ADVERTISEMENT

വിദേശത്തിരുന്നു നാട്ടിൽ പൂർത്തിയാക്കിയ പുതിയ വീടിന്റെ വിശേഷങ്ങൾ ഗൃഹനാഥൻ സന്ദീപ് പങ്കുവയ്ക്കുന്നു. ചാലക്കുടിക്ക് അടുത്ത് തിരുത്തിപ്പറമ്പ് എന്ന ഗ്രാമത്തിലാണ് കേരളീയ ശൈലിയിൽ ഉള്ള വീട് സ്ഥിതി ചെയ്യുന്നത് .  ഞാൻ വിദേശത്താണ് എന്നതിനാൽ വീടിന്റെ പ്ലാൻ വരയ്ക്കുന്നത് മുതൽ പാലുകാച്ചൽ വരെ വാട്സ്ആപ് വഴിയും വിഡിയോ കാൾ വഴിയുമാണ് ഞാൻ കണ്ടത്. ഭാര്യയുടെ മേൽനോട്ടത്തിലാണ് വീടിന്റെ മുഴുവൻ പണികളും നടന്നത് . 

traditional-home-chalakudy

പഴയ വീടിന്റെ പരിമിതികൾ ആണ് പുതിയൊരു വീട് പണിയാനുള്ള പ്രധാന കാരണം. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് ഗൃഹപ്രവേശം നടന്നത് .  ആവശ്യത്തിന് മുറ്റമുള്ള കേരളത്തനിമയുള്ള ഒരു വീട് തന്നെ വേണം എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. പരമാവധി പ്രകൃതിയോട് ഇണങ്ങി നിൽക്കും വിധമായിരിക്കണം നിർമിതി എന്നും ആഗ്രഹിച്ചിരുന്നു.

traditional-home-yard

അറ്റാച്ഡ് ബാത്റൂമുകളോട് കൂടിയ മൂന്നു മുറികളും, രണ്ടു അടുക്കളയും, ഡൈനിങ്, ലിവിങ് , ഫാമിലി ലിവിങ് ഹാളുകളും ചുറ്റുവരാന്തയും ഉൾപ്പെടെ 2500 sqft  ആണ് 18 സെന്റിൽ നിർമിച്ച വീടിനുള്ളത്. പിന്നീട് കൂടുതൽ മുറികൾ ചേർക്കാൻ സൗകര്യത്തിനു വേണ്ടി മുകളിലേക്ക് ഉള്ളിലൂടെ ഗോവണി നൽകിയിട്ടുണ്ട്.

traditional-home-sitout

പ്ലാൻ ഫൈനലൈസ് ചെയ്തു വാസ്തുപരമായ അളവുകളെല്ലാം ശരിയാക്കി തറ കെട്ടിയതിനു ശേഷമാണു തൃശൂർ ഉള്ള കോസ്റ്റ് ഫോഡിൽ ബന്ധപ്പെട്ടു അവരുമായി കരാർ ഉണ്ടാക്കിയത്. rat-trap നിർമ്മിതിയോടുള്ള ഇഷ്ടമാണ് കോസ്റ്റ് ഫോഡിൽ എത്തിച്ചത്. സ്ട്രക്ചർ പൂർണമായും അവരുടെ മേൽനോട്ടത്തിലാണ് പൂർത്തിയാക്കിയത്. ചുവരുകൾ rat -trap ബോണ്ടും വാർക്ക ഫില്ലർസ്ലാബ്‌ ശൈലിയിലുമാണ്  ചെയ്തിട്ടുള്ളത്, 

traditional-home-inside

വീടിനു ചുറ്റും വരാന്ത നൽകി, മുകൾഭാഗം ട്രെസ്സ്‌റൂഫ് ചെയ്തു പഴയ ഓട് പെയിന്റ് ചെയ്തു പാകുകയും ഉൾഭാഗത്തെ ചുവരുകൾ മണ്ണുപയോഗിച്ചു തേച്ചു പോളിഷ് ചെയ്യുകയും ചെയ്തു. പുറംഭാഗം തേക്കാതെ, പെയിന്റ് നേരിട്ട് അടിക്കുകയാണ് ചെയ്തത്. റൂഫിൽ ഒരു ഭാഗം ചില്ലിട്ടു സൂര്യപ്രകാശത്തെ നേരിട്ട് വീടിനുള്ളിലേക്ക് ആനയിച്ചു, ഇതുമൂലം രാവിലെ എപ്പോഴും വീടിനകം നല്ല വെളിച്ചമാണ്.

traditional-home-living

അടുക്കളയിലും മുറികളിലുമെല്ലാം ഒരേതരത്തിലുള്ള ഗ്രേ matt -finish ടൈലുകളാണ് ഉപയോഗിച്ചത്. വരാന്തയിൽ ഗ്രേ ടൈലുകളിലും പടികളിൽ ഗ്രാനൈറ്റും വിരിച്ചു. അടുക്കളയും, മുറികളുടെ കപ്ബോർഡ്, ബാത്റൂം എന്നിവിടങ്ങളിലെല്ലാം ഗ്രേ കളർ തീം തന്നെയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

traditional-home-stair

ജനാലകളും വാതിലുകളുമെല്ലാം പഴയ തേക്കിൻ തടി കൊണ്ടാണ് നിർമിച്ചിട്ടുള്ളത്, കട്ടിലുകളെല്ലാം ഇരുമ്പിന്റെ ഫ്രെയിം ഉപയോഗിച്ച് നിർമിച്ചു. പൂമുഖത്തു ചാരുകസേരയും ആട്ടുകട്ടിലും വേണം എന്നുള്ളത് ഞങ്ങൾക്ക് നിർബന്ധം ആയിരുന്നു .

വീടിന്റെ രണ്ടു വശത്തു കൂടെയും റോഡ് ഉള്ളതുകൊണ്ട് വീടിനു രണ്ടു മുഖങ്ങൾ നൽകി, മുറ്റം കോട്ട സ്റ്റോൺ വിരിച്ചു ഇടയിൽ പുല്ലു പാകി . പ്രധാന ഗെയ്റ്റിൽ പൂമുഖം നിർമ്മിച്ചു. ഹാളിലും മൂന്നു മുറികളിലും ഫോൾസ് സീലിങ്  ചെയ്തു മനോഹരമാക്കി. ഗോവണിയുടെ സ്ട്രക്ചർ  ഇരുമ്പുകൊണ്ടു നിർമിച്ചു അതിൽ മരം പാകി. 

traditional-home-side

ഇടയ്ക്കു വന്ന വെള്ളപ്പൊക്കവും, കൊറോണക്കാലവും വീടുപണി വൈകിച്ചതിനാൽ ഏകദേശം രണ്ടു വർഷത്തോളം എടുത്തു പണി പൂർത്തിയാകാൻ. എങ്കിലും പൂർത്തിയായ വീട് കാണുമ്പോൾ ആ രണ്ടു വർഷം  ക്ഷമിച്ചതു വെറുതെ ആയില്ല എന്നൊരു സന്തോഷം ഉണ്ട് .

Model

Project facts

Location- Chalakudi, Thrissur

Plot- 18 cent

Area- 2500 SFT

Owner- Sandeep A S

Mob-9946-97-9977

English Summary- Traditional House Plan Kerala; Veedu Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com