ADVERTISEMENT

കോഴിക്കോട് കൊടുവള്ളിയിലാണ് ഫൈസലിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. റോഡ് നിരപ്പിൽനിന്നും താഴ്ന്നുകിടക്കുന്ന, കൃത്യമായ ആകൃതിയില്ലാത്ത 23 സെന്റ് പ്ലോട്ടായിരുന്നു ആദ്യ വെല്ലുവിളി. സഹോദരങ്ങൾ എല്ലാവരും സമീപത്താണ് വീടുവച്ചത്. അതുകൊണ്ട് വീട്ടുകാർക്ക് മറ്റൊരിടത്തേക്ക് മാറിപ്പോകുന്നതിനെ കുറിച്ച് ചിന്തിക്കാൻ വയ്യ. കൂടാതെ വീട്ടുകാർക്ക് താഴെ മൂന്നു കിടപ്പുമുറികളും വേണം. ഒടുവിൽ ഫലപ്രദമായ ഡിസൈനിങ്ങിലൂടെ സ്ഥലത്തിന്റെ വെല്ലുവിളി മറികടന്നു. ഒപ്പം വീട്ടുകാരുടെ ആഗ്രഹങ്ങളും സഫലമാക്കി.

fusion-colonial-home-night

കൊളോണിയൽ - സമകാലിക ശൈലികളുടെ മിശ്രണമാണ് വീടിന്റെ പുറംകാഴ്ച. മേൽക്കൂര ചരിച്ചുവാർത്തശേഷം ഓടുവിരിച്ചു. കൊളോണിയൽ ശൈലി തോന്നിക്കാൻ വൃത്താകൃതിയിലുള്ള കളേർഡ് ഗ്ലാസ് ഡെക്കറേഷനും പുറംഭിത്തികളിൽ ഹാജരുണ്ട്. ധാരാളം ചതുരക്കള്ളികളുള്ള വോൾ ടൈലാണ് പോർച്ചിന്റെ തൂണിലും ഭിത്തിയിലും ബാൽക്കണിയുടെ ഭിത്തിയിലും ചുറ്റുമതിലിലുമെല്ലാം ഭംഗി നിറയ്ക്കുന്നത്. ഇത് ഇറാനിൽ നിന്നും ഇറക്കുമതി ചെയ്തതാണ്.

fusion-colonial-home-living

പോർച്ച്, സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 5500  ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

fusion-colonial-home-dining

ഗൃഹനാഥന്റെ മൂന്ന് സഹോദരങ്ങളും സമീപമാണ് താമസിക്കുന്നത്.  അതിനാൽ ഒത്തുചേരലുകൾക്ക് വേദിയൊരുക്കുംവിധമാണ് വീടിന്റെ മൊത്തത്തിലുള്ള രൂപകൽപന. വൈകുന്നേരങ്ങളിൽ സഹോദരങ്ങൾക്കും കുടുംബത്തിനും ഒരുമിച്ചുകൂടാൻ വീടിന്റെ വശത്തായി ഒരു യാർഡ് സ്‌പേസ് ക്രമീകരിച്ചു.  പ്ലോട്ട് ലെവലിൽ നിന്നും രണ്ടു സ്‌റ്റെപ് ഉയർത്തിയാണ് സൈഡ് യാർഡ് സ്‌പേസ്. ജിഐ ഗ്രിൽ+ ഗ്ലാസ് ഫിനിഷിലാണ് ഔട്‍സൈഡ് സിറ്റിങ് സ്‌പേസിന്റെ മേൽക്കൂര നിർമിച്ചത്. വീടിന്റെ ഡൈനിങ്ങിൽനിന്നും ലിവിങ്ങിൽനിന്നും സ്ലൈഡിങ് ഗ്ലാസ് ഡോർ തുറന്ന് ഇവിടേക്ക് പ്രവേശിക്കാൻ സാധിക്കും.

fusion-colonial-home-yard

ഡബിൾ ഹൈറ്റിലുള്ള ഡൈനിങ് ഹാളാണ് വീടിന്റെ ഫോക്കൽ പോയിന്റ്. ഇവിടെ വശത്തെ ഭിത്തിയിൽ താഴെയും മുകളിലത്തെ ഗ്ലാസ് ജാലകങ്ങളാണ്. അതിനാൽ ഉള്ളിൽ പ്രകാശം സമൃദ്ധമായി വന്നുനിറയുന്നു. പകൽ ലൈറ്റിടേണ്ട ആവശ്യമേയില്ല. ഇത് ദിവസം മുഴുവൻ അകത്തളങ്ങൾ സജീവമാക്കി നിലനിർത്തുന്നു.

fusion-colonial-home-height

പ്ലൈവുഡ് - വെനീർ പാനലിങ്, ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും, കർട്ടനുകളും വോൾപേപ്പറും ക്യൂരിയോസുമെല്ലാം അകത്തളം കമനീയമാക്കുന്നു. ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് പൊതുവിടങ്ങളിൽ. കിടപ്പുമുറികളിൽ വുഡൻ ഫ്ലോറിങ്ങുമുണ്ട്. ഫർണിച്ചറുകൾ ഇന്റീരിയറുമായി ഇഴുകിച്ചേരുംവിധം കസ്റ്റമൈസ് ചെയ്തെടുത്തു.

fusion-colonial-home-living-space

വുഡ്+ ഗ്ലാസ് കോംബിനേഷനിലാണ് സ്‌റ്റെയർ. ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് കൈവരികൾ. സ്‌റ്റെയറിന്റെ ഭാഗത്തെ ഡബിൾഹൈറ്റ് ഭിത്തിയിലും വുഡ്+ ഗ്ലാസ് പാനലിങ് ചെയ്തിട്ടുണ്ട്.

fusion-colonial-home-upper

ഒരു റിസോർട് ഫീലിങ് ലഭിക്കുംവിധമാണ് കിടപ്പുമുറികൾ. ഓരോന്നും വ്യത്യസ്ത തീമിലും ആംബിയൻസിലും ഒരുക്കി. ഹെഡ്‌സൈഡ് ഭിത്തികളിൽ വേറിട്ട ടെക്സ്ചർ, പാനലിങ് വർക്കുകൾ ചെയ്തിട്ടുണ്ട്.

fusion-colonial-home-bed

അടുക്കും ചിട്ടയും മോഡേൺ സൗകര്യങ്ങളുമുള്ള കിച്ചൻ വേർതിരിച്ചു. ഇവിടെ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും സജ്ജീകരിച്ചു.

fusion-colonial-home-kitchen

കോവിഡ് കാലത്തിനിടയിൽ കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു പാലുകാച്ചൽ. ഫൈസലിന്റെ വീട് കൂടി ആയതോടെ സഹോദരങ്ങളുടെയും ബന്ധുക്കളുടെയും വീടുകൾ ചേർന്ന് ഒരു ചെറിയ ഹൗസിങ് കോളനി പോലെ ഇവിടം മാറിയിട്ടുണ്ട്. എന്താവശ്യത്തിനും ഓടിയെത്താൻ ആളുകളുണ്ട് എന്നതാണ് മറ്റൊരു സന്തോഷമെന്ന് വീട്ടുകാർ പറയുന്നു.

fusion-colonial-home-side

 

Project facts

Location- Koduvalli, Calicut

Plot- 23 cent

Area- 5500 Sq.ft

Owner- Faizal

Architect- Arif

Arif Associates

Mob - 94470 10567

Y.C- Aug 2021

ചിത്രങ്ങൾ- അഖിൽ കോമാച്ചി  

English Summary- Best Colonial Fusion House; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com