ADVERTISEMENT

കാഞ്ഞിരപള്ളി കാളകെട്ടി അബിനേഥ് വില്ലയില്‍ പ്രതീഷിന്റെയും ഭാര്യ ടിക്കായുടെയും മക്കള്‍ അബിഗേല്‍, നേഥൻ എന്നിവരുടെ വീട്‌ പല കാരണങ്ങള്‍കൊണ്ടും മാത്യകാപരമാവുന്നു. വിദേശത്ത്‌ ജോലിയുള്ള ഇരുവരും മക്കളുമായി നാട്ടില്‍ വരുന്നത്‌ വര്‍ഷത്തിലൊരിക്കലാണ്‌. ആ സമയംവരെ മാതാപിതാക്കള്‍ മാത്രമാണ്‌ വീട്ടിലുണ്ടാവുക. അതിനാല്‍ ഒരു സ്ക്വയര്‍ഫീറ്റ്‌ പോലും അധികമാകാതെയുള്ള  ഒരുനില വീട്‌ മതിയെന്ന കാഴ്ചപ്പാടോടെയാണ് എൻജിനീയർ ശ്രീകാന്ത്‌ പങ്ങപ്പാടിനെ സമീപിച്ചത്.

cute-simple-house-exterior

മേൽക്കൂര നിരപ്പായി വാർത്തശേഷം ജിഐ ട്രസ് ചെയ്തതിനാൽ, ടെറസ് ഏരിയ മുഴുവൻ സ്‌റ്റോറേജ്- മൾട്ടി യൂട്ടിലിറ്റി ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനാകുന്നു.

cute-simple-house-living

ഒറ്റഹാളില്‍തന്നെ എടുത്തുമാറ്റാവുന്ന പാര്‍ട്ടീഷൻ വാളുകള്‍ സ്ഥാപിച്ച്‌ സ്ഥലസൗകര്യംനല്‍കി ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാള്‍ എന്നിവ വേർതിരിച്ചതിലൂടെ പൊതുവിടങ്ങളിലെ വിസ്തീർണനഷ്ടം പരിഹരിക്കാനുമായി.

cute-simple-house-dine

ഡൈനിങ്ങിൽനിന്നും ലിവിങ് ഏരിയയിൽനിന്നും ടിവി കാണാവുന്ന സൗകര്യം ഒരുക്കിയതിനൊപ്പം വായുസഞ്ചാരത്തിനുതകുന്ന കോർട്യാർഡും സജ്ജീകരിച്ചു. പ്രധാന ഹാളിൽത്തന്നെ പ്രാർഥനായിടവുമുണ്ട്.

cute-simple-house-kanjirappally-hall

സാമാന്യം വലിയ സിറ്റൗട്ട്, പോർച്ച്, അടുക്കള, വര്‍ക്ക്‌ ഏരിയ, സ്റ്റോര്‍, വാഷിങ് മെഷീന്‍ ഏരിയ സാകര്യങ്ങളും നല്‍കി 1850 സ്ക്വയർഫീറ്റിലാണ്‌ ഈ വീട്‌ പണി തീര്‍ത്തിരിക്കുന്നത്‌. 

cute-simple-house-kitchen

വിശാലവും സ്ഥലഉപയുക്തവുമായ മൂന്ന് കിടപ്പുമുറികളും ഈ വീട്ടിലുണ്ട്. മൂന്ന് കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യവും ഒരുക്കി.

cute-simple-house-formal

ഉപജീവനാർഥം വീട്ടിൽനിന്ന് മാറി താമസിക്കുന്നവർക്ക് അനുകരിക്കാവുന്ന ഒരു മാതൃകയാണ് ഇവിടെ പ്രാവർത്തികമാക്കിയത്.  ഈ വീട്ടില്‍ ഒരു സ്ക്വയര്‍ഫീറ്റ് സ്ഥലംപോലും പാഴാക്കിയിട്ടില്ല എന്ന്‌ പ്രതീഷും കുടുംബവും ആത്മസംതൃപ്തിയോടെ പറയുമ്പോള്‍ കാണുന്നവരും അത്‌ തലകുലുക്കി സമ്മതിക്കുന്നു.

Project facts

Location- Kanjirappally

Owner-Pratheesh

Area- 1850 Sq.ft

Designer- Sreekanth Pangappattu

PG Group of Designs, Kanjirappally

Mob-  9447114080

English Summary- Elegant Single Storeyed House Plans Kerala; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com