ADVERTISEMENT

വെറും രണ്ടു സെന്റിലെ സ്വന്തം വീടിനെ അദ്ഭുതകരമായി പരിഷ്കരിച്ച വിശേഷങ്ങൾ എൻജിനീയർ നിയാസ് പങ്കുവയ്ക്കുന്നു.

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗമായ മണക്കാടാണ് എന്റെ വീടുള്ളത്. അടുപ്പുകൂട്ടിയ പോലെയാണ് ഇവിടെ വീടുകളുള്ളത്. സെന്റിന് ലക്ഷങ്ങൾ വിലവരുന്ന ഏരിയ. എന്നാൽ വർഷങ്ങൾ പഴക്കമുള്ള ഞങ്ങളുടെ ഇരുനിലവീട്ടിൽ സ്ഥലപരിമിതിയും അസൗകര്യങ്ങളും നിറയെയുണ്ടായിരുന്നു. മറ്റെവിടെയെങ്കിലും കുറച്ചുകൂടി സ്ഥലം വാങ്ങിച്ചു വീടുവച്ചുമാറിയാലോ എന്നാലോചിച്ചിട്ടുണ്ട്. പക്ഷെ വിളിപ്പുറത്ത് ബന്ധുക്കളും സുഹൃത്തുക്കളുമുള്ള ഇവിടം വിട്ടുപോകാൻ മടി. അങ്ങനെയാണ് ഉള്ള വീട് കാലോചിതമായി പരിഷ്കരിക്കാം എന്നുതീരുമാനിച്ചത്.

two-cent-home-before-after-JPG

എനിക്ക് സ്വന്തമായി കൺസ്ട്രക്‌ഷൻ കമ്പനിയുള്ളതുകൊണ്ട് പണി സ്വയം ഏറ്റെടുത്തു. പഴയ വീടിന് കാലപ്പഴക്കത്തിന്റെ ചില സ്ട്രക്ചറൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചാണ് നവീകരിച്ചത്. മുന്നിലും വശത്തും റോഡ്, പ്ലോട്ട് ആകെ രണ്ടു സെന്റ്. പണിസാധനങ്ങൾ ഇറക്കിസൂക്ഷിക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. അന്നന്നത്തെ സാധനങ്ങൾ മാത്രം വാങ്ങി, റോഡ് ബ്ലോക്ക് ആകാതെ രാത്രിയിൽ ഇറക്കി വീട്ടിലേക്ക് മാറ്റിയാണ് പണി പുരോഗമിച്ചത്.

2-cent-house

പഴയ വീട്ടിൽ ഒരു കാർ കയറ്റിയിടാനുള്ള സ്ഥലംപോലുമില്ലായിരുന്നു. പഴയ ഗെയ്റ്റ് മാറ്റി പകരം കോർണർ ഗെയ്റ്റാക്കിയതോടെ ഒരു കാർ മുറ്റത്ത് പാർക്ക് ചെയ്യാനുള്ള സ്ഥലം ലഭിച്ചു.

two-cent-home-balcony-JPG

ലിവിങ്, ഡൈനിങ്, കിച്ചൻ, ഒരു ചെറിയ കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിൽ. ഒന്നാംനിലയിൽ രണ്ടു കിടപ്പുമുറികൾ, ബാത്റൂം,  ലിവിങ്, ബാൽക്കണി എന്നിവയുണ്ട്. രണ്ടാംനിലയിൽ ഒരു മൾട്ടിപർപസ് മുറിയുണ്ട്. പിന്നെ ബാൽക്കണിയും. മൊത്തം 1000 ചതുരശ്രയടിയാണ് വിസ്തീർണം.

two-cent-home-sitout-JPG

സ്ട്രക്ചറിൽ വലിയ കൂട്ടിച്ചേർക്കലുകൾക്ക് സാധ്യതയില്ലായിരുന്നു. അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. ഇതുവഴി താഴെ ഒരു കിടപ്പുമുറി കൂട്ടിച്ചേർക്കാനായി.  ചെറിയ പ്ലോട്ടിൽ പണിയുമ്പോഴുള്ള ഇളവുകൾ പ്രയോജനപ്പെടുത്തി. കൂടാതെ സ്‌റ്റെയർ വരുന്ന ഭാഗത്തെ ഭിത്തി അയൽക്കാരുടെ അനുമതിയോടെ മതിലിനോടുചേർത്ത് കെട്ടി.

two-cent-home-bed-JPG

പഴയ കിടപ്പുമുറി പുതിയ സ്വീകരണമുറിയാക്കിമാറ്റി. പഴയ ലിവിങ്- ഡൈനിങ് ഏരിയ ഡൈനിങ് മാത്രമാക്കി വിപുലപ്പെടുത്തി.

two-cent-home-dine-JPG

പെയിന്റിങ്- ഫ്ളോറിങ്- ഇലക്ട്രിക്കൽ-പ്ലമിങ് എന്നിവയെല്ലാം പൂർണമായും നവീകരിച്ചു. ശരിക്കും ഇതുവഴിയാണ് പുതിയ വീടിന്റെ പ്രതീതി ലഭിച്ചത്.

two-cent-home-stair-JPG

തീരെ ചെറിയ പ്ലോട്ടിൽ താമസിക്കുന്നതിന്റെ പരിമിതികൾ എത്രയായാലും ഉണ്ട്. എങ്കിലും വീടിനെ കുറച്ചുകൂടി വിശാലമാക്കിയതോടെ ജീവിതം കുറച്ചുകൂടി സുന്ദരമായി എന്നിപ്പോൾ അനുഭവപ്പെടുന്നു.

വീടിനെ സ്നേഹിക്കുന്നവർക്കായി!..- Subscribe Now- https://www.youtube.com/ManoramaVeedu4u?sub_confirmation=1

Project facts

Location- Manacaud, Trivandrum

Plot- 2 cent

Area- 1000 Sq.ft

Owner, Engineer- Nias Ashraf

Hambrick Builders and Designers

Mob- 8089812757

****

പ്രിയ വായനക്കാരേ, നിങ്ങളുടെ വീടുപണി അനുഭവങ്ങൾ, രസകരമായ ഓർമകൾ, പറ്റിയ അബദ്ധങ്ങൾ, പഠിച്ച പാഠങ്ങൾ എന്നിവ പങ്കുവയ്ക്കാം. അത് മറ്റുള്ളവർക്ക് ഉപകരിക്കട്ടെ. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും സഹിതം അയയ്ക്കുക. യോഗ്യമായവ പ്രസിദ്ധീകരിക്കും.

English Summary- 2 cent House Plan Kerala, Veedu Magazine Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com