'അന്ന് ഗൾഫിൽ ഞങ്ങൾ കണ്ട സ്വപ്നം; ഇത് ജീവിതത്തിൽ കൈവന്ന സൗഭാഗ്യം'

HIGHLIGHTS
  • ജനിച്ചുവളർന്ന പഴയ തറവാടിന്റെ ഓർമകൾ തിരിച്ചുകൊണ്ടുവരുന്ന വീട് സഫലമായ കഥ
traditional-home-valayanad
SHARE

കോഴിക്കോട് വളയനാട് നിർമിച്ച പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

കേരളത്തനിമ നിറഞ്ഞ ഒരു തറവാട്ടിലാണ് ഞാൻ ബാല്യകാലം ചെലവഴിച്ചത്. പിന്നീട് ഉപജീവനാർഥം പ്രവാസിയായി സൗദിയിലേക്ക് പോയി. നാട്ടിൽ എന്നെങ്കിലും സ്വന്തമായി വീട് വയ്ക്കുമ്പോൾ അത് പഴയ തറവാടിന്റെ ഓർമകൾ തിരിച്ചുകൊണ്ടുവരുന്നതായിരിക്കണമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. പ്രവാസജീവിതത്തിൽ കണ്ടുമുട്ടി സുഹൃത്തായ ഡിസൈനർ ജിൻഷോയെ വീടുപണി ഏൽപിച്ചതും ഒരു നിയോഗമാണ്. കാരണം ഞങ്ങൾക്ക് ധാരാളം ഡിമാൻഡുകൾ ഉണ്ടായിരുന്നു. ജിൻഷോ അതെല്ലാം ക്ഷമയോടെ കേട്ട് സഫലമാക്കിത്തന്നു.

traditional-home-valayanad-view

14 സെന്റ് പ്ലോട്ടിൽ ധാരാളം മരങ്ങളുണ്ടായിരുന്നു. വീടിന്റെ സ്ഥാനം മാറിയാലും കുഴപ്പമില്ല, പരമാവധി മരങ്ങൾ സംരക്ഷിക്കണം എന്നതായിരുന്നു ഞങ്ങളുടെ മറ്റൊരു ഡിമാൻഡ്. പഴമ തോന്നിക്കുന്ന പുതിയ വീട്ടിൽ, ചാരുപടികളുള്ള നീളൻ സിറ്റൗട്ട് വേണം എന്നതായിരുന്നു മറ്റൊരു ഡിമാൻഡ്. പിന്നെ മഴയും വെയിലും ഉള്ളിലെത്തുന്ന കോർട്യാർഡ് മസ്റ്റ്. ഇതെല്ലാം വീട്ടിൽ ജിൻഷോ ഉറപ്പാക്കി. 

traditional-home-valayanad-upper

മേൽക്കൂര ചരിച്ചുവാർത്ത് ഷിംഗിൾസ് വിരിക്കുകയായിരുന്നു. ഇത് ഒരു ട്രഡീഷണൽ- ട്രോപ്പിക്കൽ ലുക്ക് വീടിന് ലഭിക്കാൻ ഉപകരിച്ചു. മുറ്റം മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാൻപാകത്തിൽ നാച്ചുറൽ സ്റ്റോൺ വിരിച്ചു.

traditional-home-valayanad-dining

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2850 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

traditional-home-valayanad-living

ലിവിങ്- ഡൈനിങ് സെമി-ഓപ്പൺ ശൈലിയിൽ വിന്യസിച്ചു. മാറ്റ് ഫിനിഷ്ഡ് വിട്രിഫൈഡ് ടൈൽസ് നിലത്തുവിരിച്ചു. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു.

traditional-home-valayanad-inside

ഞങ്ങൾ ആഗ്രഹിച്ചതുപോലെ ഡബിൾ ഹൈറ്റ് കോർട്യാർഡ് ഉള്ളിലുണ്ട്. മഴയും വെയിലും ഉള്ളിലെത്തുന്ന തുറന്ന മേൽക്കൂരയാണ് ഇതിന്. സുരക്ഷയ്ക്കായി ഗ്രില്ലുകൾ കൊടുത്തിട്ടുണ്ട്. വശത്തെ ഭിത്തി, ഗ്രില്ലും High Pressure Laminate ബോർഡും ഉപയോഗിച്ചാണ് നിർമിച്ചത്. വെള്ളം ഒഴുകിപ്പോകാൻ പ്രൊവിഷനുണ്ട്. കൂടാതെ വഴുക്കൽ ഉണ്ടാകാത്ത ടൈലുകളാണ് ഇവിടെ വിരിച്ചത്.

traditional-home-valayanad-court

താഴെയും മുകളിലും രണ്ടു വീതം കിടപ്പുമുറികൾ വിന്യസിച്ചു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് എന്നിവ മുറികളിൽ സജ്ജം. കിടപ്പുമുറികളിൽ ജനാലകളോട് ചേർന്ന് ഇരിക്കാനും കിടക്കാനുമൊക്കെ സാധ്യമാകുന്ന ബേ വിൻഡോകൾ നിർമിച്ചത് ശ്രദ്ധേയമാണ്.

traditional-home-valayanad-bed

പ്ലൈവുഡ്+ പിവിസി ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

traditional-home-valayanad-kitchen

വീട്ടിൽ നല്ല കാറ്റും വെളിച്ചവും ക്രോസ് വെന്റിലേഷനും ലഭിക്കുന്നുണ്ട്. അതിനാൽ പകൽ ലൈറ്റും ഫാനും ഇട്ടില്ലെങ്കിലും കുഴപ്പമില്ല. 'കല' എന്നാണ് ഞങ്ങളുടെ വീടിന്റെ പേര്. ചുരുക്കത്തിൽ ആഗ്രഹിച്ചതുപോലെ കലാഭരിതമായ ഒരു വീട് ലഭിച്ചതിൽ ഞങ്ങൾ അങ്ങേയറ്റം സന്തുഷ്ടരാണ്.

traditional-home-valayanad-night

Project facts

Location- Valayanad, Calicut

Plot- 14 cent

Area- 2850 Sq.ft

Owner- Mohandas

Designer- Jinsho Jose

Adoria, Calicut

Mob- 8606445566

Y.C- 2020 Nov

ചിത്രങ്ങൾ- അഖിൽ കോമാച്ചി

English Summary- Traditional Model House; Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA