7 ലക്ഷം, 4 സെന്റ്; ഒപ്പം ഒരു നന്മയുടെ അടയാളമാണ് ഈ വീട്; പ്ലാൻ

HIGHLIGHTS
  • FCC കോൺവെന്റിൽ നിന്നും അനുവദിച്ച 7 ലക്ഷം രൂപയാണ് ഈ വീടിന്റെ മൂലധനം.
7-lakh-house-thrissur
SHARE

തൃശൂർ പത്രമംഗലത്തുള്ള ഈ വീട് പൂർത്തിയാക്കി നൽകിയപ്പോൾ സാമൂഹികപ്രതിബദ്ധത എന്ന വാക്കിന്റെ അർഥം കൂടി പൂർണമാവുകയാണ്. FCC കോൺവെന്റിൽ നിന്നും അനുവദിച്ച 7 ലക്ഷം രൂപയാണ് ഈ വീടിന്റെ മൂലധനം. 

ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം, കോർട്യാർഡ് എന്നിവയാണ് 710 ചതുരശ്രയടിയിൽ ഒരുനിലയിൽ ഉൾക്കൊള്ളിച്ചത്.  ചെറുതെങ്കിലും ഞെരുക്കം അനുഭവപ്പെടാത്ത കാറ്റിനും വെളിച്ചത്തിനും പ്രാധാന്യം നൽകിയാണ് അകത്തളങ്ങൾ രൂപകൽപന ചെയ്തത്.

7-lakh-house-thrissur-side

ജിഐ ട്രസ് വർക്ക് ചെയ്തശേഷം സാൻഡ്വിച്ച് പാനൽ ഷീറ്റാണ് മേൽക്കൂരയിൽ വിരിച്ചത്. ഇതിനുതാഴെ ചൂട് കുറയ്ക്കാനായി ബൈസൺ പാനൽ സീലിങ്ങും കൊടുത്തു.

പ്ലോട്ടിലുണ്ടായിരുന്ന പാറ പൊട്ടിച്ചെടുത്താണ് അടിത്തറയ്ക്ക് ഉപയോഗിച്ചത്. പ്ലോട്ടിലെ പാറക്കൂട്ടങ്ങളുടെ സ്വാഭാവിക നിലനിർത്തി ഒരുക്കിയ കോർട്യാർഡും മനോഹരമാണ്.

7-lakh-house-thrissur-inside

ചെലവ് കുറഞ്ഞ AAC ബ്ലോക്കുകൾ കൊണ്ടാണ് ഭിത്തി കെട്ടിയത്. സിമന്റ് തേക്കാതെ പുട്ടിയിട്ട് പെയിന്റ് അടിച്ചതിനാൽ  അവിടെയും ചെലവ് ലാഭിക്കാനായി.

7-lakh-house-thrissur-bed

പ്രധാന വാതിലിനു മാത്രം തടി ഉപയോഗിച്ചു. ബാക്കി എല്ലാം റെഡിമെയ്ഡ് വാതിലുകളാണ്. 

ഒരു ചെറിയ കുടുംബത്തിന്റെ ആവശ്യങ്ങളെല്ലാം നിവർത്തിക്കുംവിധമാണ് ഈ വീട് രൂപകൽപന ചെയ്തത്. ഒരു സ്വപ്നം പോലെ പുതിയ വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

ചെലവ് കുറയ്ക്കാൻ ഉപയോഗിച്ച സാമഗ്രികൾ 

  • ഫൗണ്ടേഷൻ- റബിൾ വോൾ-  AAC
  • ഫ്ലോർ - 2X2 പോർസലൈൻ ടൈൽസ് 
  • റൂഫ്- കോൺക്രീറ്റ്, പിയു സാൻഡ്‌വിച്ച് ഷീറ്റ് 
  • സീലിംങ്- ബൈസൺ പാനൽ 
  • വോൾ ഫിനിഷ്- വാട്ടർപ്രൂഫ് പുട്ടിയിൽ പെയിന്റ് 
  • ജനലുകൾ- ജിഐ പൈപ്പിൽ അലുമിനിയം ഷട്ടർ 
7-lakh-house-thrissur-plan

Project facts

Location- Pathramangalam, Thrissur

Plot- 4 cent

Area- 710 SFT

Owner- Shiju

Architect- Clinton Thomas

Solid Architects, Calicut

Mob- 9656909602

Y..C- 2021

Budget- 7 Lakhs

English Summary- 7 Lakh House Plan Kerala, Low Cost Home Kerala

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA