എന്തൊരു മാറ്റം! 35 വർഷം പഴക്കമുള്ള വീട് 'ന്യൂജൻ' ആയപ്പോൾ

ren-pattambi-house
SHARE

35 വർഷത്തോളം പഴക്കമുള്ള വീടിനെ കാലോചിതമായി നവീകരിച്ച കഥ വീട്ടുകാർ പങ്കുവയ്ക്കുന്നു.

പട്ടാമ്പിക്കടുത്ത് മുതുതലയിലാണ് ഞങ്ങളുടെ പുതിയ സ്വപ്നഗൃഹം സ്ഥിതിചെയ്യുന്നത്. പഴയ വീട്ടിൽ കുടുസുമുറികൾ ആയിരുന്നു. അകത്തേക്ക് വെളിച്ചം കടക്കുന്നത് കുറവ്. അതിനാൽ പകൽ ലൈറ്റ് ഇട്ടില്ലെങ്കിൽ അകത്തളം ഇരുട്ടുമൂടിക്കിടക്കും. അങ്ങനെയാണ് വീട് കാലോചിതമായി പരിഷ്കരിക്കാൻ ആലോചിച്ചത്.

ren-pattambi-house-before-after

പഴയ സൺഷേഡുകൾ മുറിച്ചുനീക്കി പകരം ബോക്സ് ആകൃതിയിലുള്ള ഷോവോളുകൾ കൊടുത്ത് പെയിന്റ് ചെയ്ത് സ്പോട് ലൈറ്റുകൾ സ്ഥാപിച്ചതോടെ വീടിന്റെ മൊത്തം ലുക്ക് തന്നെമാറി. ഓപ്പൺ ടെറസിൽ മുൻവശത്ത് ട്രസ് വർക്ക് ചെയ്തിട്ടുണ്ട്. കണ്ടാൽ ഷിംഗിൾസ് പോലെതോന്നുമെങ്കിലും ഇത് അലുമിനിയം ഷീറ്റാണ്. അങ്ങനെ ഇതിനുതാഴെ മൾട്ടി യൂട്ടിലിറ്റി സ്‌പേസും ലഭിച്ചു.

ren-pattambi-house-aerial

വീടിനോട് ചേരുംവിധം കാർപോർച്ച് ഡിറ്റാച്ഡ് ശൈലിയിൽ നിർമിച്ചു. പഴയ ചുവരുകൾ ഐ സെക്‌ഷൻ ചെയ്ത് ബലപ്പെടുത്തി. 

ren-pattambi-house-before
പഴയ വീട്

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ ലിവിങ്, രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയുമുണ്ട്.  2200 ചതുരശ്രയടി ഉണ്ടായിരുന്ന പഴയവീട് നവീകരണത്തോടെ 3019 ചതുരശ്രയടിയായി. അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. സ്‌പേസുകൾ കൈമാറിയും കൂട്ടിച്ചേർത്തും മുറികൾ വിശാലമാക്കി.

ren-pattambi-house-interior

പഴയ വീട്ടിൽ ചെറിയ ജനലുകൾ ആയിരുന്നു. ഇത് മാറ്റി ഭിത്തിമുഴുവൻ നിറയുന്ന ഗ്ലാസ് ജാലകങ്ങൾ നൽകി. ഇതൊരു പ്രധാന മാറ്റമായിരുന്നു. അതോടെ ഉള്ളിൽ നാച്ചുറൽ ലൈറ്റ് സമൃദ്ധമായി എത്താൻതുടങ്ങി.

ren-pattambi-house-dine

വെനീർ പാനലിങ്ങും ടൈൽ ക്ലാഡിങ്ങും ചെയ്ത ഭിത്തികളാണ് ഗസ്റ്റ് ലിവിങ്ങിലെ ഹൈലൈറ്റ്. ഇവിടെ ടിവി യൂണിറ്റും നൽകി. വൈറ്റ് സോഫകളും കൺസോൾ ടേബിളുമാണ് ഫാമിലി ലിവിങ്ങിലെ ഹൈലൈറ്റ്.

ഒരു ക്യൂരിയോ ഷെൽഫ് ഉൾപ്പെടുത്തി ഡൈനിങ്ങിന് സ്വകാര്യത നൽകി. വശത്തെ ഭിത്തി സ്‌റ്റോൺ ക്ലാഡിങ് ചെയ്ത് ഭംഗിയാക്കി വാഷ് ഏരിയ വേർതിരിച്ചു. 

ക്യാന്റിലിവർ ഡിസൈനിലാണ് സ്‌റ്റെയർ. ഇതിൽ വുഡൻ പ്ലാങ്ക് വിരിച്ചു. സ്‌റ്റെയറിന്റെ താഴെയുള്ള വശം സ്റ്റഡി കം സ്റ്റോറേജ് സ്‌പേസാക്കി ഉപയുക്തമാക്കി.

ren-pattambi-house-stair

അപ്പർ ലിവിങ്ങിൽ ടിവി യൂണിറ്റും മിനി ലൈബ്രറി സ്‌പേസുമുണ്ട്.

ren-pattambi-house-upper

സ്‌റ്റോറേജിന് പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. ഹെഡ്ബോർഡ് ഫാബ്രിക് പാനലിങ് ചെയ്ത് ഭംഗിയാക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ മുറികളിൽ ഒരുക്കി.

ren-pattambi-house-bed

മൾട്ടിവുഡ്+ പിയു പെയിന്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കി.

ren-pattambi-house-kitchen

ചുരുക്കത്തിൽ വീട്ടിലെത്തുന്നവർക്ക് പഴയ വീടിന്റെ ഫോട്ടോ ഞങ്ങൾ കാണിക്കാറുണ്ട്. അപ്പോഴാണ് വീടിനുണ്ടായ മാറ്റം ബോധ്യമാകുന്നത്.

Project facts

Location- Pattambi, Palakkad

Plot- 22 cent

Area- 3019 Sq.ft

Owner- Dr. Suhail PT

Engineers- Jagannivasan, Vishnu Prasad

Parambattu Builders, Malappuram

Mob- 94004 13271

Interior Design- Vas Associates

Y.C- 2022

English Summary- Renovated House Model; Budget House Renovation; Veedu Magazine

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS