അദ്ഭുതം; വെറും 4.75 സെന്റിൽ ഇത്ര വിശാലമായ വീടോ! അഭിനന്ദനപ്രവാഹം

HIGHLIGHTS
  • നിയമപ്രകാരമുള്ള സെറ്റ്‌ബാക്കും ബാക്കി മുറ്റവും ഒഴിച്ചിട്ടാൽ വെറും 2.5 സെന്റിലാണ് വീട്!
4-cent-home-tvm-views
SHARE

തിരുവനന്തപുരം മണ്ണന്തലയാണ് പ്രവാസിയായ ഹരിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. വെറും 4.75 സെന്റിന്റെ സ്ഥലപരിമിതി മറികടന്നാണ് ഈ സ്വപ്നഭവനം സഫലമാക്കിയത്. 

4-cent-home-tvm-exterior

പ്രധാന റോഡരികിലുള്ള വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടായിരുന്നു പ്രധാന വെല്ലുവിളി. ഏകദേശം 12 മീറ്റർ മാത്രമാണ് പ്ലോട്ടിന്റെ വീതി. ഇവിടെയാണ് ഇത്രയും വിപുലമായ വീട് തലയുയർത്തി നിൽക്കുന്നത്. നിയമപ്രകാരമുള്ള സെറ്റ്‌ബാക്കും ബാക്കി മുറ്റവും ഒഴിച്ചിട്ടാൽ വെറും 2.5 സെന്റിലാണ് വീടിരിക്കുന്നത് .

4-cent-home-tvm-yard

പരമാവധി സ്ഥലഉപയുക്തതയ്ക്കായി ഫ്ലാറ്റ്- ബോക്സ് എലിവേഷനാണ് വീടിനുള്ളത്. വെള്ള പെയിന്റാണ് ഭൂരിഭാഗവും. ഇതിന് വേർതിരിവ് നൽകാൻ വുഡൻ ക്ലാഡിങ്ങും ടെക്സ്ചറും ഹാജരുണ്ട് . സസ്‌പെൻഡഡ്‌ ശൈലിയിലുള്ള കാർ പോർച്ച് പിന്നീട് കൂട്ടിച്ചേർത്തതാണ്.  പിവിസി ഷീറ്റിനുതാഴെ വുഡൻ പാനൽ ചെയ്താണ് ഇതിന്റെ മേൽക്കൂര നിർമിച്ചത്.

4-cent-home-tvm-exterior-night1

ഒരു ഡിസൈൻ എലമെന്റ് എന്നതിനൊപ്പം മുറ്റത്തേക്ക് കയറുന്നവർക്ക്  കിണർ മറയ്ക്കുക എന്ന ഉദ്ദേശ്യവും മുന്നിലെ ഹുരുഡീസ് വോളിനുണ്ട്.

4-cent-home-tvm-dine1

സെമി - ഓപ്പൺ നയത്തിൽ അകത്തളങ്ങൾ ചിട്ടപ്പെടുത്തി. വിശാലതയ്‌ക്കൊപ്പം സ്വകാര്യത വേണ്ടയിടങ്ങളിൽ അതും ലഭിക്കുന്നുണ്ട്. ഡബിൾ ഹൈറ്റിൽ സ്വീകരണമുറി ഒരുക്കിയത് വീട്ടുകാരുടെ ഇഷ്ടപ്രകാരമാണ്. ഇത് അകത്തേക്ക് പ്രവേശിക്കുമ്പോൾത്തന്നെ വിശാലത അനുഭവവേദ്യമാക്കുന്നു.

4-cent-home-tvm-hall1

കോൺക്രീറ്റിന്  മുകളിൽ തടി പൊതിഞ്ഞാണ് സ്‌റ്റെയർ നിർമിച്ചത്. ഗ്ലാസ് ഫിനിഷിലാണ് ഇതിന്റെ കൈവരികൾ.

4-cent-home-tvm-stair1

സ്‌റ്റെയർ ഡബിൾ ഹൈറ്റ് സ്‌പേസിലാണ്. ഇതിന്റെ താഴെ ഗ്രീൻ കോർട്യാർഡും ഊഞ്ഞാലും സെറ്റ് ചെയ്തിട്ടുണ്ട്. വാഷ് ഏരിയയും ഇതിനടിയിൽത്തന്നെ. ഡബിൾഹൈറ്റ് ഭിത്തിയിൽ നാച്ചുറൽ സ്‌റ്റോൺ ക്ലാഡിങ് പതിച്ചു.

വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. സ്വീകരണമുറിയിലെ ഫർണിച്ചറുകൾ മാത്രം റെഡിമെയ്ഡ് ആയിവാങ്ങി. ബാക്കിയെല്ലാം അകത്തളത്തിന് യോജിക്കുംവിധം രൂപകൽപന ചെയ്തതാണ്.

സ്‌റ്റെയർ കയറിച്ചെല്ലുമ്പോൾ അപ്പർ ലിവിങ്ങിന് അനുബന്ധമായി ഒരു ബാർ കൗണ്ടറും സെറ്റ് ചെയ്തിട്ടുണ്ട്.

4-cent-home-tvm-bar1

മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികൾ ചിട്ടപ്പെടുത്തി. അറ്റാച്ഡ് ബാത്റൂം,വാഡ്രോബ് എന്നിവയും മുറികളിലുണ്ട്. 

4-cent-home-tvm-bed1

പ്ലൈവുഡ്+ ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ആർട്ടിഫിഷ്യൽ ഗ്രാനൈറ്റ് വിരിച്ചു.

4-cent-home-tvm-kitchen1

ചുരുക്കത്തിൽ വീടിനകത്തേക്ക് കയറിയാൽ ഇത് വെറും 4.75 സെന്റിന്റെ പരിമിതിയിൽ പണിത വീടാണെന്ന് തോന്നുകയേയില്ല. അതാണ് ഫലപ്രദമായ രൂപകൽപനയുടെ റിസൽറ്റ് .

Project facts

Location- Mannamthala, Trivandrum

Plot- 4.75 cent

Area- 2100 Sq.ft

Owner- Hari, Sujaya

Design- SDC Architects, Trivandrum

Mob- 9447206623

email- sdcarchitectstvm@gmail.com

Y.C- Oct 2021

English Summary- Small Plot House Plans Kerala; Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA