നിരവധി മലയാളികൾ മാതൃകയാക്കി; ഇത് കുറഞ്ഞ ചെലവിൽ പണിത സൂപ്പർവീട്

HIGHLIGHTS
  • ചെലവുകൾ കുത്തനെ കുതിക്കുന്ന ഈ കാലത്ത്, ഈ ബജറ്റിൽ ഇങ്ങനെ ഒരു വീട് അദ്‌ഭുതമാണ്...
30-lakh-house-muvattupuzha
SHARE

നിർമാണച്ചെലവുകൾ റോക്കറ്റ്  പോലെ കുതിക്കുന്ന ഈ കാലത്തും, വേണ്ടവിധം പ്ലാൻ ചെയ്താൽ ചുരുങ്ങിയ ബജറ്റിൽ, സൗകര്യങ്ങൾ വിട്ടുവീഴ്ച ചെയ്യാതെ വീടൊരുക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വീട്.  

മൂവാറ്റുപുഴയിലാണ് അബുവിന്റെ പുതിയ വീട്. കീശ ചോരാതെ സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ഒറ്റക്കെട്ടായുള്ള ഡിമാൻഡ്. ഇതനുസരിച്ചാണ് വീട് രൂപകൽപന ചെയ്തത്. അലങ്കാരങ്ങൾക്ക് വേണ്ടിയുള്ള ഗിമ്മിക്കുകളും ഷോയുമൊന്നും വേണ്ടെന്നു ആദ്യമേ തീരുമാനിച്ചു.

30-lakh-house-muvattupuzha-night

ചുറ്റുമുള്ള ഹരിതാഭയോടു ചേർന്നു പോകും വിധമാണ് എലിവേഷൻ. ബോക്സ് ടൈപ്പ് ഡിസൈനിൽ ഒരു ഫ്രയിമിലെന്നപോലെയാണ് വീടിന്റെ എലിവേഷൻ. സ്റ്റോൺ ക്ലാഡിങ് എന്ന് തോന്നിപ്പിക്കും വിധമുള്ള ടെക്സ്ചർ നൽകിയാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 1560 ചതുരശ്രയടിയിൽ ഒരുക്കിയത്.

30-lakh-house-muvattupuzha-living

കണ്ണിന് അലോസരമാകുന്ന നിറങ്ങളെ എല്ലാം തന്നെ പാടേ മാറ്റി നിർത്തിയാണ് അകത്തളങ്ങൾ ഒരുക്കിയത്.  ഫർണിച്ചറെല്ലാം കസ്റ്റംമെയ്ഡാണ്. ഇന്റീരിയറിനെ പ്രൗഢഗംഭീരമാക്കുന്നതിൽ പെയിന്റിങ്ങുകളും ലൈറ്റ് ഫിറ്റിങ്ങുകളുമെല്ലാം തുല്യ പ്രാധാന്യം വഹിച്ചിരിക്കുന്നത് കാണാം. 

30-lakh-house-muvattupuzha-dine

കാറ്റും വെളിച്ചവും ഉള്ളിലെത്തിക്കാനുള്ള വഴികൾ കണ്ടിട്ടുണ്ട്.ഡൈനിങ്ങ് ഏരിയയും അതിനോടു ചേർന്നുള്ള വാഷ്കൗണ്ടറും പ്രത്യേകതയാണ്. വാഷ് ഏരിയ ഹൈലൈറ്റ് നൽകുന്നതിനായി പച്ചപ്പിന്റെ സാന്നിദ്ധ്യവും ഭിത്തിക്ക് നിറവും നൽകിയതു കാണാം. 

ലളിതവും സുന്ദരവുമാണ് കിടപ്പുമുറികൾ. ഫർണിഷിങ്ങു കളിലും പെയിന്റിങ്ങുകളിലും നൽകിയ നിറങ്ങളുടെ സാന്നിദ്ധ്യം മുറിയുടെ സൗന്ദര്യം കൂട്ടുന്നുണ്ട്. ഹെഡ്റെസ്റ്റ് വരുന്ന ഭാഗത്ത് ഭിത്തി ഹൈലൈറ്റ് ചെയ്യുന്നതിനായി നിറങ്ങളെ കൂട്ടു പിടിച്ചിരിക്കുന്നു. 

30-lakh-house-muvattupuzha-bed

അടുക്കളയിലും പൊതുവേ  ചെലവു കുറവുള്ള സാമഗ്രികൾക്കാണ് മുൻതൂക്കം നല്‍കിയത്. എന്നിരുന്നാലും മറൈൻപ്ലൈ ലാമിനേറ്റ്സും, ഗ്രനൈറ്റുമൊന്നും അടുക്കളയുടെ ചന്തം തീരെ കുറയ്ക്കുന്നുമില്ല.

30-lakh-house-muvattupuzha-kitchen

സ്ട്രക്ചറും ഫർണിഷിങ്ങും ചുറ്റുമതിലും ലാൻഡ്സ്കേപ്പും അടക്കം 30 ലക്ഷം രൂപയ്ക്ക് പണി പൂർത്തിയാക്കാൻ കഴിഞ്ഞു എന്നത് ഇക്കാലത്ത് അത്ര നിസാര കാര്യമല്ല.

Model

Project facts

സ്ഥലം – മൂവാറ്റുപുഴ

വിസ്തീർണം – 1560 SFT

ഉടമസ്ഥൻ – അബു

ഡിസൈൻ – ലിൻസൺ ജോളി

ഡിലാർക്ക് ആർക്കിടെക്റ്റ്സ്, ആലുവ               

ഫോണ്‍ – 9072848244                 

പണി പൂർത്തിയായ വർഷം – 2019 

English Summary- Cost Effective House for 30 Lakhs; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS