5 സെന്റ് നിറയെ വെല്ലുവിളികൾ; ഒടുവിൽ ഉയർന്ന വീട് കണ്ടോ!

5-cent-home-nemom
SHARE

തിരുവനന്തപുരം നേമത്താണ് അൻവർ സലീമിന്റെയും കുടുംബത്തിന്റെയും പുതിയവീട്. 5 സെന്റ് സ്ഥലം വാങ്ങിയാണ് വീടുപണി തുടങ്ങിയത്. അപ്പോഴാണ് ഒരു പ്രശ്നം ഉടലെടുത്തത്. വീടിന്റെ പിന്നിലായി ഒരു കനാൽ പോകുന്നുണ്ട്. അതിനാൽ പിൻവശത്തും 3 മീറ്റർ സെറ്റ്ബാക്ക് വിടണം എന്ന് നിർദേശം കിട്ടി. അതോടെ വീടുപണിയാനുള്ള സ്ഥലം വളരെ ഇടുങ്ങിയതായി. മുന്നിൽ കാർപോർച്ചോ എന്തിന് ഉള്ളിൽ വാഷ് ഏരിയയോ പോലും വേർതിരിക്കാനുള്ള സ്ഥലം ഇല്ലാതായി. എങ്കിലും അതിനെല്ലാം ഫലപ്രദമായ ഡിസൈനിങ്ങിലൂടെ പരിഹാരം കണ്ടു ഡിസൈനർ ടി.ജി അരുൺ.

5-cent-home-nemom-interior

പിൻവശത്തെ ചെറിയ സ്‌പേസിനെ മതിലിനോട് ചേർത്ത് ഒന്നാക്കി കെട്ടിയടച്ച് ഗ്ലാസ് മേൽക്കൂരയും കൊടുത്ത് അടച്ചുറപ്പുള്ള ബാക് യാർഡ് സ്‌പേസാക്കിമാറ്റി. ഇവിടെ അത്യാവശ്യം കാർ പാർക്ക് ചെയ്യാം, ചെറിയ ഒത്തുചേരലുകൾ സംഘടിപ്പിക്കാം. ഡൈനിങ്ങിനോട് ചേർന്ന് സ്ഥാപിക്കാൻ സ്ഥലമില്ലാതിരുന്ന വാഷ് ഏരിയപോലും ഇവിടെയാണുള്ളത്.

5-cent-home-nemom-backyard

ഇടുങ്ങിയ പ്ലോട്ടിൽ പരമാവധി സ്ഥലഉപയുക്തത ലഭിക്കുന്നതിനാണ് ഫ്ലാറ്റ്- ബോക്സ് ആകൃതിയിൽ എലിവേഷൻ ചിട്ടപ്പെടുത്തിയത്. വീടിന്റെ മുന്നിൽ വുഡൻ ക്ലാഡിങ് ചെയ്ത ഷോവോളാണ് പ്രധാന ആകർഷണം. മുകൾനിലയിൽ ജിഐ ട്രസ് ചെയ്ത റൂഫിങ് ഷീറ്റ് വിരിച്ചിട്ടുണ്ട്. എന്നാൽ ഇത്പുറത്തുകാണാതിരിക്കാൻ അതിനെ കവർചെയ്തുകൊണ്ട് സിമന്റ് ബോർഡ് പാനലുകൾ കൊടുത്തത് കൗതുകകരമാണ്.

5-cent-home-nemom-living

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മാസ്റ്റർ ബെഡ്‌റൂം, പാറ്റിയോ, ബാക് യാർഡ് എന്നിവയാണ് താഴത്തെ നിലയിലുള്ളത്.  മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ കൂടാതെ ഒരു ഫോൾഡബിൾ പാർടീഷൻ സ്‌പേസുണ്ട്. ഇത് അതിഥികൾ ഉള്ളപ്പോൾ ഒരു കിടപ്പുമുറിയാക്കി ഉപയോഗിക്കാം. ഇതിനുതകുന്ന കൺവെർട്ടിബിൾ ഫർണിച്ചറാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

5-cent-home-nemom-yard

ഓപ്പൺ നയത്തിൽ അകത്തളങ്ങൾ ഒരുക്കിയാണ് സ്ഥലപരിമിതി മറികടന്നത്. വാതിൽ തുറന്ന് പ്രവേശിക്കുന്നത് ചെറിയ ലിവിങ്ങിലേക്കാണ്. ഇവിടെനിന്ന് ഡൈനിങ്- കിച്ചൻ ഉൾപ്പെട്ട ഹാളിലേക്ക് പ്രവേശിക്കാം. ഇവിടെ വശത്തായി മിനി കോർട്യാർഡ് സ്‌പേസും വേർതിരിച്ചിട്ടുണ്ട്. സ്‌റ്റെയിൻലെസ്സ് സ്റ്റീൽ കൈവരികളാണ് സ്‌റ്റെയറിനുള്ളത്.

5-cent-home-nemom-stair

വീടിന്റെ സ്ഥലപരിമിതി മനസിലാക്കി ഒട്ടും ഞെരുക്കം വരാത്ത വിധത്തിലാണ് ഫർണിച്ചർ കസ്റ്റമൈസ് ചെയ്തത്. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്.

5-cent-home-nemom-bed

മറൈൻ പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

5-cent-home-nemom-dine

വീട്ടിലെ ഹൈലൈറ്റ് പിന്നിലെ ബാക്ക് യാർഡ് ഏരിയയാണ്. ഇവിടെ സെൻ ഗാർഡനും, ബുദ്ധ പ്രതിമയും, പാർട്ടി സ്‌പേസും, ബാർബിക്യൂ ഏരിയയുമൊക്കെയുണ്ട്. ഇത് അടച്ചുറപ്പുള്ളതായതിനാൽ വാതിലുകൾ തുറന്നിട്ടാൽ കാറ്റും വെളിച്ചവും ഉള്ളിലെത്തും.

5-cent-home-nemom-patio

ചുരുക്കത്തിൽ സ്ഥലപരിമിതിയുടെ വെല്ലുവിളികളെ അപ്രസക്തമാക്കി ഉള്ളതുകൊണ്ട് ഓണംപോലെയൊരു വീട് സ്വന്തമായ സന്തോഷത്തിലാണ് വീട്ടുകാർ.

Model

Project facts

Model

Location- Nemom, Trivandrum

Plot- 5 cent

Area- 1900 Sq.ft

Owner- Anwar Salim, Sherin Anwar

Designer- Arun TG

Graphite Divine Homes, Trivandrum

Mob- 9895955955

Budget- 55 Lakhs

Y.C- 2022 Jan

English Summary- Small Plot House Inteligent Design; Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA