അവിശ്വസനീയം; വെറും 3 സെന്റിൽ അസാധ്യവീട്! ഇപ്പോൾ നാട്ടിലെ താരം

HIGHLIGHTS
  • സ്ഥലപരിമിതിയെ അപ്രസക്തമാക്കുകയാണ് തേനിയിലുള്ള ഈ സ്വപ്നഭവനം.
theni-3-cent-house
SHARE

വിശാലമായ മുന്തിരിപ്പാടങ്ങളും മലനിരകളും പ്രകൃതിഭംഗിയും കൊണ്ട് അനുഗ്രഹീതമായ തമിഴ്നാട് കമ്പം- തേനിയിലാണ് നവീനിന്റെയും കുടുംബത്തിന്റെയും പുതിയ വീട്.

കേരളത്തിൽ വന്ന് ഉന്നതവിദ്യാഭ്യാസം നേടിയിട്ടും കുടുംബപരമായ കൃഷി ഏറ്റെടുത്തു നടത്തുകയാണ് നവീൻ. 60 ഏക്കറോളം മുന്തിപ്പാടമുണ്ട്. പക്ഷേ അദ്ദേഹം പുതിയ വീട് വച്ചത് കഷ്ടിച്ചു 3 സെന്റ് സ്ഥലത്താണ്! ഇതിനൊരു കാരണമുണ്ട്. തമിഴ്നാട്ടിൽ വിശേഷിച്ചു ഹൈറേഞ്ച് ഏരിയയായ കമ്പം, തേനിയിലൊക്കെ വാസയോഗ്യമായ സ്ഥലങ്ങൾ വേർതിരിച്ച്, അവിടെ കോളനികളായി താമസിക്കുന്ന സംസ്‌കാരമാണുള്ളത്. നമ്മുടെ ഫോർട്ട് കൊച്ചിയിലൊക്കെ കാണുന്നതുപോലെ... സർക്കാർ പാർപ്പിടത്തിനായി ഒരുക്കിയിട്ടിരിക്കുന്ന ഇത്തരം ഭൂമിക്ക് പൊൻവിലയുമാണ്. അതാണ് 3 സെന്റ് ഭൂമി വാങ്ങി വീട് വയ്ക്കാൻ നവീൻ തീരുമാനിച്ചതിന്റെ കാരണം.

ഒരു സുഹൃത്ത് വഴിയാണ് കമ്പത്തുള്ള ഈ വീടിന്റെ ചുമതല, എറണാകുളത്തുള്ള ഡിസൈനർ മെജോയുടെ കൈകളിലെത്തുന്നത്. സൈറ്റ് സന്ദർശിച്ചപ്പോഴാണ് ഡിസൈനർക്ക് വെല്ലുവിളി മനസിലായത്. വീടുപണി അസാധ്യം എന്നുതോന്നുന്ന പ്ലോട്ട് . തൊട്ടടുത്തായി അടുക്കിവച്ചതുപോലെ മറ്റുവീടുകൾ. ഇതിനിടയിൽ വേണം വീട് പണിയാൻ. ഒടുവിൽ വിദഗ്ധമായ സ്‌പേസ് പ്ലാനിങ്ങിലൂടെയാണ് മൂന്നു നിലകളിലായി ഈ സ്വപ്നഭവനം തലയുയർത്തിനിൽക്കുന്നത്. ഒരിഞ്ചു പോലും നഷ്ടപ്പെടുത്താനില്ലായിരുന്നു. ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ് എലിവേഷൻ. സ്ഥലപരിമിതി മൂലം ചുറ്റുമതിൽ മുന്നിൽ ഒരു വശത്തുമാത്രമാണുള്ളത്. മറുവശത്ത് കിടപ്പുമുറിയുടെ ഭിത്തിതന്നെ മതിലായി വരുന്നു.

theni-house-exterior

താഴത്തെ നിലയുടെ ഭിത്തികൾ ലാറ്ററൈറ്റ് ക്ലാഡിങ് പൊതിഞ്ഞു ഭംഗിയാക്കി. വീടിന്റെ മുന്നിൽ മധ്യഭാഗത്തുള്ള നിലയിൽ ടെറാക്കോട്ട ജാളി കൊണ്ടുള്ള ജാലകം കൊടുത്തിട്ടുണ്ട്. മധ്യഭാഗത്തെ നിലയിൽ ക്രോസ് വെന്റിലേഷൻ സുഗമമാക്കുക എന്നതാണ് ഇതിന്റെ ദൗത്യം.

theni-house-living

ഈ വീടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, അകത്തേക്ക് കയറിയാൽ പുറത്തെ സ്ഥലപരിമിതി നമ്മൾ മറക്കും എന്നതാണ്. ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ഒരു കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മൂന്നു കിടപ്പുമുറികൾ, യൂട്ടിലിറ്റി സ്‌പേസ് എന്നിവ രണ്ടാമത്തെ നിലയിൽ ചിട്ടപ്പെടുത്തി. ഏറ്റവും മുകൾനിലയിൽ ഒരു ബാൽക്കണിയും ചെറിയ മൾട്ടിയൂട്ടിലിറ്റി മുറിയും നിർമിച്ചു.

theni-house-dine-stair

ഡൈനിങ്ങിന്റെ വശത്തെ ഭിത്തിയിൽ ഫോൾഡിങ് ഗ്ലാസ് ഡോറുണ്ട്. ഇത് തുറന്നാൽ ചെറുതെങ്കിലും ചെടികൾ നിറച്ച് ഹരിതാഭമായ വശത്തെ മുറ്റത്തേക്കിറങ്ങാം. ജിഐ ഫ്രയിമിൽ വുഡൻ പ്ലാങ്കുകൾ വിരിച്ചാണ് സ്‌റ്റെയർ നിർമിച്ചത്. കൈവരികൾ വുഡ്+ ഗ്ലാസ് കോംബിനേഷനിലാണ്.

theni-house-dine

6X4 സൈസിലുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ ഇന്റീരിയർ തീം പ്രകാരം കസ്റ്റമൈസ് ചെയ്തു. ചുവരുകളിൽ വ്യത്യസ്ത ഹൈലൈറ്റർ നിറങ്ങൾ നൽകി ഇടങ്ങൾക്ക് കോൺട്രാസ്റ്റ് ഫീൽ ചെയ്യിപ്പിക്കുന്നുണ്ട്. ലിവിങ് റൂമിലെ ഭിത്തിയിൽ വോൾപേപ്പർ ഒട്ടിച്ചശേഷം പ്രൊഫൈൽ ലൈറ്റുകളും പിക്ച്ചർ ഫ്രയിമുകളും വച്ചലങ്കരിച്ചു. ഇവിടെ ഒരുഭിത്തി വെനീർ പാനലിങ് ചെയ്ത് ടിവി യൂണിറ്റും വേർതിരിച്ചു.

കിടപ്പുമുറികൾ കണ്ടാൽ ഒരിക്കലും 3 സെന്റ് സ്ഥലത്തെ വീട്ടിലെ മുറികൾ ആണെന്നുതോന്നുകയില്ല. അത്യാവശ്യം വിശാലതയിലും സൗകര്യത്തിലുമാണ് മുറികളുടെ ചിട്ടപ്പെടുത്തൽ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ അനുബന്ധമായി സജ്ജീകരിച്ചു.

theni-house-bed

ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം ചെറിയ വർക്കേരിയയും ക്രമീകരിച്ചു.

theni-house-kitchen

ടെറസിൽ കയറി നോക്കുമ്പോൾ പിന്നിലായി പശ്ചിമഘട്ടത്തിന്റെ മനോഹരമായ വ്യൂ കാണാം. ഇത്തരത്തിലാണ് ഗ്ലാസ് കൈവരികളും ഇരിപ്പിടങ്ങളും ഒരുക്കി മുകൾനില ഒരുക്കിയെടുത്തത്. വീട്ടുകാരുടെ ഫേവറിറ്റ് സ്‌പേസും ഇപ്പോൾ ഇതാണ്.

കേരളത്തിൽ ഓണം പോലെയാണ് തമിഴ്‌നാട്ടിൽ പൊങ്കൽ. പാലുകാച്ചൽ കഴിഞ്ഞശേഷമുള്ള ആദ്യ പൊങ്കലിന് ധാരാളം  ബന്ധുക്കളും സുഹൃത്തുക്കളും ഇവിടെയെത്തി. ശരിക്കും ഒരു റിസോർട്ടിലെത്തിയ ഫീൽ എന്നാണ് അവർ അഭിപ്രായപ്പെട്ടത്. നവീൻ പറയുന്നു.

Project facts

Location- Kambam, TamilNadu

Plot- 3 cent

Area- 2400 Sq.ft

Owner- Naveen

Design- Mejo Kurian

Voyage Designs, Vyttila, Kochi

Mob- 9745640027

Y.C- 2021 Dec

English Summary- Small Plot House in 3 cent; Theni; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA