എന്തൊരു ബുദ്ധി! വെറും 10 ലക്ഷത്തിന് പണിത വൈറൽ വീട്; വിഡിയോ

HIGHLIGHTS
  • കുറഞ്ഞ ചെലവിൽ മനോഹരമായ വീട് സഫലമാക്കാം എന്ന് തെളിയിക്കുകയാണ് നാസർ.
SHARE

ഭവനനിർമാണ ചെലവുകൾ കുത്തനെ കുതിക്കുന്ന കാലത്തും ചെലവ് ചുരുക്കി മനോഹരമായ വീട് പണിയാം എന്ന് തെളിയിക്കുകയാണ് തൃശൂർ വള്ളത്തോൾനഗറിലുള്ള അബ്ദുൽ നാസറിന്റെ പുതിയ വീട്. വെറും 10 ലക്ഷം രൂപയാണ് ഈ ഇരുനില വീടിന് ചെലവായത്. തീർന്നില്ല മതിലിന് വെറും പതിനായിരം രൂപയും കാർ പോർച്ചിന് അയ്യായിരം രൂപയും മാത്രമാണ് ചെലവ്. മകന് വിവാഹസമ്മാനമായി നൽകാൻ ഉദ്ദേശിച്ച് പണിത വീടാണിത്. 10 സെന്റ് പ്ലോട്ടിനെ രണ്ടായി വിഭജിച്ച് 5 സെന്റിലാണ് വീടുപണിതത്. 

10-lakh-shornur-home-ext

നിരവധി വിദേശരാജ്യങ്ങളിൽ ബിസിനസ് സംബന്ധമായി സഞ്ചരിക്കുന്ന നാസർ, അവിടെയുള്ള വീടുകളിലെ നല്ല അംശങ്ങളെ സ്വാംശീകരിച്ച് നാട്ടിൽ പ്രവർത്തികമാക്കിയിരിക്കുകയാണ്. ബദൽ സാമഗ്രികളുടെ ഉപയോഗത്തിലൂടെയാണ് ഇവിടെ ചെലവ് കുറച്ചത്. കോൺക്രീറ്റ്, തടി എന്നിവ പരമാവധി കുറച്ച് പകരം ജിഐ, വി ബോർഡ് എന്നിവയാണ് ഉപയോഗിച്ചത്. സോളിഡ് സിമന്റ് കട്ടകൾ കൊണ്ടാണ് ഭിത്തി കെട്ടിയത്. ഇതിൽ പുറംഭിത്തികൾ പ്ലാസ്റ്റർ ചെയ്യാതെ വാട്ടർപ്രൂഫിങ് ചെയ്തശേഷം പെയിന്റടിക്കുകയാണ് ചെയ്തത്.

10-lakh-shornur-home-video

ലിവിങ്, ഡൈനിങ് കം കിച്ചൻ, രണ്ടു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം എന്നിവയാണ് താഴെയുള്ളത്.  മുകളിൽ ഒരു കിടപ്പുമുറി, ബാത്റൂം, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 542 ചതുരശ്രയടി മാത്രമാണുള്ളത്.

10-lakh-shornur-home-wall

ജിഐ പില്ലറിൽ അലുമിനിയം ഷീറ്റ് വിരിച്ചാണ് മിനിമൽ പോർച്ച് ഒരുക്കിയത്. വീടിന്റെ ഫർണിഷിങ് കഴിഞ്ഞു ബാക്കിവന്ന സാമഗ്രികൾ കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്.  ഫ്രഞ്ച് വീടുകളുടെ ചുറ്റുമതിലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇവിടെയുള്ള മതിൽ. വി ബോർഡിൽ ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചാണ് ഇത് നിർമിച്ചത്. ഇടയ്ക്ക് കോളം നിർമിച്ച് അതിൽ മെറ്റൽ നിറച്ചു. ഒരുവശത്ത് വയർ മെഷ് മതിലാണ്. ഇതിൽ പൂച്ചെടികൾ പടർത്തിയിട്ടുമുണ്ട്.

10-lakh-shornur-home-view

 മെറ്റൽ ഫ്രയിമിൽ കുഷ്യൻ കൊടുത്ത ലോകോസ്റ്റ് ഫർണിച്ചറാണ് ലിവിങ്ങിലുള്ളത്.  മറ്റൊരു ഹൈലൈറ്റ് ഉള്ളിലെ ഭിത്തികളിൽ ടൈൽ ഒട്ടിച്ചിരിക്കുന്നു. ഒറ്റനോട്ടത്തിൽ കണ്ണിൽപ്പെടാത്ത ചെറിയ പൊട്ടലുകളുള്ള ടൈലുകൾ കടയിൽനിന്നും കുറഞ്ഞനിരക്കിൽ വാങ്ങിയാണ് ഭിത്തിയിൽ ഒട്ടിച്ചത്. പ്ലാസ്റ്ററിങ്, പെയിന്റിങ് ചെലവുകൾ താരതമ്യം ചെയ്യുമ്പോൾ ഇതാണ് ലാഭകരം എന്ന് നാസർ പറയുന്നു. കാലാകാലങ്ങളിലുള്ള റീപെയിന്റിങ്ങും ഒഴിവാക്കാം.

10-lakh-shornur-home-living

കിച്ചനിൽ തന്നെയുള്ള  ഒരു ബെഞ്ചും ഡസ്കുമാണ് ഡൈനിങ് യൂണിറ്റ്. ഹാളിൽ  സ്ഥലം പാഴാക്കാതെയാണ് ഗോവണി. ഇത് ആവശ്യാനുസരണം നിവർത്തുകയും  ഉപയോഗം കഴിഞ്ഞാൽ ഭിത്തിയോട് ചേർത്ത് മടക്കിവയ്ക്കുകയും ചെയ്യാം.

10-lakh-shornur-home-hall

മുകളിലാണ് വിശാലമായ കിടപ്പുമുറി. എൽഇഡി ലൈറ്റുകൾ സീലിങ്ങിലുണ്ട്. വി ബോർഡ് കൊണ്ടാണ് ഭിത്തി. നിലത്ത് സിന്തറ്റിക് മാറ്റ് വിരിച്ചു. ഇവിടെനിന്ന് മുന്നിലെ ബാൽക്കണിയിലേക്ക് ഇറങ്ങാം.

10-lakh-shornur-home-upper

ചുരുക്കത്തിൽ അൽപം ബുദ്ധി പ്രയോഗിച്ചാൽ കുറഞ്ഞ ചെലവിൽ മനോഹരമായ വീട് സഫലമാക്കാം എന്ന് തെളിയിക്കുകയാണ് നാസർ. ഇത് വീട് പണിയുന്ന എല്ലാ സാധാരണക്കാരായ മലയാളികൾക്കും മാതൃകയാക്കാവുന്ന ഒരു ആശയമാണ്.

10-lakh-shornur-home-kitchen

Project facts

Location- VallatholNagar, Thrissur

Plot- 5 cent

Area- 542 Sq.ft

Owner- Adbul Nazar

Mob- 9037963443

English Summary- Low Cost Kerala House; 10 Lakh Home Plan; Home Tour Video

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA