പരിമിതികളേ ഗുഡ്ബൈ; വീട് സൂപ്പർഹിറ്റ്! ഒറ്റനോട്ടത്തിൽ ആരാധകരായി ആളുകൾ

HIGHLIGHTS
  • ഈ പ്രദേശത്തുകൂടി കടന്നുപോകുന്നവർ ഈ വീടിനെ ഒന്നു ശ്രദ്ധിക്കാതെ കടന്നുപോകില്ല എന്നുറപ്പ്.
vadakara-house-exterior
SHARE

കോഴിക്കോട് വടകരയാണ് ദന്തഡോക്ടറായ അഫ്സൽ ഉസ്മാന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വീതി കുറഞ്ഞു നീളത്തിലുള്ള 30 സെന്റ് പ്ലോട്ടിന്റെ വെല്ലുവിളികളെ മറികടന്നാണ് ഈ സ്വപ്നഭവനം പണിതുയർത്തിയത്.

മടുപ്പിക്കുന്ന പതിവു കാഴ്ചകൾ വേണ്ടേവേണ്ട, പകരം വേറിട്ടു നിൽക്കുന്ന അനുഭവമാകണം തന്റെ വീട് എന്നതായിരുന്നു ഗൃഹനാഥന്റെ ആവശ്യം.  അതുകൊണ്ട് പരമ്പരാഗത+ കൊളോണിയൽ ശൈലികൾ സമന്വയിപ്പിച്ചാണ് വീടിന്റെ എലിവേഷൻ ഒരുക്കിയത്. മേൽക്കൂര ചരിച്ചുവാർത്തു ഓടുവിരിച്ചു. മലേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത മേച്ചിൽ ഓടുകളാണ് വീടിനു തലയെടുപ്പ് കൊടുക്കുന്നത്.  ക്‌ളാസിക് തീമിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഉയരമുള്ള ഭിത്തികളും മേൽക്കൂരയുമാണ് വീടിനുള്ളത്. വീടിനുള്ളിൽ ഡബിൾ ഹൈറ്റ് പൊതുവിടങ്ങളുണ്ട്. ഇത് ചൂടുവായുവിനെ പുറംതള്ളാനും അകത്തളത്തിൽ ചൂട് കുറയ്ക്കാനും സഹായിക്കുന്നു.

vadakara-house-compound-wall

മുറ്റം താന്തൂർ സ്‌റ്റോൺ വിരിച്ച് അലങ്കരിച്ചു.  വീടിന്റെ ഭംഗി തടസങ്ങളില്ലാതെ ആസ്വദിക്കാനായി മുൻവശത്ത് കാർ പോർച്ച് ഒഴിവാക്കി. പകരം വശത്തെ മതിലിനോട് ചേർന്ന സ്‌പേസ് നിലവിൽ ഉപയോഗിക്കുന്നു. ഭാവിയിൽ ഇവിടെ ഇൻഡസ്ട്രിയൽ കാർ പോർച്ച് നിർമിക്കുകയും ചെയ്യാം. സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പ്രെയർ ഏരിയ, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ഓഫിസ് റൂം, അപ്പർ ലിവിങ്, ബാൽക്കണി തുടങ്ങിയവയാണ് 4000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

vadakara-house-view

വീടിനകത്തേക്ക് കയറിയാൽ ആരുടേയും നോട്ടം ആദ്യം പോകുന്നത് സീലിങ്ങിലേക്കാണ്. ഫോൾസ് സീലിങ്ങിന്റെ ചാരുതയാണ് അകത്തളങ്ങൾ പ്രൗഢവും പ്രസന്നവുമാക്കുന്നത്. ജിപ്സം സീലിങ്ങിൽ മൾട്ടിവുഡ് സിഎൻസി ഡിസൈനുകൾ ചെയ്ത് എൽഇഡി ലൈറ്റുകൾ കൊടുത്തതോടെ അകത്തളം വേറെ ലുക്കിലേക്ക് മാറി. ഇറ്റാലിയൻ മാർബിൾ ഫിനിഷുള്ള ടൈലാണ് പൊതുവിടങ്ങളിൽ വിരിച്ചത്. ഫർണിച്ചറുകൾ ചിലത് കസ്റ്റമൈസ് ചെയ്തു, ചിലത് ഇമ്പോർട്ട് ചെയ്തു. 

vadakara-house-living

പ്രധാനവാതിൽ തുറന്നു പ്രവേശിക്കുന്നത് വിശാലമായ ഹാളിലേക്കാണ്. ഇവിടെ ആദ്യം ഇരുനിലകളും തമ്മിൽ നോട്ടം എത്തുംവിധം ഡബിൾഹൈറ്റ് സീലിങ് വരുന്നു. പിന്നീട് പ്രവേശിക്കുന്നത് മധ്യത്തിലായി ഒരുക്കിയ ഡൈനിങ് സ്‌പേസിലേക്കാണ്. ഹാളിന്റെ ഒരറ്റത്തായി കോർട്യാർഡ് സ്‌പേസും കാണാം. 

vadakara-house-dining

ഡൈനിങ്ങിനോട് ചേർന്ന ഈ കോർട്യാർഡാണ് വീടിനുള്ളിൽ ശ്രദ്ധാകേന്ദ്രം.  തൂവെള്ള നിറത്തിന്റെ ചാരുതയിലാണ്  ഈ സ്‌പേസ്. ഭിത്തിയിൽ വെർട്ടിക്കൽ സ്‌കൈലിറ്റുകളും സീലിങ്ങിൽ പർഗോള ഗ്ലാസ് സീലിങ്ങും കൊടുത്തു. ഇതുവഴി പ്രകാശം സമൃദ്ധമായി വീടിനുള്ളിലേക്ക് ഒഴുകിയെത്തുന്നു.  രാത്രിയിൽ കോർട്യാർഡിന്റെ സീലിങ്ങിലെ വാംടോൺ ഹാങ്ങിങ് ലൈറ്റുകൾ പ്രകാശം ചൊരിയും. കോർട്യാർഡിന്റെ നിലത്ത് സിന്തറ്റിക്ക് ടർഫ് വിരിച്ചു. ഇതിനു സമീപം സിറ്റിങ് സ്‌പേസും ഹാങ്ങിങ് ചെയറും കൊടുത്തിട്ടുണ്ട്. 

vadakara-house-court

വീടിന്റെ മറ്റിടങ്ങൾക്ക് സ്വകാര്യത ലഭിക്കുംവിധം സ്വീകരണമുറി ഒരുക്കി. ഭിത്തിയിൽ കൊടുത്ത യെലോ ടെക്സ്ചർ ഇവിടുത്തെ ഹൈലൈറ്റാണ്. വീടിന്റെ മറ്റിടങ്ങളിലും സമാനമായി ഹൈലൈറ്റർ ഭിത്തികൾ വേർതിരിച്ചിട്ടുണ്ട്.

vadakara-house-dine

സ്‌റ്റെയറിന്റെ വശത്തെ ഡബിൾ ഹൈറ്റ് ഭിത്തിയിൽ വോൾപേപ്പർ ഒട്ടിച്ചു ഹൈലൈറ്റ് ചെയ്തു. ഇത് ബഹ്‌റൈനിൽ നിന്നും ഇറക്കുമതി ചെയ്ത വോൾപേപ്പറാണ്. വാഷ് ഏരിയ മനോഹരമായി വേർതിരിച്ചത് കാണാം. ബേസിനടിയിൽ കൺസീൽഡ് സ്‌റ്റോറേജ് സ്‌പേസും കൊടുത്തു. കണ്ണാടിയിൽ സൂര്യനെ അനുസ്മരിപ്പിക്കുന്ന ആർട്ട് വർക്കും കൊടുത്തു.

colonial-home-false-ceiling

മൾട്ടിവുഡ്+ പെയിന്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഇൻബിൽറ്റ് അവ്ൻ, ഫ്രിഡ്ജ് സൗകര്യങ്ങളും സജ്ജീകരിച്ചു. ഡൈനിങ്ങിനോട് ചേർന്ന ഓപ്പൺ കൗണ്ടർ, ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറാക്കി പരിവർത്തനം ചെയ്തത് കൗതുകകരമാണ്. ഇവിടെ ഹൈ ഷെയറുകൾ കൊടുത്തു.

vadakara-house-kitchen

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ ഒരുക്കി. സൗകര്യങ്ങൾക്കും സ്റ്റോറേജിനും മുൻഗണന കൊടുത്താണ് ഡിസൈൻ. മുറികളിൽ ഫുൾ ലെങ്ത് വാഡ്രോബുകൾ കൊടുത്തിട്ടുണ്ട്. ഇതിൽ മുഴുനീള കണ്ണാടി കൊടുത്തത് മുറിക്ക് കൂടുതൽ വലുപ്പം തോന്നാനും സഹായിക്കുന്നു. അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് സ്‌പേസ് എന്നിവയും മുറികളിൽ വേർതിരിച്ചു.

vadakara-house-bedroom

ഈ വീടിന്റെ ഒരു സവിശേഷത, ഒരു ദിവസത്തിന്റെ പല നേരങ്ങളിൽ വ്യത്യസ്ത കാഴ്ചാനുഭവം പ്രദാനം ചെയ്യുന്നു എന്നതാണ്. ഇതിനു സഹായിക്കുന്നത് വീടിന്റെ പെയിന്റിങ്ങും പുറംഭിത്തികളിലെ പ്രൊഫൈൽ ലൈറ്റുകളുമാണ്.

home-false-ceiling

ഈ പ്രദേശത്തുകൂടി കടന്നുപോകുന്നവർ ഈ വീടിനെ ഒന്നു ശ്രദ്ധിക്കാതെ കടന്നുപോകില്ല എന്നുറപ്പ്. അങ്ങനെ നാട്ടിലെ സംസാരവിഷയവും ലാൻഡ്മാർക്കും ആയി മാറിയിരിക്കുകയാണ് ഈ സൂപ്പർവീട്.

Project facts

Location- Vadakara, Calicut

Plot- 30 cent

Area- 4000 SFT

Owner- Dr. Afzal Usman

Design- Muhammed Shafi

Arkitecture Studio

Mob-9809059550

Y.C-Dec 2020

ചിത്രങ്ങൾ- അജീബ് കോമാച്ചി 

English Summary- Colonial Model House Vadakara, Veedu Malayalam Magazine

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA