കളിച്ചുവളർന്ന വയലിനുസമീപം ഒരു വീട്; വർഷങ്ങൾക്കിപ്പുറം ആ സ്വപ്നം സഫലമായി!

HIGHLIGHTS
  • കുട്ടിക്കാലം മുതലുള്ള തന്റെ മോഹം സഫലമായതിന്റെ സന്തോഷത്തിലാണ് ഗൃഹനാഥൻ.
ponoor-house
SHARE

കോഴിക്കോട് പൂനൂർ എന്ന സ്ഥലത്താണ് ഷബീറിന്റെയും കുടുംബത്തിന്റെയും വീട്. ഗൃഹനാഥൻ കളിച്ചുവളർന്ന വയലിന്റെ സമീപമാണ് ഈ പ്ലോട്ടും വീടും. ആ ഗൃഹാതുരത കൊണ്ടുതന്നെയാണ് ഇവിടെ സ്ഥലംവാങ്ങിയതും. വയലിന്റെയും പച്ചപ്പിന്റെയും കാഴ്ചകൾ വീടിനുള്ളിൽ ഇരുന്നുകൊണ്ടും ആസ്വദിക്കാനാകണം എന്നതായിരുന്നു വീട്ടുകാരന്റെ പ്രധാന ആവശ്യം. മോഡേൺ-മിനിമലിസ്റ്റിക് ഡിസൈനിലാണ് ഈ വീട് രൂപകൽപന ചെയ്തിരിക്കുന്നത്. വീട് പണിത 36 സെന്റിലും പരമാവധി മരങ്ങൾ നിലനിർത്തിയിട്ടുണ്ട്. വീടിന്റെ തൊട്ടുമുന്നിൽ ഒരു തെങ്ങ് തലയുയർത്തി നിൽക്കുന്നത് ഇതിന്റെ ഉദാഹരണമാണ്. വിശാലമായ മുറ്റം നാച്ചുറൽ സ്‌റ്റോണും ബാംഗ്ലൂർ സ്റ്റോണും വിരിച്ച് ഭംഗിയാക്കി. ഉദ്യാനത്തിൽ പുൽത്തകിടിയും ലൈറ്റുകളും കൊടുത്തു.

ponoor-house-night

പല തട്ടുകളായി വാർത്ത ഫ്ലാറ്റ് എലിവേഷനാണ് വീടിന്റെ ആകർഷണം. പുറംഭിത്തിയിൽ ബ്രിക്ക് ക്ലാഡിങ്ങും നാച്ചുറൽ സ്റ്റോൺ ക്ലാഡിങ്ങും പതിച്ച് ഷോവോൾ വേർതിരിച്ചു. പ്രധാന സ്ട്രക്ചറിനെ അലോസരപ്പെടുത്താതെ കാർ പോർച്ച് വശത്തേക്ക് മാറ്റി സ്ഥാപിച്ചു. ഇവിടെനിന്നും അകത്തേക്ക് പ്രവേശിക്കാൻ സൈഡ് വാതിലുമുണ്ട്. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 4900 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. 

ponoor-house-side

സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ വിന്യസിച്ചത് പരമാവധി വിശാലത ഉറപ്പുവരുത്തുന്നു. ലിവിങ്- ഡൈനിങ്- സ്‌റ്റെയർ ഏരിയകൾ നേർരേഖയിലാണ്. ഇതിനെ വേർതിരിക്കാൻ സെമി-പാർടീഷൻ കൊടുത്തു. സ്വകാര്യതയോടെ ഗസ്റ്റ് ലിവിങ് വേർതിരിച്ചു. ഇവിടെനിന്നും മറ്റിടങ്ങളിലേക്ക് കാഴ്ച പോകില്ല. ഡൈനിങ് ഡബിൾ ഹൈറ്റിലാണ്. മുകൾനിലയിൽ നിന്നും ഇവിടേക്ക് നോട്ടമെത്തും. ഇരുനിലകളെയും കണക്ട് ചെയ്യുന്ന സ്‌പേസായും ഇത് വർത്തിക്കുന്നു. ഫർണിച്ചറുകൾ പകുതി കസ്റ്റമൈസ് ചെയ്തു. പകുതി ഇമ്പോർട്ട് ചെയ്തു. ഇറ്റാലിയൻ മാർബിളാണ് നിലത്തുവിരിച്ചത്.

ponoor-house-formal

ഗോവണിയുടെ വശത്തെ ഡബിൾ ഹൈറ്റ് ഭിത്തിയിൽ രണ്ടു തട്ടുകളായി ജാലകങ്ങൾ കൊടുത്തു. ഇത് വീടിനുള്ളിലേക്ക് സമൃദ്ധമായി പ്രകാശമെത്തിക്കുന്നു. ഗോവണിയുടെ ഡിസൈൻ ശ്രദ്ധേയമാണ്. ഇൻഡസ്ട്രിയൽ സ്‌റ്റെയറിൽ മെറ്റൽ സിഎൻസി ഡിസൈൻ കൊടുത്തു. 

ponoor-house-dine

താഴെ മൂന്നും മുകളിൽ രണ്ടും കിടപ്പുമുറികളുണ്ട്. ഇവയ്‌ക്കെല്ലാം പുറത്തേക്ക് തുറക്കുന്ന വാതിലുകളുണ്ട്. താഴത്തെ മുറികളുടെ വാതിൽ തുറക്കുന്നത് ഉദ്യാനത്തിന്റെ ഹരിതാഭയിലേക്കാണ്. മുകളിലെ മുറികളുടെ വാതിൽ തുറക്കുന്നത് ലാൻഡ്സ്കേപ്പിന്റെയും ചുറ്റുപാടിന്റെയും മനോഹാരിതയിലേക്കുമാണ്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സൈഡ് ടേബിൾ എന്നിവയെല്ലാം കിടപ്പുമുറികളിൽ ഹാജരുണ്ട്.

ponoor-house-bed

സാധാരണ വീടുകളിൽ ഒരുവശത്തേക്ക് മാറ്റിയാണ് അടുക്കളയുടെ സ്ഥാനം. എന്നാൽ ഇവിടെ മധ്യത്തിൽ തന്നെ അടുക്കള വിന്യസിച്ചു. അതിനാൽ എല്ലായിടത്തുനിന്നും ഇവിടേക്ക് പ്രവേശനം എളുപ്പമാകുന്നു. മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിൽ മോഡേൺ കിച്ചൻ സജ്ജീകരിച്ചു. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. വീട്ടുകാർക്ക് ഒത്തുചേർന്നു സംസാരിക്കാനും ചൂടോടെ ഭക്ഷണം കഴിക്കാൻ ഒരു ബ്രേക്ക്ഫാസ്റ്റ്  കൗണ്ടറും ഇവിടെ സജ്ജീകരിച്ചു.

ponoor-house-kitchen

മുകൾനിലയിൽ രണ്ടു ബാൽക്കണികളുണ്ട്. ഉദ്യാനത്തിൽ നിന്നാലും സമീപത്തെ വയലിന്റെ മനോഹരകാഴ്ചകളും ഓരോ സമയത്തും പ്രകൃതിയുടെ മാറ്റങ്ങളും ആസ്വദിക്കാം. അങ്ങനെ കുട്ടിക്കാലം മുതലുള്ള തന്റെ മോഹം സഫലമായതിന്റെ സന്തോഷത്തിലാണ് ഗൃഹനാഥൻ.

ponoor-house-porch

Project facts

Location- Poonoor, Calicut 

Plot-36 Cent

Area- 4900 Sqft.

Owner- Shabeer

Architect- Shiju Pareed N R

Amar Architecture and Designs, Calicut

Mob- 9048009666

Y.C- 2019

Photographer- Justin Sebastian

English Summary- Kerala House Plan; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA