ADVERTISEMENT

നെയ്യാറ്റിൻകരയ്ക്കടുത്ത് ഓലത്താന്നിയിലാണ് ഷിബുവിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. നിരപ്പുവ്യത്യാസമുള്ള പ്ലോട്ടിനെ ഏറെ പണിപ്പെട്ടാണ് റോഡ് നിരപ്പിലേക്ക് മാറ്റിയെടുത്തത്. ഈ വീടിന് രണ്ടു മുഖങ്ങളുണ്ട് എന്നതാണ് സവിശേഷത.വീടിന്റെ രണ്ടു വശത്തുനിന്നും റോഡുള്ളതിനാൽ  മുൻവശത്തുനിന്നും പിൻവശത്തുനിന്നും വ്യത്യസ്ത രൂപഭംഗിയാണ് കാണാനാവുക.

neyyatinkara-home-exterior-JPG

വീതി കുറഞ്ഞ പ്ലോട്ടിൽ പരമാവധി സ്ഥലഉപയുക്തത ലഭിക്കാൻ ഫ്ലാറ്റ്- ബ്ലോക് മാതൃകയിലാണ് എലിവേഷൻ ഒരുക്കിയത്. പുറംചുവരുകളിലെ ക്ലാഡിങ്ങും പ്രൊഫൈൽ ലൈറ്റുകളും ബാൽക്കണിയിലെ പർഗോളയുമെല്ലാം പുറംകാഴ്ച മനോഹരമാക്കുന്നു. പ്ലോട്ട് വേർതിരിക്കുക എന്ന ഉദ്ദേശ്യം മാത്രമാണ് ചുറ്റുമതിലിനുള്ളത്. അതിനാൽ ഉയരം കുറച്ച്‌ മിനിമൽ ശൈലിയിലാണ് മതിൽ പണിതത്.

neyyatinkara-home-another

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവ താഴത്തെ നിലയിലും അപ്പർ ലിവിങ്, രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവ മുകൾനിലയിലും ഒരുക്കി. മൊത്തം 3566 ചതുരശ്രയടിയാണ് വിസ്തീർണ്ണം. അപ്പർ ലിവിങ് ആവശ്യാനുസരണം ഹോം തിയറ്ററുമാക്കി മാറ്റാം. മണ്ണെടുത്ത ഭാഗത്ത് ഒരു ബേസ്മെന്റ് ഫ്ലോറുമുണ്ട്. ഇത് പാർക്കിങ്ങിനും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാം.

neyyatinkara-home-living

ഫണ്ടർമാക്സ് പാനലിൽ സിഎൻസി കട്ടിങ് ചെയ്താണ് പ്രധാന ഗെയ്റ്റ് നിർമിച്ചത്. പ്രധാനവാതിൽ തുറന്നു അകത്തേക്ക് കയറുമ്പോൾ ജിപ്സം ഫോൾസ് സീലിങ്ങിന്റെയും എൽഇഡി ലൈറ്റുകളുടെയും സിഎൻസി ഡിസൈൻ വർക്കുകളുടെയും മനോഹാരിത കാണാം. 

neyyatinkara-home-hall

ഗോവണിയുടെ താഴെ വാഷ് ഏരിയ ക്രമീകരിച്ചു. ഇവിടെ നിലത്ത് ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചു. സ്‌റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണി കയറിയെത്തുമ്പോൾ അർധവൃത്താകൃതിയിൽ ഒരു സ്‌കൈലൈറ്റ് മേൽക്കൂരയുണ്ട്. ഇതുവഴി പ്രകാശം വീടിനുള്ളിലേക്ക് നിറയുന്നു. ബാൽക്കണിയിലുമുണ്ട് ഒരു പർഗോള. ഇവിടെ നട്ട മുള വളർന്ന് പർഗോള ഓപ്പണിങ്ങിലൂടെ പുറത്തേക്ക് തലനീട്ടുന്നത് കൗതുകമുള്ള കാഴ്ചയാണ്.

neyyatinkara-home-balcony

കമനീയമായാണ് നാലു കിടപ്പുമുറികളും ചിട്ടപ്പെടുത്തിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ മുറികളിൽ സജ്ജമാക്കി. ഡിസൈനർ ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും ഹൈലൈറ്റർ നിറങ്ങൾ നൽകിയ ചുവരുകളും മുറികൾ പ്രസന്നമായി നിലനിർത്തുന്നു.

neyyatinkara-home-bed

യുപിവിസി കബോർഡിൽ പിയു പെയിന്റ് ഫിനിഷ് ചെയ്താണ് കിച്ചൻ കബോർഡുകൾ ഒരുക്കിയത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയും ചിട്ടപ്പെടുത്തി.

neyyatinkara-home-kitchen

ചുരുക്കത്തിൽ വശത്തേയും മുന്നിലെയും റോഡുകളിൽ കൂടി സഞ്ചരിക്കുന്നവർക്ക്, ഒറ്റനോട്ടത്തിൽ ഇത് രണ്ടു വീടാണെന്നേ തോന്നൂ. ആഗ്രഹിച്ച സൗകര്യങ്ങൾ ലഭിച്ചതിൽ വീട്ടുകാരും ഹാപ്പി.

 

Project facts

Location- Oolathanny, Neyyattinkara

Plot- 10 cent

Area- 3566 Sqft

Owner- Shibu A.S

Designer- Shaiju Mathew, Annie Alosious

Skytech Builders, Trivandrum

Mob- 8593858881

Y.C- 2020

English summary- Modern Box shaped house; Veedu Malayalam Magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com