വാട്സ്ആപ് വഴി പണി വിലയിരുത്തി; ഒടുവിൽ നാട്ടിലെത്തി വീട് കണ്ടു സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു

HIGHLIGHTS
  • ഇവിടെയെത്തുന്ന അതിഥികളും വീട്ടുകാരെ അഭിനന്ദിച്ചാണ് മടങ്ങുന്നത്.
kodur-house-exterior
SHARE

മലപ്പുറം കോടൂരാണ് പ്രവാസിയായ മൊയ്തുവിന്റെയും കുടുംബത്തിന്റെയും വീട്. സൗദിയിൽ ബിസിനസാണ് ഗൃഹനാഥന്.  10 വർഷം പഴക്കമുള്ള ചെറുവീടായിരുന്നു ഇവിടെ. ഇതിനെ കാലോചിതമായി പരിഷ്കരിക്കുകയാണ് ചെയ്തത്. എങ്കിലും പുതുക്കിപ്പണിത വീട് എന്നല്ല 'പുതിയ വീട്' എന്നതാണ് ചേരുന്ന വിശേഷണം. ആർക്കിടെക്ടുകളെ പൂർണമായും വിശ്വസിച്ച് വിട്ടുനൽകിയ പ്രോജക്ടാണിത്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യരുത്, നല്ല കാറ്റും വെളിച്ചവും ഉണ്ടാകണം എന്ന നിബന്ധനകൾ മാത്രമാണ് ഉടമ വച്ചത്. പുതിയ വീടിന്റെ 3D പോലും ചെയ്തിട്ടില്ല. കട്ടിള വയ്പ്പിനു വന്നുപോയ ഉടമ പിന്നീട് പാലുകാച്ചലിനാണ് നാട്ടിലെത്തുന്നത്. വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി അതുവഴിയായിരുന്നു മേൽനോട്ടവും ആശയവിനിമയവുമെല്ലാം. 

kodur-house-view

സമകാലിക ശൈലിയിലാണ് എലിവേഷൻ. എന്നാൽ പരമ്പരാഗത ശൈലിയിലാണ് രണ്ടു കാർ പോർച്ചുകൾ നിർമിച്ചത്. ട്രസ് വർക്ക് ചെയ്ത് ക്ലേ ടൈലുകൾ വിരിച്ചു. താഴെ സീലിങ് ഓടുമുണ്ട്.  എക്സ്പോസ്ഡ് ബ്രിക്ക് ക്ലാഡിങ് ചെയ്ത ഷോവോൾ പുറംകാഴ്ചയ്ക്ക് ഭംഗി നിറയ്ക്കുന്നു. നീളൻ സിറ്റൗട്ടിൽ വെട്ടുകല്ലിന്റെ ക്ലാഡിങ് പതിച്ചു ഭംഗിയാക്കി.  

kodur-house-wall

മുറ്റത്തുള്ള മരങ്ങൾ പരമാവധി നിലനിർത്തി. മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ച് അലങ്കരിച്ചു. ബ്രിക്ക് ക്ലാഡിങ്ങുള്ള ചുറ്റുമതിലും വുഡൻ പാനൽ ചെയ്ത ഗേറ്റും ഭംഗി വർധിപ്പിക്കുന്നു. 

kodur-house-porch

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, ആറു  കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 4800 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

പ്രധാനവാതിൽ തുറന്നുകയറുമ്പോൾ വശത്തായി വിശാലമായ സ്വീകരണമുറി. ഉടമസ്ഥൻ സൗദിയിൽ നിന്നും കൊണ്ടുവന്ന പരവതാനിയാണ് ഇവിടെയുള്ള പ്രധാന ആകർഷണം. ഭിത്തി വെനീർ പാനലിങ്ങിൽ ഹൈലൈറ്റ് ചെയ്ത് ടിവി യൂണിറ്റ് കൊടുത്തു. റൊട്ടേറ്റ്‌ ചെയ്യാവുന്ന ടിവി കൺസോളാണ് മറ്റൊരു ആകർഷണം.  ഇത് തിരിച്ചാൽ മറുവശത്തുള്ള ഹാളിൽ ഇരുന്നും ടിവി കാണാം. 

kodur-house-living

ഡൈനിങ്, കോർട്യാർഡ് എന്നിവ ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു. കോർട്യാർഡിൽ ഇൻഡോർ പ്ലാന്റുകൾ കൊടുത്ത് ഹരിതാഭ നിറച്ചു. ഡൈനിങ് ഡബിൾ ഹൈറ്റിലാണ്. ഇവിടെ വശത്ത് ഗ്ലാസ് വാതിൽ കൊടുത്തു. ഇവിടെ നിന്നും ഔട്ഡോർ കോർട്യാർഡിലേക്ക് ഇറങ്ങാം. വാഷ് ഏരിയയും ഇവിടെ ക്രമീകരിച്ചു. ഇവിടെ വെർട്ടിക്കൽ ഗാർഡനും കസേരകളും കൊടുത്തിട്ടുണ്ട്. ഡൈനിങ്ങിന്റെ ഇരുവശത്തും 'ആർക്കി- കോൺക്രീറ്റ്' എന്ന നവീനമായ ടെക്സചറാണ് ചെയ്തത്. എക്സ്പോസ്ഡ് കോൺക്രീറ്റിങ്ങിന്റെ മറ്റൊരു വകഭേദമാണിത്. ഒരു റസ്റ്റിക് ഫിനിഷ് ലഭിക്കാൻ ഇത് സഹായിക്കുന്നു.

kodur-house-court

വുഡൻ ഫിനിഷിലാണ് സ്‌റ്റെയറിന്റെ പടവുകൾ. കൈവരികളിൽ വുഡ്+ ടഫൻഡ് ഗ്ലാസ് വിരിച്ചു. ഇത് മുകൾനിലയിൽ തുടരുന്നുമുണ്ട്.  സ്‌റ്റെയർ കയറിയെത്തുമ്പോൾ ഒരു അപ്പർ ലിവിങ് സ്‌പേസും ക്രമീകരിച്ചു. ഗ്രീൻ വോൾപേപ്പറാണ് ഇവിടെയുള്ളത്. മുകൾനിലയിൽ നിന്നും താഴത്തെ ഡൈനിങ് ഹാളിന്റെ ഓവർവ്യൂ ലഭിക്കുകയും ചെയ്യും. ഇരുനിലകളും തമ്മിൽ ഒരു കണക്‌ഷൻ ലഭിക്കാൻ ഇത് സഹായകരമാകുന്നു.

kodur-house-upper

ആറു കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ഒരുക്കി. അറ്റാച്ഡ് ബാത്റൂം , വാഡ്രോബ്, ഡ്രസിങ് സ്‌പേസ് സജ്ജീകരിച്ചു. കിഡ്സ് റൂം കലാപരമായി ഒരുക്കി. കാറുകളുടെ വോൾപേപ്പർ കൗതുകം നിറയ്ക്കുന്നു. 

kodur-house-bed

മൾട്ടിവുഡ്+ നാനോവൈറ്റ് ഫിനിഷിലാണ് പാൻട്രി. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഇത് പ്രൊജക്ട് ചെയ്ത് ഹൈ ചെയറുകൾ കൊടുത്ത് മിനി കൗണ്ടറുമാക്കി. വർക്കേരിയ കുറച്ചുകൂടി വിശാലമാണ്. ഇവിടെ സ്റ്റൗ കൊടുത്തു. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു.

kodur-house-kitchen

കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു പാലുകാച്ചൽ. ദീർഘനാളുകൾക്ക് ശേഷം വീടുകാണാനെത്തിയ ഉടമ അദ്‌ഭുതപെട്ടുപോയി. താൻ വിചാരിച്ചതിലും ഭംഗിയുള്ള ഒരു വീട് ആർക്കിടെക്ടുകൾ ഒരുക്കി. അങ്ങനെ അർപ്പിച്ച വിശ്വാസവും കൊടുത്ത സ്വാതന്ത്ര്യവും ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ. ഇവിടെയെത്തുന്ന അതിഥികളും വീട്ടുകാരെ അഭിനന്ദിച്ചാണ് മടങ്ങുന്നത്.

Project facts

Location- Kodur, Malappuram

Plot- 25 cent

Area- 4800 SFT

Owner- Moidu Para

Architects- Nishah, Sideeque

Habrix Architects, Tirur

Mob- 9809673678, 9605675773

Y.C- 2020 Aug

ചിത്രങ്ങൾ- അജീബ് കോമാച്ചി 

English Summary- Best Kerala House Plans; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA