിലേക്കിറങ്ങാം. ഇതിനു പർഗോള സീലിങ് ചെയ്ത് താഴെ സീറ്റിങ്ങും കൊടുത്തു.

5-cent-house-calicut-court

ഫർണിച്ചറുകൾ എല്ലാം ഇറക്കുമതി ചെയ്തവയാണ്. ലൈറ്റുകൾ കസ്റ്റമൈസ് ചെയ്തു. ഉള്ളിൽ  ഫോൾസ് സീലിങ് കൊടുത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മഗ്രാന വൈറ്റ് മാർബിളാണ് നിലത്തുവിരിച്ചത്. വുഡൻ ഫിനിഷിലാണ് സ്‌റ്റെയർകേസ്.

5-cent-house-calicut-dining

നീളൻ ഹാളിന്റെ മധ്യത്തിലായി ഡൈനിങ് ടേബിൾ കൊടുത്തു. ഹാളിന്റെ ഒരറ്റത്തെ ഭിത്തി ഹൈലൈറ്റ് ചെയ്ത് മിനി സീറ്റിങ് ഏരിയയും സജ്ജീകരിച്ചു.

5-cent-house-calicut-dine

അക്രിലിക് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. ഗാലക്‌സി ബ്ലാക് ഗ്രാനൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. കിച്ചനിൽ നിന്നും ഡൈനിങ്ങിലേക്ക് തുറക്കുന്ന ഒരു പാൻട്രി കൗണ്ടറുമുണ്ട്.

5-cent-house-calicut-kitchen

കിടപ്പുമുറികളിൽ കോൺട്രാസ്റ്റ് കളർ സീലിങ് കൊടുത്തു. ഇരിപ്പിട സൗകര്യങ്ങളുള്ള ജനാലകളാണ് മുറികളിൽ. കിടപ്പുമുറികളിൽ സ്റ്റോറേജിന്‌ പ്രാധാന്യം കൊടുത്തു. ഇതിനായി കൺസീൽഡ് വോക്-ഇൻ വാഡ്രോബുകൾ കൊടുത്തു. എല്ലാ മുറികൾക്കും അറ്റാച്ഡ് ബാത്റൂമും കൊടുത്തു. ഇതിൽ ഡ്രൈ- വെറ്റ് ഏരിയകൾ വേർതിരിച്ചു.

5-cent-house-calicut-bed

ചുരുക്കത്തിൽ ഒരിഞ്ചുപോലും നഷ്ടമാകാതെ ഉപയുക്തമാക്കിയതാണ് ഈ വീടിന്റെ വിജയം. വീട്ടുകാർ ആഗ്രഹിച്ചതുപോലെ, അതിഥികൾ വരുമ്പോൾ നീളൻ മുറ്റത്ത് നാലഞ്ചു കാറുകൾ പാർക്ക് ചെയ്യാം. അകത്തേക്ക് കയറിയാൽ 5 സെന്റിലെ  വീടാണെന്ന് ഒരിക്കലും അനുഭവപ്പെടുകയുമില്ല..

Project facts

Location- Kallai, Calicut

Plot- 6 cent

Area-2950 SFT

Owner- Shumaiz

Construction- Althaf

Architect- Faheem Moosa

Design Core

Mob- 9037272830

Y.C- 2020 Dec

ചിത്രങ്ങൾ- അജീബ് കോമാച്ചി

English Summary- Small Plot House Plan Calicut; Veedu Malayalam Magazine

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA