ADVERTISEMENT

വയനാട് പുൽപ്പള്ളിയിലാണ് അഭിലാഷിന്റേയും കുടുംബത്തിന്റെയും പുതിയ വീട്. ബെംഗളൂരുവിൽ ഐടി മേഖലയിൽ വർക്ക് ചെയ്യുന്ന ഗൃഹനാഥന് യൂറോപ്യൻ ശൈലിയിൽ പുറംകാഴ്ചയും മിനിമൽ അകത്തളങ്ങളുമുള്ള വീട് വേണം എന്നതായിരുന്നു ആഗ്രഹം. അതിന്റെ പ്രതിഫലനമാണ് ഇവിടെ കാണാനാവുക. പ്രകൃതിരമണീയ പ്രദേശത്താണ് പ്ലോട്ട്. ഇവിടെ വെള്ള നിറത്തിന്റെ തെളിമയിലാണ് വീട്. മേൽക്കൂര ചരിച്ചുവാർത്തു ഷിംഗിൾസ് വിരിച്ചു. ഭിത്തിയിൽ ക്ലാഡിങ് വോൾ പതിച്ച് ഹൈലൈറ്റ് ചെയ്തു.

colonial-home-wayanad-elevation

പുറംകാഴ്ചയിൽ വിട്ടുവീഴ്ചകൾ പാടില്ല എന്നതിനാൽ അത്യാവശ്യം തുക ചെലവാക്കി. അതിനാൽ ബജറ്റിൽ പണി നിർത്താൻ അകത്തളങ്ങൾ ലളിതമായി ഒരുക്കി. സ്ഥിരതാമസം ഇല്ലാത്തതിനാൽ താഴത്തെ നില മാത്രമാണ് നിലവിൽ കാര്യമായി ഫർണിഷ് ചെയ്തത്. ഭാവിയിൽ ബജറ്റ് കൈവരുമ്പോഴോ സ്ഥിരതാമസം  ആകുന്ന മുറയ്‌ക്കോ ഫർണിഷിങ് പരിഷ്കരിക്കുകയും ചെയ്യാം.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പ്രെയർ ഏരിയ, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, എന്റർടെയിൻമെന്റ് ഏരിയ, ഓപ്പൺ ടെറസ് എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

colonial-home-wayanad-hall

അകത്തേക്ക് കയറിയാൽ സ്വകാര്യതയോടെ ഗസ്റ്റ് ലിവിങ് വേർതിരിച്ചു. ഫർണിച്ചറുകൾ എല്ലാം മനോഹരമായി കസ്റ്റമൈസ് ചെയ്തവയാണ്. ഫാമിലി ലിവിങ്- ഡൈനിങ് ഓപ്പൺ ഹാളിന്റെ ഭാഗമായി വിന്യസിച്ചു. ഇവിടെ ടിവി യൂണിറ്റും വേർതിരിച്ചു.

colonial-home-wayanad-living

സ്റ്റെയിൻസ് സ്റ്റീൽ- ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ വശത്തായി ഊണുമേശ വിന്യസിച്ചു. സ്‌റ്റെയറിന്റെ താഴത്തെ സ്‌പേസിൽ വാഷ് ബേസിനും സജ്ജീകരിച്ചു.

colonial-home-dine

ഗോവണി കയറിയെത്തുന്നത് മൾട്ടി യൂട്ടിലിറ്റി ഏരിയയിലേക്കാണ്. ഇവിടെ സിറ്റിങ് സ്‌പേസിനൊപ്പം ലൈബ്രറി, സ്റ്റഡി ഏരിയ എന്നിവയും ക്രമീകരിച്ചു.

colonial-home-wayanad-upper

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികൾ ക്രമീകരിച്ചു. എല്ലാ കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം നൽകി.കിഡ്സ് ബെഡ്‌റൂം കലാപരമായി ഒരുക്കി. ഇവിടെ ബങ്ക് ബെഡാണ്. സോളിഡ് വുഡ്‌ + പെയിന്റ് ഫിനിഷിലാണ് ഫർണിഷിങ്.

colonial-home-wayanad-bed

ഒതുക്കമുള്ള ഓപ്പൺ കിച്ചൻ സജ്ജീകരിച്ചു.മറൈൻ പൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

colonial-home-wayanad-kitchen

വയനാടിന്റെ തണുപ്പും സമീപത്തെ പ്രകൃതിഭംഗിയുമെല്ലാം അകത്തിരുന്നു ആസ്വദിക്കാൻ പാകത്തിൽ ജാലകങ്ങളും കൊടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം ഫെബ്രുവരിയിലായിരുന്നു പാലുകാച്ചൽ. നിലവിൽ ഐടി മേഖലയിൽ ഉള്ളവർക്ക് വർക് ഫ്രം ഹോം സൗകര്യം നൽകിയതോടെ, പുതിയ വീടിന്റെ സുഖശീതളിമയിൽ ഇരുന്നു ജോലി ചെയ്യാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഗൃഹനാഥൻ.

 

Project fact

Location - Pulppally, Wayanad

Area - 3000 Sqft [4BHK]

Plot- 30 Cents

Owner- Abhilash Emmanuel

Designer- Shinto Varghese

Concepts Design Studio, Kadavanthra

Ph- +914844864633

Y.C - 2021-Feb

English Summary- Colonial House Wayanad Plan; Veedu Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com