സമാനതകൾ ഇല്ലാത്ത കാഴ്ചകൾ, നിറയെ പച്ചപ്പ്; കയ്യടി നേടി ഈ വീട്!

unique-home-tirur-front
SHARE

മലപ്പുറം തിരൂരിലാണ് ഷമീർ ബാബുവിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഒറ്റവാക്കിൽ 'ഗാർഡൻ ഹൗസ്' എന്ന് ഈ ഭവനത്തെ വിശേഷിപ്പിക്കാം. 30 വർഷം പഴക്കമുള്ള വീടിനെ കാലോചിതമായി നവീകരിച്ചെടുക്കുകയായിരുന്നു. പഴയ സ്‌റ്റൈലിലുള്ള ഇരുനില വാർക്കവീടായിരുന്നു ഇവിടെ. അതിനെ തികച്ചും മോഡേൺ കെട്ടുംമട്ടും നൽകി പരിഷ്കരിച്ചു. പഴയ വീടും പുതിയ വീടും തമ്മിൽ ഒരുവിധ സാദൃശ്യവുമില്ല എന്നതാണ് ഹൈലൈറ്റ്. ഒറ്റനോട്ടത്തിൽ ഇത് പുതുക്കിപ്പണിത വീടാണെന്ന് തോന്നുകയേയില്ല. 

before-after

ഇറെഗുലർ എലിവേഷനാണ് പിന്തുടർന്നത്. മുൻവശത്ത് ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ച ഷോ റൂഫുണ്ട്. അതുപോലെ കാർപോർച്ചിനും സിറ്റൗട്ടിനും ഇടയിൽ വൃത്താകൃതിയിലുള്ള ഷോ വോളുമുണ്ട്.

unique-home-tirur-landscape

പേര് സൂചിപ്പിക്കുംപോലെ ലാൻഡ്സ്കേപ്പിനും ഗാർഡനും പ്രാധാന്യമുണ്ട് ഇവിടെ. ബഫലോ ഗ്രാസ് വിരിച്ച പുൽത്തകിടിയും മന്ദാരം, പീസ് ലില്ലി, ക്രീപ്പറുകൾ തുടങ്ങി ധാരാളം ചെടികൾ ഇവിടെ ഹാജരുണ്ട്.

unique-home-tirur-night

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, 3 ബാൽക്കണി, യൂട്ടിലിറ്റി സ്‌പേസ്, ഓപ്പൺ ടെറസ് എന്നിവയാണ് 3240 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. 

unique-home-tirur

കടുംനിറങ്ങൾ ഇല്ലാതെ ഓഫ് വൈറ്റ്+ വുഡൻ തീമിലാണ് ഇന്റീരിയർ.  ഇറ്റാലിയൻ മാർബിളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. കുറച്ചിടത്ത് വുഡൻ ഫിനിഷ് ടൈലുമുണ്ട്. ഫർണിച്ചറുകൾ ഇന്റീരിയർ തീമിനോട് ഇഴുകിച്ചേരുംവിധം കസ്റ്റമൈസ് ചെയ്തു. പഴയ വീട്ടിലെ കുടുസുമുറികൾ വിശാലമാക്കുകയും സ്ഥാനപരിവർത്തനം ചെയ്തുമാണ് ഇന്റീരിയർ പരിഷ്കരിച്ചത്.

unique-home-tirur-living

വീടിനു പുറത്തെന്നപോലെ അകത്തും കരിങ്കല്ലിന്റെ ക്ലാഡിങ്ങുണ്ട്. സ്വീകരണമുറി അടയാളപ്പെടുത്തുന്നത് അതാണ്. ഡബിൾ ഹൈറ്റിലുള്ള സ്‌റ്റെയർ വേറിട്ടുനിൽക്കുന്നു. മെറ്റൽ ഫ്രയിമിൽ തേക്കിന്റെ പ്ലാങ്കുകൾ വിരിച്ചാണ് ഇത് നിർമിച്ചത്. നാലാമത്തെ പടി നീളം കൂട്ടിപ്പണിതശേഷം അതിലാണ് വാഷ് ബേസിൻ വച്ചത് എന്നത് കൗതുകകരമാണ്.

unique-home-tirur-stair

പുറത്തെ  ആസ്വദിക്കാനായി നിരവധി സ്‌പേസുകൾ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. മൂന്ന് ബാൽക്കണികൾ ചിട്ടപ്പെടുത്തിയത്  ഉദാഹരണം. കരിങ്കൽ ക്ലാഡിങ്ങും സിമന്റ് ഫിനിഷുമാണ് സിറ്റൗട്ടിലും ചുറ്റിലുമുള്ള ഭിത്തികളിൽ നിറയുന്നത്. വീട്ടിലെ ഹരിതാഭമായ ഇടങ്ങളിലൊന്നാണ് കോമൺ ബാൽക്കണി. ട്രസ് റൂഫിനുതാഴെ കോൺക്രീറ്റ് തൂണുകളിൽ പടർത്തിയ വള്ളിച്ചെടികളാണ് ഇവിടെ പച്ചപ്പ് നിറയ്ക്കുന്നത്.

ഡൈനിങ് സ്‌പേസ് ഡബിൾ ഹൈറ്റിലാണ്. ഇരുനിലകളെയും കണക്ട് ചെയുന്ന സ്‌പേസായും ഇവിടം വർത്തിക്കുന്നു. ഡൈനിങ് വേർതിരിക്കാൻ ഫ്ലോർ ലെവലിൽനിന്നും അൽപം ഉയർത്തി വുഡൻ ഫ്ളോറിങ് ചെയ്തു. അതിനുമുകളിലാണ് ഡൈനിങ് ടേബിളുള്ളത്. ഡൈനിങ്ങിന്റെ വശത്തെ വാതിലിലൂടെ മുറ്റത്തേക്കിറങ്ങാം. ഈ വശത്തെ ഡബിൾഹൈറ്റ് ഭിത്തിമുഴുവനും ഗ്ലാസ് ജാലകങ്ങളാണ്. ഇതുവഴി പ്രകാശം സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു.

unique-home-tirur-hall

പഴയ വീട്ടിൽ സൗകര്യമില്ലാത്ത ചെറിയ കിടപ്പുമുറികളായിരുന്നു. നവീകരണത്തിൽ കിടപ്പുമുറികൾ വിശാലമായി മാറി. പച്ചപ്പിന്റെ കാഴ്ചകൾ ഉൾപ്പെടുത്തിയതാണ് മറ്റൊരു മാറ്റം. താഴത്തെ രണ്ടു മുറികൾക്ക് പ്രൈവറ്റ് ബാൽക്കണികളും വേർതിരിച്ചു. ഹെഡ്‌സൈഡ് ഭിത്തികൾ വ്യത്യസ്തമായി അലങ്കരിച്ചു. മാർബിൾ ബ്രാസ് ഷീറ്റാണ് ഭിത്തികളിൽ. ഒരു മുറിയിൽ ചിത്രശലഭത്തിന്റെ മനോഹരമായ പെയിന്റിങ്ങുമുണ്ട്.

unique-home-tirur-bed

അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സൈഡ് ടേബിൾ, റീഡിങ് ഏരിയ എന്നിവ മുറികളിൽ ഹാജരുണ്ട്.

unique-home-tirur-kitchen

വൈറ്റ്+ വുഡൻ കളർ തീമിലാണ് L ഷേപ്പിലുള്ള കിച്ചൻ. മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൊറിയൻ ടോപ്പാണ് കൗണ്ടറിൽ. വശത്തായി വുഡൻ ഫിനിഷിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുമുണ്ട്. ഇതിനുസമീപം ഹാങിങ് പെന്ഡന്റ് ലൈറ്റുകളുമുണ്ട്.

unique-home-tirur-scape

ചുരുക്കത്തിൽ ആദ്യകാഴ്ചയിൽത്തന്നെ മനസ്സിലുടക്കുന്ന വ്യത്യസ്ത രൂപഭംഗിയും മുറ്റം മുതൽ അകത്തളത്തിന്റെ ഓരോ കോണുകളിലും വരെ സാന്നിധ്യമറിയിക്കുന്ന പച്ചപ്പും ഈ വീടിന്റെ സമാനതകൾ ഇല്ലാത്ത ഒരനുഭവമാക്കിമാറ്റുന്നു.

unique-home-tirur-exterior

Project facts

unique-home-tirur-gf

Location- Tiur, Malappuram

unique-home-tirur-ff

Plot- 18 cent

Area- 3240 Sq.ft

Owner- Shameer Babu

Architects- Jasim Jaleel, Sulaiman Jawad

encasa archstudio, Calicut

Mob- 7222878888,  7222818888

Y.C- 2021

English Summary- Renovated House Design; Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA