ഓംഹ്രീം മുഖം മാറട്ടെ! വിവാഹത്തിന് വീടിന്റെ മാറ്റംകണ്ട് അമ്പരന്ന് ആളുകൾ!

HIGHLIGHTS
  • ആറു മാസംകൊണ്ട് മകന്റെ വിവാഹത്തിന് നവവരനെ പോലെ വീടും ഒരുങ്ങി.
kanjirapally-home-exterior
SHARE

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ 45 വർഷത്തോളം പഴക്കമുള്ള വീടായിരുന്നു സയ്യിദ് അഹ്മദിന്റേത്. മകന്റെ വിവാഹത്തോടനുബന്ധിച്ച് വീടിനെ കാലോചിതമായി പരിഷ്കരിച്ച കഥയാണിത്. ഇടുങ്ങിയ അകത്തളങ്ങൾ, കാറ്റും വെളിച്ചവും കയറുന്നതിൽ പരിമിതി, ചോർച്ച തുടങ്ങിയ പോരായ്മകൾ പരിഹരിച്ചാണ് വീട് പുതുക്കിയത്. സൂപ്പർ ഫുട്‍ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വേനൽക്കാല വസതിയുടെ പുറംകാഴ്ചയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വീടിന്റെ എലിവേഷൻ.

kanjirapally-old-home
പഴയ വീട്

പൊട്ടിയിളകിയ മുൻചുവരുകൾ റീപ്ലാസ്റ്ററിങ് ചെയ്ത ശേഷം ഒരുവശം സിമന്റ് ഗ്രൂവിൽ വൈറ്റ് പെയിന്റ് കൊടുത്തു. മറുവശം സ്‌റ്റോൺ ക്ലാഡിങ് വിരിച്ചു ഹൈലൈറ്റ് ചെയ്തു. അതോടെ വീടിന്റെ  കെട്ടുംമട്ടും തന്നെമാറി. അകത്തളങ്ങളുടെ ഫലപ്രദമായ പുനർവിന്യാസത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. കുറച്ചു ഏരിയ മാത്രമേ പുതുതായി കൂട്ടിയെടുത്തുള്ളൂ. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2900 ചതുരശ്രയടിയിൽ വിന്യസിച്ചത്.

kanjirapally-home-formal

പഴയ കുടുസുമുറികളുടെ ചുവരുകൾ എടുത്തുകളഞ്ഞു ഓപ്പൺ ശൈലിയിലേക്ക് മാറ്റി. ഒരു പാസേജ് വഴിയാണ് വീട്ടിലെ  ഇടങ്ങളെ കൂട്ടിയിണക്കുന്നത്. ഈ നടപ്പാത തറനിരപ്പിൽ നിന്നും ഉയർത്തി ഒരുക്കി. പഴയ കാർ പോർച്ച്, ഫോർമൽ ലിവിങ്ങാക്കി മാറ്റി. ഇവിടെ ടിവി യൂണിറ്റ് വേർതിരിച്ചു. സിറ്റൗട്ടിനോട് ചേർന്ന് പുതിയ മിനി പോർച്ച് വേർതിരിച്ചു. വേണമെങ്കിൽ ഭാവിയിൽ ഇൻഡസ്ട്രിയൽ പോർച്ച് നിർമിക്കാനും സ്ഥലം ഒഴിച്ചിട്ടു.

kanjirapally-home-hall

ഇളം ഓറഞ്ച് ടെക്സ്ച്ചർ പെയിന്റ് ചെയ്ത ഭിത്തിയാണ് ഫോർമൽ ലിവിങ്ങിലെ ഹൈലൈറ്റ്. ഇവിടെ ഒരു മെറ്റൽ ഷോ ക്ളോക്കും സ്ഥാപിച്ചു. ജിപ്സം ഫോൾസ് സീലിങ്ങും പ്രൊഫൈൽ ലൈറ്റുകളും കൊടുത്തതോടെ അകത്തളം പ്രസന്നമായി. പഴയ വീടിന്റെ ഫ്ളോറിങ് പൂർണമായും മാറ്റി. പകരം വെള്ള വിട്രിഫൈഡ് ടൈലുകൾ നിലത്തുവിരിച്ചു. ഇതോടെ അകത്തളം കൂടുതൽ തെളിച്ചമുള്ളതായി. മുള  കൊണ്ടുള്ള സെമി-പാർടീഷൻ കൊടുത്ത് ഊണുമുറി വേർതിരിച്ചു.

kanjirapally-home-living

പഴയ സ്വീകരണമുറിയുടെ കുറച്ചുഭാഗം കൂട്ടിച്ചേർത്ത് മാസ്റ്റർ ബെഡ്‌റൂം വിപുലമാക്കി. കിടപ്പുമുറികളോട് ചേർന്ന് അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് വേർതിരിച്ചു.

kanjirapally-home-bed

പഴയ  വർക്കേരിയ കൂടി യോജിപ്പിച്ച് അടുക്കള വലുതാക്കി. മോഡുലാർ അടുപ്പും കബോർഡും മറ്റും സജ്ജീകരിച്ചു അടുക്കള  മോഡേണാക്കി. ഇതിനോടുചേർന്നു പുതിയ വർക്കേരിയയും സ്റ്റോർ റൂമും കൂട്ടിയെടുത്തു.

Kanjirapalli-home-kitchen

ഡൈനിങ്ങിൽ നിന്നും പുറത്തെ സിറ്റിങ് സ്‌പേസിലേക്ക് കടക്കാം. ഇവിടെ വെർട്ടിക്കൽ ഗാർഡനും വേർതിരിച്ചിട്ടുണ്ട്.

kanjirapally-home-dine

പഴയ വീട്ടിലെ വയറിങ്, പ്ലമിങ് എല്ലാം ചിതൽ നശിപ്പിച്ചിരുന്നു. ഇതും പൂർണമായി നവീകരിച്ചു. ആറു മാസംകൊണ്ട് മകന്റെ വിവാഹത്തിന് നവവരനെ പോലെ വീടും ഒരുങ്ങി. മുഖം മിനുക്കിയ വീട്ടിലെത്തിയ ബന്ധുക്കൾക്കും നിറയെ അതിശയം.

Kanjirapalli-home-drawing

Project facts

D:\google downloads\ashin Model (1)

Location- Kanjirapalli, Kottayam

Plot- 15 cent

Area- 2900 SFT

Owner- Sayed Ahmed

Design- Vishnu Prasad, Jagannivasan P

Parambattu Builders & Developers, Malappuram

Mob-9400413271

Y.C-2019

English Summary- Kerala Home Renovation Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA