ADVERTISEMENT

കോട്ടയം ജില്ലയിലെ പൊൻകുന്നത്താണ് സുരേഷ് കുമാറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വിദേശത്തുള്ള വീട്ടുകാർ പാലുകാച്ചലിന്റെ അന്നാണ് വീട് ആദ്യമായി നേരിൽ കാണുന്നത്! സിസിടിവി ക്യാമറ വഴിയാണ് ഗൃഹനാഥൻ സൈറ്റ് കണ്ടത്. ആശയങ്ങൾ കൈമാറിയത് വാട്സാപ്പ് വഴിയും വീഡിയോ കോളിലൂടെയുമാണ്. മകൻ ബി -ആർക്ക്  സ്റ്റുഡൻറ്സ് ആയതിനാൽ ആശയങ്ങളും നിർദേശങ്ങളും എളുപ്പം കൈമാറാൻ കഴിഞ്ഞു. 

അടുത്തടുത്ത് വീടുകൾ ഉള്ളതിനാൽ വീടിനു മുൻവശത്തു നിന്നുമാത്രമേ കാഴ്ച സാധ്യമുള്ളൂ. അതിനാൽ മുൻവശത്തിനു മാത്രം പ്രാധാന്യം കൊടുത്തുകൊണ്ടാണ് വീടിന്റെ എലിവേഷൻ  ഡിസൈൻ ചെയ്തത് . സെമി കന്റംപ്രറി  ശൈലിയിലാണ് എലിവേഷൻ ചിട്ടപ്പെടുത്തിയത്.

karungappalli-house-exterior

വീതി കുറഞ്ഞ പ്ലോട്ടായതിനാൽ എലിവേഷന് വലുപ്പം തോന്നുന്നതിനായി രണ്ടാം നിലയുടെ മുകളിൽ 2 മീറ്റർ ഉയരത്തിൽ പാരപറ്റ് നൽകി. ബോർഡർ വർക്ക്‌ കൊടുത്തു ഭംഗിയാക്കി. ഈ ഒരു വർക്കിന്റെ തുടർച്ച എലിവേഷന്റെ പല ഭാഗങ്ങളിലും കൊടുത്തിരിക്കുന്നത് കാണാം. ടെക്സ്ചർ പെയിന്റും, വുഡൻ പ്ലാങ്കും എല്ലാം എലിവേഷന്റെ മനോഹാരിതകൾ ആണ്.

karungappalli-house-living

സ്ഥിരതാമസം ഇല്ലാത്തതിനാൽ പരിപാലനം എളുപ്പമാക്കുന്ന ഡിസൈൻ രീതികളും നയങ്ങളുമൊക്കെയാണ് നടപ്പാക്കിയത്. അതുകൊണ്ടുതന്നെ ലാൻഡ്സ്കേപ്പിനും അത്ര പ്രാധാന്യം നൽകിയില്ല. കുറഞ്ഞ സ്ഥലത്തു മെയിന്റനൻസ് ഫ്രീ ആയിട്ടുള്ള ചെടികൾ നട്ടു . ഉൾത്തളങ്ങളിലേക്കു എത്തിയാൽ ആവശ്യങ്ങൾ മാത്രം കണക്കിലെടുത്തുള്ള അലങ്കാരങ്ങൾ മാത്രമാണ് കൊടുത്തിട്ടുള്ളത്. ക്ലീൻ ഫീൽ പ്രദാനം ചെയ്യും വിധമാണ് എല്ലാ ക്രമീകരണങ്ങളും. ലിവിങ്ങിൽ നിന്നും പാറ്റിയോ ഭംഗി ആസ്വദിക്കാൻ പാകത്തിനാണ് ക്രമീകരണം . ചെറിയൊരു ആമ്പൽ കുളവും പാറ്റിയോയിൽ ഉണ്ട്.

karungappalli-house-dine

ലിവിങ് റൂം ഫർണിച്ചർ മാത്രമാണ് കസ്റ്റമൈസ്ഡ് ചെയ്തത്. ബാക്കി പഴയ വീട്ടിൽ ഉണ്ടായിരുന്നവ പുനരുപയോഗിച്ചതാണ്. ഫാഷൻ ഡിസൈനർ സ്റ്റുഡൻറ് ആയ മകൾ വരച്ച ചിത്രങ്ങളാണ്‌  ഫ്രെയിം നൽകി വാളിൽ  കൊടുത്തിരിക്കുന്നത്.

karungappalli-house-stair

പ്രെയർ റൂമിന്റെ വാതിലിനു ജാളി വർക് നൽകി മനോഹരമാക്കി. വൈറ്റിന്റെയും വുഡിന്റെയും  കോമ്പിനേഷനിലാണ് കോമൺ ഏരിയ. ഡൈനിങ് കം കിച്ചണിൽ കൗണ്ടർ ടോപ്പിന്റെ തുടർച്ചയായി പാൻട്രി ടേബിളും കൊടുത്തു ഉപയുക്തമാക്കി. ഡൈനിങ്ങിനോട് ചേർന്നുതന്നെയാണ് മുകളിലേക്കുള്ള സ്റ്റെയർ കേസിനും ഇടം. സ്റ്റെയർകേസിനു തടി ആണ് ഉപയോഗിച്ചത്.

karungappalli-house-upper

സ്റ്റെയർ കയറി മുകൾനിലയിൽ എത്തിയാൽ അപ്പർ ലിവിങ് വിശാലമായി ഒരുക്കി. താഴെ ഒരു ബെഡ്‌റൂം മാത്രമാണ് കൊടുത്തത് . ബാക്കി 3 ബെഡ്‌റൂമുകളും മുകൾനിലയിൽ വിന്യസിച്ചു. ലാളിത്യത്തോടെയാണ് കിടപ്പുമുറികൾ എല്ലാം ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂമോട് കൂടിയതാണ് എല്ലാ കിടപ്പുമുറികളും . മറൈൻപ്ലൈ - ലാമിനേറ്റ്സ് ആണ് ബെഡ്‌റൂമുകളിൽ വാഡ്രോബിനു ഉപയോഗിച്ചത് .

karungappalli-house-bed

പുറത്തു നിന്നും നോക്കിയാൽ അധികം ശ്രദ്ധ കിട്ടാത്ത വിധം മുകൾനിലയിൽ ഒരുബാൽക്കണിയും ചിട്ടപ്പെടുത്തി. കൂടാതെ രണ്ടാം നിലയിൽ നൽകിയ ടെറസ് സ്വകാര്യത കിട്ടുന്ന പാർട്ടി സ്‌പേസ് ആയി ഉപയോഗിക്കാൻ പാകത്തിന് കൊടുത്തു. ആ സ്‌പേസിലേക്കു  എത്താൻ  ആയാസരഹിതമായ ഒരു സ്റ്റെയർകേസും നൽകി .  

karungappalli-house-balcony

കുറഞ്ഞ സ്പെസിലാണ് കിച്ചനും വർക്ക്‌ ഏരിയയും വിന്യസിച്ചത്. ഗ്രാനൈറ്റാണ് കൗണ്ടർടോപ്പിൽ. എച്ച്.ഡി. എഫ് മൈക്ക ലാമിനേഷൻ ,  ലാക്വർ ഗ്ലാസ് ഫിനിഷ് ചെയ്താണ് ക്യാബിനറ്റുകൾ ഒരുക്കിയത്. 

karungappalli-house-kitchen

ഇങ്ങനെ വീട്ടുകാരുടെ ആവശ്യങ്ങൾ നീതിപൂർവം ക്രമീകരിച്ചതുവഴി പരിപാലനം എളുപ്പമായി. പാലുകാച്ചൽ കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്കുള്ളിൽ തിരിച്ചു പോകേണ്ടിവന്നു. പിന്നാലെ കോവിഡ് യാത്രാനിയന്ത്രണങ്ങളും ആയി. വീണ്ടും നാട്ടിലെത്തി വീട്ടിൽ താമസിക്കാൻ ഉള്ള അവസരം നോക്കി ഇരിക്കുകയാണ് വീട്ടുകാർ.

Model

 

Project facts

Location- Ponkunnam

Plot-11 cents

Area-2654 SFT

Owner-Suresh Kumar M D

Design- Shelter Living, Thodupuzha

Mob- 9961313831

Y.C- 2020

English Summary- NRI Family Kerala House; Veedu Malayalam Magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com