വെറും 5 സെന്റിൽ മനോഹരമായ വീട്! ഇപ്പോൾ നിരവധി ആരാധകർ

5-cent-home-vengeri
SHARE

സ്ഥലപരിമിതി അതിജീവിച്ചു ഭംഗിയുള്ള വീട് സഫലമാക്കിയ കഥ വീട്ടുകാർ പങ്കുവയ്ക്കുന്നു.

കോഴിക്കോട് വേങ്ങേരിയിൽ 5 സെന്റ് മേടിച്ചാണ് വീടുപണിതത്. ഒരു 40 ലക്ഷത്തിന് വീട് പൂർത്തിയാക്കണം എന്ന ഉദ്ദേശ്യത്തിലാണ് പണി തുടങ്ങിയത്. ഒരു റസിഡൻഷ്യൽ ഏരിയ ആയി മാറുന്ന പ്രദേശമാണിത്. തൊട്ടടുത്ത് കെട്ടിടമുണ്ട്. അപ്പുറത്തുള്ള പ്ലോട്ടിലും സമീപഭാവിയിൽ കെട്ടിടം വരാൻ സാധ്യതയുണ്ട്. ഇടയ്ക്കുള്ള പ്ലോട്ടിൽ ഞെരുക്കമില്ലാതെ വീട് പണിയുക എന്നതായിരുന്നു വെല്ലുവിളി.

5-cent-home-vengeri-plot

ലോജിസ്റ്റിക് ബിസിനസ്സാണ് ഞങ്ങൾക്ക്. അതുകൊണ്ട് മുറ്റത്ത് രണ്ടു വണ്ടികളെങ്കിലും നിർത്തിയിടാനുള്ള സ്ഥലം വേണമെന്ന് ആർക്കിടെക്ടിനോട് പറഞ്ഞിരുന്നു. അപ്രകാരമാണ് രൂപകൽപന. സ്ഥലപമിതി മറികടക്കാൻ ജിഐ ഗ്രിൽ കൊണ്ടുള്ള സ്ലൈഡിങ് ഗെയ്റ്റാണ് ഇവിടെ കൊടുത്തത്.

പുറംകാഴ്ചയിൽ ഒരു കൗതുകം തോന്നാനാണ് മുകൾനിലയിൽ ജനാലയോട് ചേർന്ന് ഷോവോൾ നിർമിച്ചത്. ഇതിൽ പെയിന്റ് ഫിനിഷ് ചെയ്തു. ഇതിന്റെ പിന്നിൽ ബ്രിക്ക് ക്ലാഡിങ് ഒട്ടിച്ചു ഹൈലൈറ്റ് ചെയ്തു. മധ്യത്തിലുള്ള ബാൽക്കണിയിലേക്ക് സ്ലൈഡിങ്  ഗ്ലാസ് ഡോർ വഴിയാണ് പ്രവേശിക്കുന്നത്. ഇവിടെ ജിഐ ഗ്രില്ലിനുമുകളിൽ ഗ്ലാസ് റൂഫിങ് ചെയ്തിട്ടുണ്ട്.

5-cent-home-vengeri-living

സിറ്റൗട്ട്, പോർച്ച്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്, നാലു കിടപ്പുമുറികൾ എന്നിവയാണ് 2100 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

സിംപിൾ- മിനിമലിസ്റ്റിക് ശൈലിയാണ് അകത്തളത്തിലെ സൗന്ദര്യം. നിലത്ത് ഇന്ത്യൻ മാർബിൾ വിരിച്ചു. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു.

സ്റ്റെയർ- ഡൈനിങ് ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു.ജിഐ പൈപ്പിൽ ഗോൾഡൻ പിയു പെയിന്റ് ചെയ്ത ഗ്ലാസ് ടോപ്പുള്ള ഡൈനിങ് ടേബിൾ ലളിതവും സുന്ദരവുമാണ്.

5-cent-home-vengeri-dine

സ്‌റ്റെയറിനു സമീപം ഒരു കോർട്യാർഡുണ്ട്. ഇവിടെ റഡാർ മെഷ് എന്നുപേരുള്ള ഒരു എയർ പ്യൂരിഫയിങ് ചെടി നൽകിയിട്ടുണ്ട്. സ്‌റ്റെയറിന്റെ താഴെയുള്ള സ്ഥലത്ത് വാഷ് ഏരിയ സെറ്റ് ചെയ്തു സ്ഥലം ഉപയുക്തമാക്കി.

5-cent-home-vengeri-stairs

താഴെ ഒരു കിടപ്പുമുറി മാത്രമേയുള്ളൂ. സ്വകാര്യതയും സ്ഥലഉപയുക്തതയും പരിഗണിച്ച്  ബാക്കി മൂന്നു കിടപ്പുമുറികളും മുകളിലാക്കി.

L ഷേപ്ഡ് കിച്ചനാണ്. മൾട്ടിവുഡ്+ പിയു പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ബാക്ക്സ്പ്ലാഷിൽ സെറാമിക് ടൈൽസ് വിരിച്ചു ഭംഗിയാക്കി.

5-cent-home-vengeri-kitchen

കിടപ്പുമുറികളിൽ അനാവശ്യ ഫർണീച്ചറുകളോ ആഡംബരമോ കുത്തിനിറച്ചിട്ടില്ല. അതിനാൽ മിനിമലിസത്തിന്റെ ഭംഗി ഞങ്ങൾക്ക് അനുഭവിച്ചറിയാനാകുന്നുണ്ട്. ഒരു കോട്ട്, സിംപിൾ വാഡ്രോബ്, അറ്റാച്ഡ് ബാത്റൂം എന്നിവമാത്രമാണ് മുറികളിലുള്ളത്.

5-cent-home-vengeri-bed

ജിഐ കൈവരികളുള്ള സ്‌റ്റെയർ കയറി എത്തുന്നത് ഒരു ഓപ്പൺ ഹാളിലേക്കാണ്. ഇവിടം ചെറിയ ഒത്തുചേരലുകൾക്കോ പഠനആവശ്യത്തിനോ ഹോം തിയറ്ററായിട്ടോ ഒക്കെ  മൾട്ടിപർപ്പസ് ആയി ഉപയോഗിക്കാം. ഇവിടെ സീലിങ്ങിൽ ധാരാളം സ്പോട് ലൈറ്റുകൾ കൊടുത്തു. നിലത്ത്  ഫിനിഷുള്ള ടൈൽ വിരിച്ചു.

5-cent-home-vengeri-upper

സ്ട്രക്ചറും ഫർണിഷിങ്ങും ചുറ്റുമതിലും സഹിതം 45 ലക്ഷം രൂപയ്ക്ക് സ്വപ്നവീട് സഫലമായി. ഇടയ്ക്ക് ലോക്ഡൗൺ മൂലം പണി നിർത്തിവയ്‌ക്കേണ്ടി വന്നു. ശേഷം നിർമാണസാമഗ്രികൾക്ക് വലിയ തോതിൽ വിലക്കയറ്റമുണ്ടായി. അതാണ് ബജറ്റ് വിചാരിച്ചതിലും അൽപം അധികരിച്ചത്.

5-cent-home-vengeri-night

വീട്ടിലെത്തിയ പലരും പറഞ്ഞൊരു കാര്യമുണ്ട്. അകത്തേക്ക് കയറിയാൽ, ഇത് 5 സെന്റിൽ പണിത വീടാണെന്ന കാര്യമേ മറക്കുമെന്ന്. ചുരുക്കത്തിൽ  ഞങ്ങളുടെ ആവശ്യങ്ങൾ എല്ലാം തൃപ്തിപ്പെടുത്തുന്ന ഒരു ഭവനം ലഭിച്ചതിൽ ഞങ്ങൾ അങ്ങേയറ്റം ഹാപ്പിയാണ്.

Project facts

Location- Vengeri, Calicut

Plot- 5 cent

Area- 2100 Sq.ft

Owner- Muhammed Koya

Architect- Muhammed Ashfaq

Studio Likha

Mob- 9744788444

Budget- 45 Lakhs

Y.C- 2022 Feb

ചിത്രങ്ങൾ- അഖിൻ കൊമാച്ചി 

English Summary- Best Small Plot House Design Kerala; Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA