ADVERTISEMENT

ഗുരുവായൂർ ക്ഷേത്രത്തിന് അടുത്താണ് റെജിൻസിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ആർട്ടിസ്റ്റായ റെജിൻസിന് തന്റെ വീട് എങ്ങനെ വേണം എന്നുള്ളതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. കഴിയുന്നതും പ്രകൃതിസൗഹൃദമായി, കുറഞ്ഞ  ഊർജ ഉപഭോഗം ആവശ്യമുള്ള വീട് എന്നതായിരുന്നു അടിസ്ഥാന ആവശ്യം. ആർക്കിടെക്ട് പി.പി ഗോപകുമാറാണ് ആ ദൗത്യം ഏറ്റെടുത്തത്.

guruvayur-home-side-JPG

പ്ലോട്ടിൽ ധാരാളം മാവുകൾ ഉണ്ടായിരുന്നു. അതൊന്നും വെട്ടാതെവേണം വീടിനു സ്ഥാനംകാണാൻ എന്നും റെജിൻസിന് ഡിമാൻഡ് ഉണ്ടായിരുന്നു. അൽപം ബുദ്ധിമുട്ടിയെങ്കിലും ആർക്കിടെക്ട് അതിനും പരിഹാരംകണ്ടു. മാവുകൾക്കിടയിൽ മറഞ്ഞിരിക്കുന്ന പോലെയാണ് വീടിന്റെ പുറംകാഴ്ച.

guruvayur-home-night

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, സ്റ്റുഡിയോ, കോർട്​യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 2200 ചതുരശ്രയടിയിൽ ഉള്ളത്.

guruvayur-home-ceiling

വീടിന്റെ പൊതുവിടങ്ങൾ ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചതാണ്. അകത്തായി സീലിങ് ഓടുമുണ്ട്. ഇങ്ങനെ 2 ലെയർ ഇൻസുലേഷൻ ഉള്ളതുകൊണ്ട് ചൂട് കുറയുന്നു. പതിവിലും ഉയരം കൂട്ടിയാണ് ട്രസ് മേൽക്കൂര ചെയ്തതും. ഇതും ഉള്ളിൽ കൂടുതൽ വിശാലത തോന്നിപ്പിക്കുകയും ചൂട് കുറയ്ക്കുകയും ചെയ്യുന്നു. ബാക്കി ഇടങ്ങളിൽ മേൽക്കൂര കോൺക്രീറ്റ് ചെയ്തു. നിലവിൽ ഒരുനില വീടാണെങ്കിലും ഭാവിയിൽ മുകളിലേക്ക് വിപുലീകരിക്കാൻ സാധിക്കും.

guruvayur-home-dine

ലളിതസുന്ദരമായ ഇന്റീരിയറാണ് വീടിന്റെ ഹൈലൈറ്റ്. ഷോ കാണിക്കാനായി അനാവശ്യ കുത്തിത്തിരുകലുകൾ ഒന്നുമില്ല. അതിന്റെ പോസിറ്റീവ് ഫലം അകത്തേക്ക് കയറിയാൽ അനുഭവവേദ്യമാകുന്നുമുണ്ട്.

guruvayur-home-court

നടുമുറ്റത്തെ കേന്ദ്രീകരിച്ചാണ് ഈ വീടുപണിതത്. അതിനാൽ 'കോർട്​യാർഡ്  ഹൗസ്' എന്നാണ് ആർക്കിടെക്ട് ഇതിന് പേരിട്ടത്. ഒരേസമയം ക്രോസ് വെന്റിലേഷൻ സുഗമമാക്കി പ്രകാശം അകത്തെത്തിക്കുന്നതുകൂടാതെ ഉള്ളിലെ ഇടങ്ങളെ വേർതിരിക്കാനും കോർട്​യാർഡ് ഉപകരിക്കുന്നു. പ്രധാനവാതിൽ തുറന്നാൽ ആദ്യം നോട്ടം പതിയുന്നതും നടുമുറ്റത്തേക്കാണ്. ഇവിടെ ഒരു മീൻകുളവും സെറ്റ് ചെയ്തിട്ടുണ്ട്.

guruvayur-home-courtyard

ഡൈനിങ്- മെയിൻ കിച്ചൻ എന്നിവ ഓപ്പൺ ഹാളിന്റെ ഭാഗമായി ചിട്ടപ്പെടുത്തി.  ഡൈനിങ്ങിന്റെ പിന്നിലായി ഗ്ലാസ് വിൻഡോയാണ്. ഇതിനപ്പുറം ഹോളോബ്രിക്കുകൾ ജാളികളായി സ്ഥാപിച്ചിട്ടുണ്ട്.  പടിഞ്ഞാറു നിന്നുള്ള വൈകിട്ടത്തെ വെയിലിനെ തടയാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.

ആർട്ടിസ്റ്റായ ഗൃഹനാഥനുവേണ്ടി ഒരു പെയിന്റിങ് സ്‌റ്റുഡിയോ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. കോട്ടാ സ്റ്റോണും കടപ്പയുമാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. ഫർണിച്ചറുകൾ മിക്കതും ഇന്റീരിയർ തീംപ്രകാരം നിർമിച്ചെടുത്തു.

guruvayur-home-bed

പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. സമീപം വർക്കിങ് കിച്ചൻ, സ്റ്റോർ റൂം എന്നിവയുമുണ്ട്.

guruvayur-home-kitchen-JPG

ചുരുക്കത്തിൽ ഇഷ്ടങ്ങളെല്ലാം ഒരുനിലയിൽ സമ്മേളിപ്പിച്ച ഒരു മനോഹരനിർമിതി എന്ന് ഈ ഗൃഹത്തെ വിശേഷിപ്പിക്കാം. മിതത്വത്തിന്റെ സൗന്ദര്യം കൊണ്ട് ഇവിടെയെത്തുന്ന എല്ലാവരുടെയും മനസ്സ് ഈ വീട് കീഴടക്കുന്നു.

 

guruvayur-home-plan

Project facts

Location- Guruvayur

Area- 2200 Sq.ft

Owner- Rejins Thomas

Design- Arc. P.P Gopakumar

G4 Architects

Mob- 9895369834

Y.C- 2021

English Summary- Simple House with Green Interiors; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com