ഇത് ഗൾഫ് പ്രവാസികൾക്ക് അനുകരിക്കാവുന്ന മാതൃക! കാരണമുണ്ട്

HIGHLIGHTS
  • ജനുവരിയിലായിരുന്നു പാലുകാച്ചൽ. പരിപാലനം കുറവുള്ള വീടൊരുക്കി എന്നതാണ് ശ്രദ്ധേയം...
tiruvalla-nri-home
SHARE

കേരളത്തിലെ മിക്ക ഗൾഫ് പ്രവാസികളും ചെയ്യുന്ന ഒരബദ്ധമുണ്ട്. എന്നായാലും തിരിച്ചു വരേണ്ടവരാണല്ലോ എന്ന അരക്ഷിതത്വബോധം കൊണ്ടുകൂടിയായിരിക്കാം, നാട്ടിൽ വീടുപണിയുമ്പോൾ ഗംഭീരമായി അങ്ങ് പണിയും. വർഷത്തിൽ പരമാവധി ഒരു മാസമായിരിക്കും  നാട്ടിൽ അവധിക്ക് വരിക. പഴയപോലെ വീട് ഏൽപിച്ചു പോകാനൊക്കെ ആളെ കിട്ടാനും ബുദ്ധിമുട്ടാണ്. ഫലമോ നാട്ടിലെത്തുമ്പോൾ ആൾതാമസമില്ലാത്ത അടഞ്ഞു കിടന്ന വീട് ഭാർഗവീനിലയം പോലെ ആയിട്ടുണ്ടാകും. എന്നാൽ ഇതിൽനിന്നും വ്യത്യസ്തമാണ് തിരുവല്ലയിലുള്ള ലെജു തോമസിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. 

tiruvalla-nri-home-night

വർഷത്തിൽ ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ നാട്ടിലെത്താറുള്ളൂ. മാതാപിതാക്കൾ ഇടയ്ക്ക് വീട് നോക്കാൻ വന്നെങ്കിലേ ഉള്ളൂ. സ്ഥിരതാമസം ഇല്ലാത്തതിനാൽ പരിപാലനം എളുപ്പമാകുന്ന വീട് എന്നതായിരുന്നു ഇവരുടെ ആവശ്യം. അപ്രകാരമാണ് ഡിസൈനർ ഷിന്റോ വീട് രൂപകൽപന ചെയ്തത്. താഴത്തെ നില മാത്രമേ പൂർണമായി ഫർണിഷ് ചെയ്തിട്ടുള്ളൂ. മുകൾനിലയിൽ പെയിന്റിങ്, ഫ്ളോറിങ്, ലൈറ്റ് ഫിറ്റിങ്സ് തുടങ്ങിയ ബേസിക് ഫർണിഷിങ് മാത്രമേ ചെയ്തിട്ടുള്ളൂ.

tiruvalla-nri-home-living

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2800 ചതുരശ്രയടിയിൽ ഒരുക്കിയത്.

താഴത്തെ നിലയിൽ ടിവി യൂണിറ്റിനുള്ള പ്രൊവിഷൻ മാത്രം നൽകി. അതുപോലെ എസിക്കും മറ്റുമുള്ള വയറിങ് പ്രൊവിഷനും ചെയ്തു. ഭാവിയിൽ സ്ഥിരതാമസം ആകുമ്പോൾ മാത്രം ഇതൊക്കെ വാങ്ങിയാൽ മതിയല്ലോ.

ഗസ്റ്റ് ലിവിങ്ങിന്റെ ഭിത്തിയിൽ ലാമിനേറ്റ്+ വുഡ് ഫിനിഷിൽ പാനലിങ് ചെയ്ത് ഹൈലൈറ്റ് ചെയ്തു.

tiruvalla-nri-home-dine

വിട്രിഫൈഡ് ടൈലാണ് പൊതുവിടങ്ങളിൽ വിരിച്ചത്. ഇൻഡോർ ഗാർഡനോടൊക്കെ താൽപര്യമുള്ള കുടുംബമാണ്. എങ്കിലും സാഹചര്യം കണക്കിലെടുത്ത് പരിപാലനം കുറവുള്ള ചെടികളാണ് വച്ചത്. ഒരു പെബിൾ കോർട്യാർഡും ഉള്ളിൽ വേർതിരിച്ചിട്ടുണ്ട്.

tiruvalla-nri-home-bed

സ്റ്റോറേജിന്‌ പ്രാധാന്യം കിടപ്പുമുറികളിൽ കൊടുത്തു. പ്ലൈ+ വെനീർ ഫിനിഷിൽ വാഡ്രോബുകൾ വേർതിരിച്ചു. മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ. കൗണ്ടറിൽ ക്വാർട്സ് വിരിച്ചു.

tiruvalla-nri-home-kitchen

ലാൻഡ്സ്കേപ് വളരെ മിനിമലായി ഒരുക്കി. ഭാവിയിൽ താമസമാകുമ്പോൾ നല്ലൊരു ഗാർഡൻ ഒരുക്കാനുള്ള പ്രൊവിഷൻ ഇട്ടിട്ടുണ്ട്.

ജനുവരിയിലായിരുന്നു പാലുകാച്ചൽ. നാട്ടിൽ കാത്തിരിക്കാൻ സ്വന്തമായി പുതിയ ഒരു വീട് കൂടി ഇനിയുണ്ട് എന്ന ചിന്ത നൽകുന്ന സന്തോഷം ആസ്വദിക്കുകയാണ് ഗൃഹനാഥനും കുടുംബവും.

Project facts

Location - Thiruvalla

Area - 2800 Sqft [4Bhk ]

Plot  - 10 Cents

Owner- Leju Thomas

Designer- Shinto Varghese

Concepts Design Studio, Kadavanthra

Ph- +914844864633

Y.C - 2021 Jan

English Summary- NRI House Kerala; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA