യൂറോപ്പിലേക്ക് യാത്ര പോയി; അങ്ങനെ സ്വന്തം വീടിന്റെ തലവര മാറി! വേറിട്ട അനുഭവം

HIGHLIGHTS
  • യൂറോപ്യൻ യാത്രകളിൽ കണ്ടിഷ്ടമായ വീടുകൾ വഴി സ്വന്തം വീട് യൂറോപ്യൻ ഛായയിൽ ഒരുക്കി.
kakkanad-hig-home
SHARE

കൊച്ചി കാക്കനാടാണ് ഈ വീട് സ്ഥിതിചെയ്യുന്നത്.  വീട്ടുടമ ബിസിനസ് ആവശ്യങ്ങൾക്കായി യൂറോപ്യൻ രാജ്യങ്ങളിലേക്കു പതിവായി യാത്ര ചെയ്യാറുണ്ട്. അങ്ങനെ ഉണ്ടായ ഒരു മോഹമാണ് സ്വന്തം വീടിനു ഒരു യൂറോപ്യൻ ഛായ വേണമെന്നുള്ളത്. സ്ട്രക്ചർ പണി പൂർത്തിയായതിനു ശേഷമാണ് ആർക്കിടെക്ട് മനോജ് കുമാറിന്റെ കയ്യിലേക്ക് പ്രോജക്ട് എത്തുന്നത്.

kakkanad-hig-home-night

വീടിനു മുൻഭാഗത്തെ മൊത്തത്തിലുള്ള പുനർനിർമാണവും വീടിന്റെ ആകെ ഭംഗിയോടും ഇന്റീരിയറിനോടും ചേർന്ന് പോകത്തക്ക വിധത്തിൽ ഉള്ള മാറ്റങ്ങൾ കൊണ്ടുവന്നു. 

kakkanad-home-foyer

എലിവേഷനിൽ നൽകിയിരിക്കുന്ന ബാൽക്കണി എല്ലാം തന്നെ സെപ്പറേറ്റ് ചെയ്തതാണ് . ആകർഷകമായ ഫർണിഷിങ് മെറ്റീരിയലുകൾ ആണ് ഇവിടെ ഹൈലൈറ്റ്. ജയ്പൂരിൽ നിന്നും ഇറക്കുമതി ചെയ്ത ലാവാ സ്റ്റോണും, ഗ്രിൽ വർക്കുകളും, വുഡൻ സ്ട്രിപ്പുകളും , വാൾ ടെക്സ്ചർ ഫിനിഷുമെല്ലാം എലിവേഷനെ യൂറോപ്യൻ ശൈലിയോട് ചേർത്തുനിർത്തുന്നു.

kakkanad-hig-home-dine

സിറ്റൗട്ട്, ഫോയർ, പ്രയർ, ഡ്രോയിങ് റൂം, ഡൈനിങ് റൂം, ഡെക്കിങ്  ഫ്ലോർ, ഫാമിലി ലിവിങ് , കിച്ചൻ , മുകൾ നിലയിലേക്ക് പോകുന്നതിനുള്ള ലിഫ്റ്റ്, ഒരു ബെഡ്‌റൂം എന്നിങ്ങനെ താഴെ നിലയിലും, മൂന്നു കിടപ്പു മുറികൾ, സെർവന്റ്സ് റൂം, യൂട്ടിലിറ്റി സ്‌പേസ് , അപ്പർ ലിവിങ് , എന്നിങ്ങനെ മുകൾ നിലയിലുമാണ് ഉള്ളത്. 5700 ചതുരശ്രയടിയാണ് വിസ്തീർണം.

kakkanad-hig-home-living

പ്രകൃതിയുടെ സ്രോതസ്സുകളെ ഉള്ളിലേക്കെത്തിക്കുന്ന ഗ്ലാസിന്റെ ഓപ്പണിങ്ങുകളും, ഡബിൾ ഹൈറ്റ് സ്‌പേസുമെല്ലാം ഇന്റീരിയറിൽ നിറയെ കാറ്റും വെളിച്ചവും കൊണ്ടെത്തിക്കുന്നു. ബെഡ്‌റൂമുകളിൽ ആർട്ടിസ്റ്റിനെ കൊണ്ട് വരച്ചെടുപ്പിച്ച ചിത്രങ്ങളാണ് അഴക് നിറയ്ക്കുന്നത്.

kakkanad-hig-home-bed

ഹൈ എൻഡ്  കിച്ചണിൽ കൗണ്ടർ ടോപ്പിനു നാനോവൈറ്റ് ആണ് . ക്യാബിനറ്റുകൾക്കു വുഡിൽ  പെയിൻറ്  ഫിനിഷ് നൽകി . കിച്ചണിൽ തന്നെ ഡൈനിങ് ടേബിളിനും സൗകര്യം ഒരുക്കി.

kakkanad-hig-home-bath

ഇങ്ങനെ യൂറോപ്യൻ  ശൈലിയുടെ മികവുകളും തികവുകളും ആധുനിക സാങ്കേതിക വിദ്യകളും ഒപ്പം സൗന്ദര്യാത്മക ആവിഷ്കാരവും വീടിനെ വേറിട്ട കാഴ്ചാനുഭവമാക്കി മാറ്റുന്നു.

kakkanad-hig-home-terrace

Project facts

Location- Kakkanad

Plot-8.37 cent

Area- 5700 Sqft

Design- Illusions Architectural Interior Designers

Ph-  04842317701, 9447117701

Y.C- 2021

English Summary- European Themed House; Kerala Home Tour Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA