ഒരു ചെറിയ കുടുംബത്തിന് ഇത്തരമൊരു വീട് ധാരാളം; ഗുണങ്ങൾ വേറെയുമുണ്ട്

HIGHLIGHTS
  • പരിപാലനം വളരെ എളുപ്പം.ഭാവിയിൽ ആവശ്യമുണ്ടെങ്കിൽ മുകളിലേക്ക് വീട് വിപുലീകരിക്കാം...
compact-house
SHARE

ആർമിയിൽ ഉദ്യോഗസ്ഥനായ കൃഷ്ണപ്രസാദ്‌, പത്തനംതിട്ട കടമ്പനാടാണ് വീട് വയ്ക്കാൻ തീരുമാനിച്ചത്. ബന്ധുവിൽ നിന്നും 11.5 സെന്റ് സ്ഥലം ഇതിനായി വാങ്ങിയിരുന്നു. ചെറുകുടുംബത്തിനു താമസിക്കാൻ ആവശ്യമായ സൗകര്യങ്ങൾ മാത്രമുള്ള വീട് എന്നതായിരുന്നു ഉടമയുടെ ആവശ്യം.

compact-house-side

നാട്ടിൽ വല്ലപ്പോഴും അവധിക്കാണ് ഗൃഹനാഥൻ വരുന്നത്. അതുകൊണ്ട് കാർ പോർച്ച് സ്ട്രക്ചറിന്റെ കൂടെ പണിതില്ല. ഭാവിയിൽ ആവശ്യമുള്ളപ്പോൾ പോർച്ച് നിർമിക്കാൻ ലൈറ്റ് വെയ്റ്റ് മെറ്റീരിയലുകൾ ധാരാളമുണ്ടല്ലോ...

compact-house-living

അധികം ഏച്ചുകെട്ടലുകൾ ഒന്നുമില്ലാതെ ക്ളീൻ ബോക്സ് ഡിസൈനിലാണ് പുറംകാഴ്ച. വെള്ള നിറമാണ് അകത്തും പുറത്തും കൂടുതൽ. മുകൾനിലയിലെ ഒരു ചുവരിനുമാത്രം മഞ്ഞ പെയിന്റടിച്ച് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. 

compact-house-inside

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1700 ചതുരശ്രയടിയിൽ ഉള്ളത്.

compact-house-upper

സിറ്റൗട്ടിന്റെ വശത്തായി ഒരു ഔട്‍സൈഡ് കോർട്യാർഡുണ്ട്. ഇതിന്റെ വശത്തെ ഭിത്തികൾ ഹുരുഡീസ് ജാളികൾ കൊണ്ട് നിർമിച്ചതാണ്. മേൽക്കൂരയിൽ പർഗോള ഗ്ലാസുമുണ്ട്. കോർട്യാർഡിൽ ചെടിയും ഹാജരുണ്ട്.

compact-house-dine

പ്രധാന വാതിൽ തുറന്നാൽ ആദ്യം ലിവിങ് സ്‌പേസാണ്. ഇവിടെനിന്നും ഡൈനിങ് ഹാളിലേക്ക് പ്രവേശിക്കാം. ഇവിടെ കോർട്യാർഡ്, സ്‌റ്റെയർ എന്നിവ അനുബന്ധമായി വരുന്നു. അകത്തെ കോർട്യാർഡിൽ വെർട്ടിക്കൽ പർഗോളയുമുണ്ട്. ഇവിടെ ചെമ്പക മരം ഹരിതാഭ നിറയ്ക്കുന്ന സാന്നിധ്യമാണ്. വീടിനുള്ളിൽ നാച്ചുറൽ ലൈറ്റ് എത്തിക്കുന്നതിലും കോർട്യാർഡ് പ്രധാന പങ്കുവഹിക്കുന്നു.

compact-house-court

ഫോൾസ് സീലിങ്, പാനലിങ് പോലെയുള്ള അധിക ആർഭാടങ്ങൾ ഒന്നും ഇവിടെയില്ല. ലൈറ്റ് പോയിന്റുകൾ സീലിങ്ങിൽ നേരിട്ടുനൽകി. ഇടത്തരം വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ റെഡിമെയ്ഡ് ആയി വാങ്ങി.

compact-house-dining

താഴെ രണ്ടും മുകളിൽ ഒരു കിടപ്പുമുറിയുമാണുള്ളത്. മാസ്റ്റർ ബെഡ്‌റൂമിൽ അറ്റാച്ഡ് ബാത്റൂം സൗകര്യമുണ്ട്. ഒരു കോമൺ ബാത്റൂമും സജ്ജീകരിച്ചു.

compact-house-bed

ഏകദേശം 35 ലക്ഷം രൂപയാണ് വീടിന് ചെലവായത്. പരിപാലനം വളരെ എളുപ്പമാണ് എന്നതാണ് മറ്റൊരു ഗുണം. ഭാവിയിൽ നാട്ടിൽ സ്ഥിരതാമസമാക്കുന്ന മുറയ്ക്ക് അല്ലെങ്കിൽ സാമ്പത്തികം ആകുന്നമുറയ്ക്ക്  മുകളിലേക്ക് വീട് വിപുലീകരിക്കാം.

compact-house-kitchen

Project facts

KRISHNA PRASAD FLOOR PLANS

Location- Kadampanad, Pathanamthitta

Plot- 11.5 cent

Area- 1700 Sq.ft

Owner- Krishnaprasad

Designers- Anil Prasad, Unnikrishnan, Rijo

Better Design Studio, Adoor

Mob- 9744663654    9207248450

Y.C- 2021

Budget- 35 Lakhs

English Summary- Cost Effective House Plans; Veedu Malayalam Magazine

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA