ഇത്രയും പ്രതീക്ഷിച്ചില്ല; 30 വര്‍ഷം പഴക്കമുള്ള വീടൊന്നു മോടിപിടിച്ചപ്പോൾ! പ്ലാൻ

thrissur-renovated-home
SHARE

അബുദാബി പെട്രോളിയം കമ്പനിയിലെ മെക്കാനിക്കൽ എൻജിനീയറായ സുധീർ ഡിസൈനറായ സുനീബിനോട് ഫോൺ വിളിച്ചു ചോദിച്ചു:  ഭായ് എന്റെ വീടിനു മുപ്പതു വര്‍ഷം പഴക്കം ഉണ്ട്, വീടിന്റെ പഴയ രൂപം മാറ്റാൻ കഴിയുമോ? കൂടാതെ വീടിനുളിൽ കൂടുതൽ സൗകര്യവും വേണം. എന്ത് ചെയ്യാൻ പറ്റും'?.. ആ ചോദ്യം സുനീബ് വെല്ലുവിളിയായി ഏറ്റെടുത്തു. പുതിയ ഡിസൈനും ബജറ്റും ഇഷ്ടമായപ്പോൾ പണി വേഗം തുടങ്ങാൻ  പറഞ്ഞു.

OLD-HOUSE
പഴയ വീട്

തൃശൂർ ജില്ലയിലെ വാടാനപ്പള്ളിയിലാണ് ഈ വീട്, പഴയ വീട് 2400 ചതുരശ്രയടി ഉണ്ടായിരുന്നു, പുതിയ ഡിസൈൻ പ്രകാരം വീട് ഇപ്പോൾ 3300 ചതുരശ്രയടിയുണ്ട്. വീടിന്റെ മുൻഭാഗത്തേക്ക്‌ ഫാമിലി ലിവിങ് റൂം, നീളമുള്ള വരാന്ത കൂട്ടിച്ചേത്തു. ഫാമിലി ലിവിങ് റൂമിലാണ് TV കാണാനുള്ള സൗകര്യം ഉൾപ്പെടുത്തിയത്.

thrissur-renovated-home-side

അതിനോട് ചേർന്നു വീട്ടിൽ എപ്പോഴും പകൽ വെളിച്ചം കിട്ടാൻ ചെറിയ ഒരു സ്കൈ ഏരിയയും  ഉണ്ടാക്കി, ഇതിനുസമീപം ചെറിയ  ഒരു  ഊഞ്ഞാൽ ഒരുക്കി. പഴയ ബെഡ്റൂമുകളുടെ വലിപ്പം കൂട്ടി , ജനലുകളുടെ ഡിസൈൻ എല്ലാം മാറ്റി പുതിയത് ഫിറ്റ് ചെയ്തു. എലിവേഷന്  മാച്ച് ആയിട്ടാണ്  ജനലുകളുടെ വലിപ്പവും ഡിസൈനും നൽകിയിട്ടുള്ളത്.

thrissur-renovated-home-living

അടുക്കളയുടെ സ്ഥാനം പിറകുവശത്തേക് മാറ്റി നീളത്തിൽ ഉണ്ടാക്കി മറൈൻവുഡിൽ അക്രിലിക് പാനൽ ഉപയോഗിച്ചാണ്  കിച്ചണിന്റെ സ്റ്റോറേജ് യൂണിറ്റുകൾ നിർമിച്ചിട്ടുള്ളത്. അടുക്കളയോടെ ചേർന്നു ലോൺട്രി  റൂമും അതിൽ തനെ കോക്കറി ഷെൽഫും ഫിറ്റ് ചെയ്തു. ലോൺട്രി റൂമിൽ നിന്ന് നേരിട്ട് വർക്കിംഗ് കിച്ചണിലേക്ക് എത്താം, വർക്കിങ് കിച്ചൻ പുതിയതായിട്ട് ഉണ്ടാക്കിയതാണ്.

thrissur-renovated-home-dine

ഗ്രൗണ്ട് ഫ്ലോറിൽ രണ്ടു ബെഡ് റൂം ഉണ്ട് എല്ലാം അറ്റാച്ച്ഡ് ആണ്, ബാത്ത് റൂമുകളുടെ സൈസ് എല്ലാം കൂട്ടി  ഷവർ ഏരിയ വലിയ  സൈസിൽ ആണ് നിർമിച്ചിട്ടുള്ളത്  .കൂടാതെ പ്രയർ  ഏരിയയും കോമൺ ബാത്ത് റൂം ഉണ്ടാക്കി,  സ്റ്റെയറിന്റെ ലാൻഡിങ് ചുവട്ടിൽ ആയിട്ടാണ് ഹാൻഡ് വാഷ് കൗണ്ടർ സെറ്റ് ആക്കിയത്.

thrissur-renovated-home-interior

പഴയ സ്റ്റെയർ  പൊളിക്കാതെ സ്റ്റെപ്പിന് മുകളിൽ ആയി വുഡൻ പാനൽ വിരിച്ചു. സ്റ്റെയർ ക്യാബിൻ ഉള്ളിൽ വെളിച്ചം ഇല്ലാത്തതു കൊണ്ട് കോൺക്രീറ്റ് റൂഫ് കുറച്ച കട്ട് ചെയ്ത ഗ്ലാസ് പാനൽ ഫിക്സ് ചെയ്തു പ്രശ്നം പരിഹരിച്ചു.

thrissur-renovated-home-kitchen

മുകളിൽ രണ്ടു ബെഡ് റൂം അറ്റാച്ഡ് ബാത്രൂം ഉണ്ട്.  മുകളിലെ ബാൽക്കണിയോട്  ചേർന്ന് വലിയ ഓപ്പൺ ടെറസ് ഉണ്ട് ടെറസിന് ചുറ്റും ഗ്ലാസ് ബാരിക്കേഡുകൾ ഉണ്ടാക്കിയിട്ടുണ്ട്, ഇത് വീടിന്റെ എലിവേഷൻ കൂടുതൽ ഭംഗി നൽകുന്നു. ബാൽക്കണിയിലും ഓപ്പൺ ടെറസിലും  ടെറാക്കോട്ട ടൈലുകൾ ആണ് വിരിച്ചിട്ടുള്ളത്. ടെറസിൽ ലീക് വരാതിരിക്കുവാൻ വാട്ടർപ്രൂഫ് നൽകിയിട്ടുണ്ട്. 

thrissur-renovated-home-bed

കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയ ജാളി ജനലുകൾ ബാൽക്കണിയുടെ പാസ്സേജിൽ ഒരുക്കിയിട്ടുണ്ട്  ഇതിന്റെ ഉള്ളിൽ  കല്ല് ഉപയോഗിച്ച് ചെറിയ സിറ്റിങ് ഉണ്ടാക്കിയിട്ടുണ്ട്. ഇന്റീരിയർ അടക്കം വീടിന്റെ മൊത്തം ചെലവ് 35 ലക്ഷം ആണ്.

Model

Project facts

Model

Location- Vadanappalli. Thrissur

Area- 2400 Sft (Old) 3000 Sft. (New)

Owner- Sudheer

Designer - Suneeb V

Architouch Designing Nilambur, Malappuram

Contact - +919744554519

English Summary- Renovated Homes Kerala; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA