നിൽക്കുന്നത് വെറും 5 സെന്റിൽ; പക്ഷേ അകത്തേക്ക് കയറിയാൽ അതെല്ലാം മറക്കും!

tvc-home-5-cent
SHARE

തിരുവനന്തപുരം ഉള്ളൂരാണ് സർക്കാർ ഉദ്യോഗസ്ഥരായ ഗോപകുമാറിന്റെയും ആശയുടെയും പുതിയവീട്. വർഷങ്ങളായി ജോലിസംബന്ധമായി വാടകവീട്ടിലായിരുന്നു ഇരുവരുടെയും താമസം. ജോലിസ്ഥലത്തിനടുത്ത് സ്വന്തമായി ഒരു വീട് എന്ന ആഗ്രഹത്തിലാണ് 5 സെന്റ് സ്ഥലം വാങ്ങിയത്. പക്ഷേ ഇത് രേഖകളിൽ നിലമായിരുന്നു. പിന്നീട് നിയമപരമായി ഇത് പുരയിടമാക്കി മാറ്റിയശേഷമാണ് വീടുപണിതത്.

ഉറപ്പുകുറഞ്ഞ നിലമായതിനാൽ പൈൽ ഫൗണ്ടേഷൻ ചെയ്താണ് വീടുപണി തുടങ്ങിയത്. ഇത് ആരംഭഘട്ടത്തിൽ അൽപം ചെലവ് അധികരിക്കാൻ കാരണമായി.

tvc-home-5-cent-inside

ചെറിയ സ്ഥലത്തിന്റെ പരിമിതി ഫീൽ ചെയ്യരുത്. അകത്തളം ഓപ്പൺ നയത്തിൽ ആകണം. കാറ്റും വെളിച്ചവും പച്ചപ്പും സമൃദ്ധമായി വേണം എന്നിവയായിരുന്നു വീട്ടുകാരുടെ ആഗ്രഹങ്ങൾ. ഇപ്രകാരമാണ് ഈ വീട് രൂപകൽപന ചെയ്തത്. പരസ്പരം വിനിമയം ചെയ്യുന്ന തുറന്ന ഇടങ്ങളാണ് അകത്തേക്ക് കയറുമ്പോൾ സ്വാഗതം ചെയ്യുന്നത്.

tvc-home-5-cent-dine

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, ഒരു കിടപ്പുമുറി, കിച്ചൻ, വർക്കേരിയ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ മൂന്നു കിടപ്പുമുറികൾ, മൾട്ടി യൂട്ടിലിറ്റി സ്‌പേസ് എന്നിവയും വേർതിരിച്ചു. മൊത്തം 2084 ചതുരശ്രയടിയാണ് വിസ്തീർണം. ആദ്യം 1700 ചതുരശ്രയടിയുള്ള വീടായിരുന്നു ഉദ്ദേശിച്ചത്. പിന്നീട് ഓപ്പൺ ടെറസിൽ ഒരുഭാഗം കെട്ടിയടച്ച് മൾട്ടി യൂട്ടിലിറ്റി സ്‌പേസാക്കി മാറ്റി. അങ്ങനെയാണ് 2000 ചതുരശ്രയടി കടന്നത്.

tvc-home-5-cent-hall

5 സെന്റിലും രണ്ടുകാറുകൾ സുഖമായി പാർക്ക് ചെയ്യാനുള്ള സ്‌പേസുണ്ട്. മുറ്റത്ത് ബുദ്ധപ്രതിമ വച്ച് മിനിഗാർഡനും സെറ്റ് ചെയ്തു. വീടിനുള്ളിലും ബുദ്ധ തീം തുടരുന്നുണ്ട്.

ഫാമിലി ലിവിങ്- ഡൈനിങ്- സ്‌റ്റെയർ സ്‌പേസുകൾ ഓപ്പൺ ഹാളിന്റെ ഭാഗമായി ചിട്ടപ്പെടുത്തി.  ഫോർമൽ ലിവിങ് സ്വകാര്യത ലഭിക്കുംവിധം വേർതിരിച്ചു. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ വീട്ടുകാർ റെഡിമെയ്ഡ് ആയി വാങ്ങിയതാണ്.

tvc-home-5-cent-stairs

സ്‌റ്റെയറിന്റെ വശത്തുള്ള ഡബിൾഹൈറ്റ് ഭിത്തി സ്‌റ്റോൺ ക്ലാഡിങ് വിരിച്ചു. സ്‌റ്റെയറിന്റെ താഴെയുള്ള ഭാഗം ഗ്രീൻ സ്‌പേസാക്കി മാറ്റി. ഇവിടെ ഒരു ഫൈക്കസ് മരം ഹാജർ വയ്ക്കുന്നു. ഇവിടെ ഒരു ഊഞ്ഞാലും കൊടുത്തിട്ടുണ്ട്. 

tvc-home-5-cent-stair

സ്‌റ്റെയറിന്റെ ഡബിൾഹൈറ്റ് സീലിങ്ങിൽ സ്‌കൈലൈറ്റുണ്ട്. ഇതിന്റെ താഴെ സിഎൻസി ഷീറ്റ് വിരിച്ച് പ്രകാശത്തെ ഡിസൈൻ  ചെയ്തെടുത്തു. ഇതിലൂടെയെത്തുന്ന രശ്മികൾ ഉള്ളിൽ പ്രകാശം നിറയ്ക്കുന്നു.

tvc-home-5-cent-upper

വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ വീട്ടുകാർ റെഡിമെയ്ഡ് ആയി വാങ്ങിയതാണ്.

മൾട്ടിവുഡ്+ മറൈൻ പ്ലൈ ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്.

tvc-home-5-cent-kitchen

സ്ഥലപരിമിതി തോന്നാത്തവിധമാണ് കിടപ്പുമുറികളുടെ ഡിസൈൻ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിൽ ക്രമീകരിച്ചു. മുകളിലെ കിടപ്പുമുറിക്ക് അനുബന്ധമായി ബാൽക്കണിയുമുണ്ട്.

tvc-home-5-cent-bed

ചുരുക്കത്തിൽ പകൽസമയത്ത് കാറ്റും വെളിച്ചവും സമൃദ്ധമായി വീടിനുള്ളിൽ നിറയുന്നു. അതിനാൽ ലൈറ്റും ഫാനുമൊന്നും അനിവാര്യമല്ല. വീടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അകത്തെ കാഴ്ചകളിലേക്ക് കയറിയാൽ, വെറും 5 സെന്റിൽ പണിത വീടാണെന്ന കാര്യമേ മറക്കും എന്നതാണ്.

Project facts

Location- Ulloor, Trivandrum

Plot-5 cent

Area- 2084 Sq.ft

Owner- Gopakumar, Asha

Designer- Radhakrishnan

SDC Architects, Trivandrum

Mob- 9447206623, 9744053235

Y.C- Mar 2022

English Summary- Small Plot House Design Kerala- Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA