ADVERTISEMENT

മലപ്പുറം ജില്ലയിലെ കുളപ്പറമ്പ് എന്ന സ്ഥലത്താണ് ലുക്മാന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ആരുടേയും കണ്ണുകളെ ആകർഷിക്കുന്ന വ്യത്യസ്ത രൂപഭംഗിയാണ് വീടിന്റെ ഹൈലൈറ്റ്. പകലും രാത്രിയും വ്യത്യസ്ത ലുക്ക്& ഫീൽ ലഭിക്കുന്നുമുണ്ട്. ലൈറ്റിങ്ങിലെ മായാജാലമാണ് സന്ധ്യ മയങ്ങുമ്പോൾ വീടിനെ മനോഹരിയാക്കുന്നത്.

ദീർഘചതുരത്തിലുള്ള ബോക്സ് ആകൃതിയാണ് വീടിനുള്ളത്. വെതറിങ് ഷീറ്റിൽ സിഎൻസി കട്ടിങ് ചെയ്ത ജാളി ഭിത്തിയാണ് പുറംകാഴ്ചയിലെ ഒരു പ്രധാന അലങ്കാരം. റസ്റ്റിക് ഫീൽ ലഭിക്കുന്നു, പെയിന്റ് ചെയ്യേണ്ട എന്നിവയാണ് ഇതിന്റെ സവിശേഷത. ഇതിനുപിന്നിൽ കൺസീൽഡ് എൽഇഡി ലൈറ്റുകളുമുണ്ട്. 

light-house-malappuram-night

വീടിന്റെ മുന്നിൽ ഇരുവശങ്ങളിലുമായി രണ്ടു കരിങ്കൽ ഭിത്തികൾ കാണാം. ഇതിൽ ഒരെണ്ണത്തിനെ പിന്നിൽ ഒരു പൂളുണ്ട്. ഇതിന് സ്വകാര്യത നൽകുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. സ്വീകരണമുറിയുടെ മുന്നിലാണ് രണ്ടാമത്തെ ഭിത്തി. സ്വീകരണമുറിയുടെ ഭിത്തികളിൽ ഗ്ലാസ് വോളുകളാണ്. ഈ ഭാഗത്ത് കൂടുതൽ സ്വകാര്യത ലഭിക്കുന്നതിനാണ് ഈ ഭിത്തി.

light-house-malappuram-front

വീടിന്റെ വശത്തായാണ് കാർ പോർച്ചിന്റെ സ്ഥാനം. ഇതുകൂടാതെ ഡിറ്റാച്ഡ് ശൈലിയിൽ മറ്റൊരു കാർ പോർച്ചുമുണ്ട്.

light-house-malappuram-porch

കമനീയമായാണ് അകത്തളം ചിട്ടപ്പെടുത്തിയത്. ഫർണിച്ചറുകൾ ഇന്റീരിയർ തീമിനോട് ചേരുംവിധം പ്രത്യേകം കസ്റ്റമൈസ് ചെയ്തെടുത്തു. വുഡൻ ടൈലിന്റെയും വിട്രിഫൈഡ് ടൈലിന്റെയും മാസ്മരികതയാണ് നിലത്തുവിരിയുന്നത്.

light-house-malappuram-formal

പ്രധാനവാതിൽ തുറന്ന് പ്രവേശിക്കുന്നത് ഫോർമൽ ലിവിങ്ങിലേക്കാണ്.  ടിവി വോളിലെ വുഡൻ പാനലിങ് സീലിങ്ങിലൂടെ തുടർന്ന് എതിർവശത്തെ ഭിത്തിയിൽ വരെഎത്തിനിൽക്കുംവിധമാണ്. ഇവിടെയും കസ്റ്റമൈസ് ഫർണിച്ചർ വിന്യസിച്ചു.

സ്വകാര്യത ലഭിക്കുംവിധം ഫോർമൽ ലിവിങ് വേർതിരിച്ചു. മൈക്ക ഫിനിഷിലുള്ള ബ്രൗൺ ഹൈലൈറ്റർ ഭിത്തിയാണ് ഇവിടുത്തെ താരം. ഇതിൽ അറബിക് കാലിഗ്രഫിയും ചെയ്തിട്ടുണ്ട്.

light-house-malappuram-living

ഇവിടെനിന്ന് ഡൈനിങ് ഹാളിലേക്ക് പ്രവേശിക്കാം. ഡബിൾഹൈറ്റിൽ വിശാലമായാണ് ഡൈനിങ്ങിന്റെ സെറ്റപ്പ്. മുകളിലെ ഡബിൾഹൈറ്റ് ഗ്ലാസ് വോളിൽ അധികസുരക്ഷയ്ക്കായി ഗ്രില്ലും ഇട്ടിട്ടുണ്ട്.  ഡൈനിങ്ങിൽനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി കാർ പോർച്ചിലേക്കിറങ്ങാം. ഇവിടെയുള്ള സിറ്റൗട്ട് സ്‌പേസിൽ ഇരിപ്പിടങ്ങളും വേർതിരിച്ചു.

light-house-malappuram-dine

ഡൈനിങ്ങിലെ ഹാങ്ങിങ് ഫിക്സ്ചർ പ്രത്യേക പരാമർശം അർഹിക്കുന്നു.  വുഡൻ മെഷിൽ പ്രത്യേകം നിർമിച്ചെടുത്തതാണ് ഇത്. വാം ടോൺ തൂക്കുവിളക്കുകളും വശത്തെ ഭിത്തിയിൽ പ്രൊഫൈൽ ലൈറ്റുകളും ഇവിടം കമനീയമാക്കുന്നു. 

സ്‌റ്റെയറിന്റെ താഴെ ഒരു ഗ്രീൻകോർട്യാർഡും ഹരിതാഭ നിറയ്ക്കുന്നു. എംഎസ് പൈപ്പിൽ വുഡ് പൊതിഞ്ഞാണ് കൈവരികൾ. പടികളിലും വുഡൻ ഫിനിഷ് തുടരുന്നു.

മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികൾ വിന്യസിച്ചു. നാലു കിടപ്പുമുറികളും വ്യത്യസ്ത കളർതീമിലാണുള്ളത്. ഹെഡ്‌സൈഡ് ഭിത്തി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം,വാഡ്രോബ്, സ്റ്റഡി സ്‌പേസ് എന്നിവയെല്ലാം കിടപ്പുമുറികളിൽ ഹാജരുണ്ട്.

light-house-malappuram-bed

നൂതനസൗകര്യങ്ങൾ സമ്മേളിക്കുന്ന കിച്ചൻ ഒരുക്കി. മൾട്ടിവുഡ്+ പിയു പെയിന്റ് ഫിനിഷിലാണ് പ്രധാന അടുക്കള. ഇവിടെ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും സെറ്റ് ചെയ്തു. പ്ലൈ+ മൈക്ക ഫിനിഷിൽ അനുബന്ധമായി വർക്കേരിയയുമുണ്ട്.

light-house-malappuram-kitchen

അതിമനോഹരമായ ലാൻഡ്സ്കേപ്പാണ് വീടിന്റെ ഭംഗിക്ക് മാറ്റുകൂട്ടുന്നത്. തന്തൂർ സ്റ്റോണാണ് ഡ്രൈവ് വേയിൽ വിരിച്ചത്.

light-house-malappuram-night-light

അതുപോലെ ലാൻഡ്സ്കേപ്പിൽ ധാരാളം സ്പോട് ലൈറ്റുകളുണ്ട്. രാത്രിയിൽ വീടിന്റെ പുറംഭിത്തിയിലെയും ലാൻഡ്സ്കേപ്പിലെയും ലൈറ്റുകൾ കൺതുറക്കുമ്പോൾ അതിമനോഹരമായ ആംബിയൻസാണ് ഇവിടെ നിറയുന്നത്. അത് നേരിൽ കണ്ടാസ്വദിക്കേണ്ട ഒരനുഭവം തന്നെയാണ്.

light-house-malappuram-night-side

 

Project facts

Location- Kulapparambu, Malappuram

Plot- 30 cent

Area- 4000 Sq.ft

Owner- Lukman

Designer- Riyas

Covo Design Studio

Mob- 9946607464

Y.C- Feb 2022

ചിത്രങ്ങൾ- അഖിൽ കൊമാച്ചി 

English Summary- Best Contemporary House in Kerala; Veedu Malayalam Magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com