ADVERTISEMENT

പാലക്കാട് പെരിങ്ങോടാണ് പ്രവാസിയായ രാഹുലിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. 100 വർഷത്തോളം പഴക്കമുള്ള തറവാട്ടിലാണ് ഇവർ താമസിച്ചിരുന്നത്. കാലപ്പഴക്കത്തിന്റെ ക്ഷീണതകളും അസൗകര്യങ്ങളും വർധിച്ചപ്പോഴാണ് തറവാട് നിലനിർത്തിക്കൊണ്ടുതന്നെ സമീപത്ത് 10 സെന്റ് വേർതിരിച്ച് പുതിയ വീടുപണിതത്.

പുറംകാഴ്ചയിൽ പരമ്പരാഗത വീടിന്റെ രൂപഭാവങ്ങൾ വേണം. അകത്ത് പുതിയകാല സൗകര്യങ്ങളും വേണം. ഇതെല്ലാം പരമാവധി ചെലവ് കുറച്ച് ചെയ്യണം. ഇതായിരുന്നു വീട്ടുകാരുടെ ഡിമാൻഡ്. വിദേശത്തിരുന്നാണ് രാഹുലും കുടുംബവും വീടുപണിയുടെ ഓരോ ഘട്ടങ്ങളും മേൽനോട്ടം നിർവഹിച്ചത്. വാട്സ്ആപ് വിഡിയോ കോൾ ആയിരുന്നു ആശയവിനിമയത്തിനുള്ള പ്രധാന മാധ്യമം. വീടിന്റെ സ്ട്രക്ചർ പണി പുരോഗമിക്കുമ്പോഴാണ് ലോക്ഡൗൺ വന്നത്. അത് പണി അൽപം വൈകിപ്പിച്ചതൊഴിച്ചാൽ ബാക്കിയെല്ലാം സുഗമമായിരുന്നു.

budget-home-palakkad-gate

രണ്ടു തട്ടുകളായി ചരിച്ചുവാർത്തു ഷിംഗിൾസ് വിരിച്ച മേൽക്കൂര ആദ്യകാഴ്ചയിൽ ഒരു ട്രഡീഷണൽ വീടിന്റെ കെട്ടുംമട്ടും പ്രദാനംചെയ്യുന്നു. മുറ്റം ബാംഗ്ലൂർ സ്റ്റോൺ വിരിച്ചു.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ഹാൾ എന്നിവയാണ് 2200 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

budget-home-palakkad-formal

പ്രാദേശികമായി ലഭ്യമായ നിർമാണസാമഗ്രികളാണ് നിർമാണത്തിന് ഉപയോഗിച്ചത്. കൂടാതെ ആവശ്യത്തിന് മാത്രം ആഡംബരമേ ഉള്ളിൽ ചെയ്തിട്ടുള്ളൂ. ചെലവ് പിടിച്ചുനിർത്താൻ ഈ സമീപനം സഹായിച്ചു. പ്രത്യേകിച്ചും ഉടമസ്ഥനും കുടുംബവും വിദേശത്താണ്. നാട്ടിൽ അമ്മ തനിച്ചാണ്. വലിയ വീട് നോക്കിനടത്തുന്നത്  പിന്നീട് അമ്മയ്ക്ക് ബാധ്യതയാകരുത് എന്ന ചിന്തയും ഇതിനുപിന്നിലുണ്ട്.

പ്രധാനവാതിൽ തുറന്ന് അകത്തുകയറുമ്പോൾ ആദ്യം വശത്തായി ഫോർമൽ ലിവിങ് വിന്യസിച്ചു. അവിടെനിന്നും ഓപ്പൺ നയത്തിൽ ഒരുക്കിയ ഹാളിലേക്കാണ് പ്രവേശിക്കുന്നത്. ഫാമിലി ലിവിങ്, ഡൈനിങ്, സ്‌റ്റെയർ എന്നിവ ഹാളിന്റെ ഭാഗമായി വരുന്നു.

budget-home-palakkad-living

ഫാമിലി ലിവിങ് ഡബിൾ ഹൈറ്റിലാണ്. ഇവിടെ L ഷേപ്ഡ് സോഫയും ടിവി യൂണിറ്റും വേർതിരിച്ചു. വീടിനുള്ളിൽ തെളിച്ചമുള്ള അന്തരീക്ഷം വേണമെന്ന് വീട്ടുകാർക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ ചുവരുകളിൽ വെള്ള പെയിന്റാണ് മിക്കയിടത്തും അടിച്ചത്. വൈറ്റ് വിട്രിഫൈഡ് ടൈലുകളും തിരഞ്ഞെടുത്തത് ഇതേകാരണം കൊണ്ടാണ്.

budget-home-palakkad-interior

മെറ്റൽ ഫ്രയിമിൽ തേക്കിന്റെ പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ നിർമിച്ചത്. വളരെ കോംപാക്ട് ഡിസൈനിലുള്ള ഒരു സർക്കുലർ ഗ്ലാസ് ടേബിളാണ് ഡൈനിങ്ങിലുള്ളത്. ചെയറുകളും മിനിമൽ തീം പിന്തുടരുന്നു.

budget-home-palakkad-dining

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ വേർതിരിച്ചു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ മുറികളിലുണ്ട്.

budget-home-palakkad-bed

പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

budget-home-palakkad-kitchen

സ്ട്രക്ചറും ഫർണിഷിങ്ങും ലാൻഡ്സ്കേപ്പിങും ചുറ്റുമതിലുമെല്ലാം അടക്കം 45 ലക്ഷം രൂപയാണ് വീടിന് ചെലവായത്. നിലവിലെ വിലക്കയറ്റവും നിരക്കുകളും വച്ചുനോക്കുമ്പോൾ ലാഭകരമാണ്. എല്ലാ ഫർണിഷിങ്ങും സഹിതം ചതുരശ്രയടിക്ക് 2000 രൂപ മാത്രമേ ആയിട്ടുള്ളൂ . സാധാരണ നിരക്കിൽ ഇതുപോലെ ഒരു വീട് പൂർത്തിയാക്കണമെങ്കിൽ കുറഞ്ഞത് 60 ലക്ഷമെങ്കിലുമാകും എന്നോർക്കണം.

budget-home-palakkad-night

ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു പാലുകാച്ചൽ. വിദേശത്തിരുന്ന് പണിത വീട് പ്രതീക്ഷിച്ചതിനേക്കാൾ ഭംഗിയായതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

budget-home-palakkad-plan

Project facts

Location- Peringode, Palakkad

Plot- 10 cent

Area- 2200 Sq.ft

Owner- Rahul

Construction, Design- Muhammadali

Fab Designers, Pattambi

Mob- 9497411255    9846190581

Y.C- 2021

budget- 35 Lakhs

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Cost Effective House Kerala; Veedu Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com