ലളിതം സുന്ദരം; സുഖമായി ജീവിക്കാൻ ഒരുനിലവീട് ധാരാളം; പ്ലാൻ

HIGHLIGHTS
  • സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 30 ലക്ഷത്തിന് വീട് പൂർത്തിയാക്കാൻ സാധിച്ചു.
30-lakh-home-thrissur-exterior
SHARE

അധികം ചെലവ് വരാതെ മൂന്നു കിടപ്പുമുറികളും അത്യാവശ്യ സൗകര്യങ്ങളും ഉൾപ്പെടുത്തിയ ഒരു വീട്​ വേണം എന്നായിരുന്നു തൃശൂർ പുത്തൻചിറ സ്വദേശി ജോബിയുടെ ആഗ്രഹം. 11.5 സെൻറ്​ ​നീളൻ ആകൃതിയുള്ള പ്ലോട്ടിൽ കുറഞ്ഞ സമയം കൊണ്ട് സമകാലിക ശൈലിയിൽ  മനോഹരമായ വീടൊരുക്കിയാണ് നിർമാതാക്കൾ ആ സ്വപ്നം സഫലമാക്കി നൽകി.

കൃത്യമായ രീതിയിൽ പ്ലാനും ഡിസൈനും ചെയ്തതുകൊണ്ട്, ഒട്ടും സ്​പേസ്​ വേസ്​റ്റ്​ വരാതെയാണ് വീട്​ ഒരുക്കിയത്​.  കാർപോർച്ച്, സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ് , പ്രയർ ഏരിയ, മൂന്ന്​ കിടപ്പുമുറികൾ, മൂന്ന് അറ്റാച്ഡ് ബാത്റൂം, വാഷ് ഏരിയ, അടുക്കള, വർക്ക് ഏരിയ എന്നീ സൗകര്യങ്ങളാണ്​ 1510 ചതുരശ്രയടിയിൽ ഉൾപ്പെടുത്തിയത്​. 

30-lakh-home-thrissur-living

ലിവിങ് & ഡൈനിങ് ഏരിയ L ആകൃതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത്​ അകത്തള​ത്തിൽ ​വിശാലത തോന്നിപ്പിക്കാൻ സഹായിക്കുന്നു. ലിവിങ് റൂമിന്റെ ഒരു ഭാഗം ടി.വി യൂണിറ്റ് നൽകാൻ ചുമർ ഹൈലൈറ്റ്​ ചെയ്​ത്​ നീഷ്  സ്‌പേസും ടെക്സ്ചർ പെയിന്റും അടിച്ചു. കൂടാതെ ജിപ്സം സീലിങ്ങും ഫാൻസി ലൈറ്റും കൊടുത്തത് ലിവിങ് റൂമിന്റെ ഭംഗി കൂട്ടുവാൻ സഹായിച്ചു.

30-lakh-home-thrissur-dine

ലിവിങ് - ഡൈനിങ് സ്‌പേസിന്റെ മധ്യത്തിൽ പ്രെയർ യൂണിറ്റ് കൊണ്ട് വേർതിരിച്ചു. ഡൈനിങ് സ്പേസിൽ സീലിങിന്റെ  ഇരുവശത്തുമായി പർഗോളകൾ കൊടുത്തത് കൂടുതൽ വെളിച്ചം കിട്ടുവാൻ കാരണമായി. ഡൈനിങ് & പ്രയർ ഏരിയ ജിപ്സം സീലിങ് ചെയ്ത് ഫാൻസി ലൈറ്റുകൾ കൊടുത്തത് അകത്തളത്തിന് ഭംഗി വർധിപ്പിക്കുന്നു. ഡൈനിങ്​ ഹാളിൽ ക്രോക്കറി ഷെൽഫും കൂടാതെ അടുക്കളയിലേക്ക് ഓപണിങ്ങും ചിട്ടപ്പെടുത്തി. അടുക്കളയിലെ ബ്രേക്ക് ഫാസ്റ്റ് ടേബിൾ വേറിട്ട ഭംഗി പ്രദാനം ചെയ്യുന്നു.

30-lakh-home-thrissur-hall

ബെഡ്റൂമുകളിൽ എല്ലാം ഇളംനിറമാണ് അടിച്ചത്. കൂടാതെ മൂന്ന്‌ ബെഡ്റൂമിലും ഓരോ ഭിത്തി ഹൈലൈറ്റ് ചെയ്ത് , കബോർഡ് സ്പേസ് കൊടുത്തത് ബെഡ്റൂമുകൾ മനോഹരമാക്കി.

30-lakh-home-thrissur-bed

അടുക്കളയിൽ കബോർഡുകൾ പരമാവധി സ്റ്റോറേജ് ഉറപ്പാക്കുന്നു. ഇവയ്ക്കും ഇളംനിറമാണ്​ ഉപയോഗിച്ചത്​. അകത്തളത്തിൽ നിലത്ത്​ ​വിട്രിഫൈഡ് ​ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

30-lakh-home-thrissur-kitchen

എക്സീറ്റിയറിന്റെ ഭംഗിക്കായി സിറ്റൗട്ടിൽ തേക്കുമരം കൊണ്ട് പാനലിങ് പതിച്ച ഭിത്തിയും, ക്ലാഡിങ്​ പതിച്ച ഷോ വാളും, പർഗോളയും നൽകിയിട്ടുണ്ട്​. സിറ്റൗട്ടിൽ ഗ്രാനൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വീടിന് വേണ്ട എല്ലാ വാതിലുകളും, ജനാലകളും തേക്ക് ഉപയോഗിച്ചാണ് നിർമിച്ചത്. ഇത്തരത്തിൽ ഗുണമേന്മ വിട്ടുവീഴ്ച ചെയ്യാതെ വീടൊരുക്കിയിട്ടും,സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 30 ലക്ഷത്തിന് വീട് പൂർത്തിയാക്കാൻ സാധിച്ചു എന്നതാണ് ഹൈലൈറ്റ്.

Model

Project facts

Location- Puthenchira, Thrissur

Plot- 11.5 cent

Area- 1510 Sqft

Owner- Joby Jose

Architect & Construction- NR Associates

Phone : 9961990023, 9961990003

English Summary- Budget House Plan Kerala; Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA