ഒരുനിലയിൽ എല്ലാമുണ്ട്! സൂപ്പർഹിറ്റായി പ്രവാസിവീട്

kundai-house-night
SHARE

പഴമയും പുതുമയും മനോഹരമായി ഒരു കൂരയ്ക്ക് കീഴിൽ സമ്മേളിക്കുകയാണ് തൃശൂരുള്ള ഡെന്നിയുടെ പുതിയ വീട്ടിൽ. ദുബായിൽ ബിസിനസ് ചെയ്യുന്ന ഗൃഹനാഥനും കുടുംബവും നാട്ടിലെ കുടുംബവക സ്ഥലത്ത് പുറമെ ലളിതസുന്ദരവും അകമെ വിശാലവുമായ ഒരു വീട് വേണം എന്ന ആവശ്യവുമായാണ് ആർക്കിടെക്ട് എം.എം ജോസിനെ സമീപിച്ചത്. പലപ്പോഴും സ്ഥിരതാമസം ഇല്ലാത്തതിനാൽ പരിപാലനം കൂടി എളുപ്പമാക്കുന്ന വിധത്തിൽ ഒരുനില വീട് മതിയെന്ന് വീട്ടുകാർ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് പുറംകാഴ്ചയിൽ കേരളീയവീടുകളുടെ തനിമയും ഉള്ളിൽ പുതിയകാല സൗകര്യങ്ങളും ചിട്ടപ്പെടുത്തിയ വീട് ജനിച്ചത്.

kundai-house-morning

റോഡിൽനിന്നുതന്നെ വീടിന്റെ മനോഹരമായ കാഴ്ച ആസ്വദിക്കാൻ പാകത്തിൽ ഉയരംകുറഞ്ഞ മതിലുകളാണ് പണിതത്. അതുപോലെ മനോഹരമായി ചിട്ടപ്പെടുത്തിയ ലാൻഡ്സ്കേപ്പിലൂടെയാണ് വീട്ടിലേക്ക് പ്രവേശിക്കുന്നത്. കോബിൾ സ്‌റ്റോൺ വിരിച്ച ഡ്രൈവ് വേ, പുൽത്തകിടി, ഗാർഡൻ, വലിയ മരങ്ങളുടെ സാന്നിധ്യം ഇവയെല്ലാം വീടിനു മികച്ച പശ്ചാത്തലമൊരുക്കുന്നു. മേൽക്കൂര നിരപ്പായി വാർത്തശേഷം ജിഐ ട്രസ് ചെയ്ത് ഓടുവിരിക്കുകയായിരുന്നു. വ്യത്യസ്ത കാലാവസ്ഥയിലും ഈടുനിൽക്കുന്ന ഇമ്പോർട്ടഡ് റൂഫ് ടൈലാണ് മേൽക്കൂരയിൽ വിരിച്ചത്.

kundai-house-sitout

വിശാലമായ പ്ലോട്ടിലുള്ള മരങ്ങൾ പരമാവധി നിലനിർത്തിയാണ് വീടുപണിതത്. പ്ലോട്ടിന്റെ പിൻവശത്ത് പാടമാണ്. ഇവിടെനിന്നുള്ള കാറ്റും കാഴ്ചകളും വീടിനുള്ളിലേക്ക് എത്തുംവിധമാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിയത്. ഉദാഹരണത്തിന് പിൻവശത്തെ കിടപ്പുമുറിയുടെ ഒരുഭിത്തിയിൽ സെൻട്രി ഗ്ലാസ് ജാലകങ്ങളാണ് കൊടുത്തത്. ഇത് ദൃഢമായതിനാൽ സുരക്ഷാപ്രശ്നങ്ങളുമില്ല. വശങ്ങളിൽ തുറക്കുകയുമാകാം. 

kundai-house-living

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലുകിടപ്പുമുറികൾ എന്നിവയാണ് 5600 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.  നീളൻ പൂമുഖം വഴിയാണ് വീടിനകത്തേക്ക് കടക്കുന്നത്. മനോഹരായ ലാൻഡ്സ്കേപ്പിന്റെ കാഴ്ചകൾ ഇരുന്നാസ്വദിക്കാൻ പാകത്തിൽ സീറ്റിങ് സ്‌പേസ് ഇവിടെ വേർതിരിച്ചിട്ടുണ്ട്.

kundai-house-interior

ഓപ്പൺ നയത്തിൽ അകത്തളങ്ങൾ ഒരുക്കിയതിനാൽ പരമാവധി വിശാലത അനുഭവപ്പെടുന്നു. ഉദാഹരണത്തിന് ഡൈനിങ്- കിച്ചൻ എന്നിവയെല്ലാം വിഷ്വലി കണക്ടഡ് ആയിരിക്കുമ്പോൾത്തന്നെ ആവശ്യത്തിന് സ്വകാര്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.

പൊതുവെ വെള്ള നിറമാണ് അകത്തളത്തിൽ നിറയുന്നത്.  എന്നാൽ ഇതിന് കോൺട്രാസ്റ്റ് നൽകാനായി  ഫോർമൽ ലിവിങ്ങിന്റെയും പൂമുഖത്തിന്റെയും ഭിത്തികളിൽ ഗ്രേ ക്ലാഡിങ് പതിച്ച് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. 

ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് നിലത്തുവിരിയുന്നത്. ലെതർ ഫിനിഷ്ഡ് കസ്റ്റമൈസ്ഡ് ഫർണിച്ചറാണ് കോമൺ ഇടങ്ങളിൽ ഹാജർ വയ്ക്കുന്നത്.

ഫാമിലി ലിവിങ്ങിലും ഒരു ഭിത്തിയിൽ സെൻട്രി ഗ്ലാസ് വിൻഡോസ് ഉപയോഗിച്ചു. ഇവിടെയിരുന്നാൽ പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാം.

പഴയ നാലുകെട്ടുകളിൽ ഉള്ളപോലെ ഇവിടെയും മധ്യത്തിലുള്ള നടുമുറ്റത്തിനു ചുറ്റുമാണ് കോമൺ ഏരിയകൾ വിന്യസിച്ചിരിക്കുന്നത്. കോർട്യാർഡിലെ സ്‌കൈലൈറ്റിലൂടെ നാച്ചുറൽ ലൈറ്റ് സമൃദ്ധമായി ഉള്ളിലെത്തുന്നു.

kundai-house-court

വിശാലവും ഉപയുക്തവുമായാണ് കിടപ്പുമുറികൾ ചിട്ടപ്പെടുത്തിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയെല്ലാം ഇവിടെ അനുബന്ധമായുണ്ട്.

kundai-house-bed

വുഡ്+ ലാമിനേറ്റ്+ ലാക്വേഡ് ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

kundai-house-kitchen

ചുരുക്കത്തിൽ ഇപ്പോൾ ഭംഗിയും സൗകര്യങ്ങളും കൊണ്ട് ഇവിടെയെത്തുന്നവരുടെയെല്ലാം ഹൃദയം കവരുകയാണ് ഈ വീട്.

Project facts

Location- Kundai, Thrissur

Owner- Denny Pappachan, Preethy

Area- 5600 Sq.ft

Architect: MM Jose

Mindscape Architects, Pala

Ph- 04822 213 970

Mob- 94476 59970

Y.C- 2021

English Summary- Traditional Modern Fusion House; Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA