ഒരുവീട്, പലകാഴ്ചകൾ; ഉള്ളിൽ സർപ്രൈസുകൾ; സൂപ്പർഹിറ്റ്

fusion-kondotty-home-ext
SHARE

മലപ്പുറം കൊണ്ടോട്ടിയിലാണ് സത്താറിന്റെയും കുടുംബത്തിന്റെയും പുതിയവീട്. മനോരമ ഓൺലൈനിൽ വന്ന ഒരു വീടിന്റെ വിശേഷങ്ങളാണ് ഇവരുടെ സ്വപ്നഭവനത്തിലേക്ക് വഴികാട്ടിയായത്. വീടിന്റെ സ്ഥിരം വായനക്കാരായ ഇവർ അതിൽ കണ്ട ഒരു വീട് ഇഷ്ടപ്പെട്ടാണ് അതിന്റെ ഡിസൈനറായ റിയാസിനെ തങ്ങളുടെ സ്വപ്നഭവനത്തിന്റെ ദൗത്യം ഏൽപിച്ചത്.

fusion-kondotty-home

15 സെന്റ് സ്ഥലം വാങ്ങിച്ചപ്പോൾ ഒരു പഴയ അടിത്തറ നിലവിലുണ്ടായിരുന്നു. ഇതിൽ വീതികുറഞ്ഞ് നീളത്തിലുള്ള പ്ലോട്ടിനനുസരിച്ച് ഭേദഗതികൾ വരുത്തിയാണ് വീട് സഫലമാക്കിയത്. ഇവിടേക്ക്  ഇടുങ്ങിയ റോഡാണുള്ളത്. അതിനാൽ പ്ലോട്ടിലേക്കുള്ള എൻട്രി സുഗമമാക്കാൻ ഗെയ്റ്റിന്റെ വീതികൂട്ടി, ഒപ്പം വിക്കറ്റ് ഗെയ്റ്റും കൊടുത്തു.

fusion-kondotty-home-morning

സമകാലിക ശൈലിയും ട്രോപ്പിക്കൽ ശൈലിയും ഇടകലർത്തിയാണ് വീടിന്റെ എലിവേഷൻ.  അതിനാൽ പലവശത്തുനിന്ന് വ്യത്യസ്ത രൂപഭംഗി വീടിനുലഭിക്കുന്നു.  

fusion-kondotty-home-living

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പാറ്റിയോ, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടുകിടപ്പുമുറികൾ, ലിവിങ്, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 3000 ചതുരശ്രയടിയാണ് വിസ്തീർണം.

fusion-kondotty-home-hall

ലിവിങ്ങിൽനിന്നും ഡൈനിങ്ങിൽനിന്നും സ്ലൈഡിങ് ഗ്ലാസ് വാതിലിലൂടെ പ്രവേശിക്കാവുന്ന പാറ്റിയോ അല്ലെങ്കിൽ സൈഡ് കോർട്യാർഡാണ് വീടിനുള്ളിലെ ഹൈലൈറ്റ്. ഇവിടെ വശത്തെ മതിൽ ഉയർത്തികെട്ടി കരിങ്കല്ലുകൊണ്ട് ക്ലാഡിങ് പതിച്ച് ആകർഷകമാക്കി. സീറ്റിങ്ങും നൽകി.

fusion-kondotty-home-dine

ഡൈനിങ് ഡബിൾഹൈറ്റിലാണ്. വുഡൻ ഫ്രയിമിൽ കൊറിയൻ സ്റ്റോൺ കൊണ്ടാണ് ടേബിൾ ടോപ്പ്. ഡൈനിങ്ങിന്റെ വശത്തെ ഭിത്തി ഹൈലൈറ്റ് ചെയ്തതും ശ്രദ്ധേയമാണ്. 

വുഡ്+ ഗ്ലാസ് കോമ്പിനേഷനിലാണ് സ്‌റ്റെയർ കൈവരികൾ. അപ്പർ ഹാളിന്റെ വശത്തെ ഭിത്തി ഹോംതിയറ്റർ പ്രൊജക്‌ഷനായി വേർതിരിച്ചു.

fusion-kondotty-home-upper

വീട്ടിൽ ഏറ്റവും സൂക്ഷ്മവും വൈവിധ്യവുമായി ചെയ്ത ഇടങ്ങളിലൊന്ന് കിച്ചനാണ്. വൈറ്റ് തീമിലാണ് പ്രധാന കിച്ചൻ. ലാക്വേഡ് ഗ്ലാസ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ കൊറിയൻ സ്റ്റോൺ വിരിച്ചു.

fusion-kondotty-home-kitchen

ബ്ലാക്- ഗ്രേ തീമിലാണ് വർക്കേരിയ. ഇവിടെ അനുബന്ധമായി ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുമുണ്ട്. ഇൻബിൽറ്റായി അവ്ൻ അടക്കമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തി. 

fusion-kondotty-home-wa

കോർട്ടൻ സ്റ്റീലിൽ സിഎൻസി കട്ടിങ് ചെയ്ത ഷൊവോളാണ് ബാൽക്കണിയിലെ ഹൈലൈറ്റ്. ഇവിടെ ഒരു മിനി ഗാർഡനും സെറ്റ് ചെയ്തിട്ടുണ്ട്.

നാലു കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ചിട്ടപ്പെടുത്തി. വോൾപേപ്പർ, ഹെഡ്‌സൈഡ് പാനലിങ് എന്നിവയിൽ വർണവൈവിധ്യം പ്രകടമാണ്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസുകളും സജ്ജമാക്കി.

fusion-kondotty-home-bed

ജിഐ ട്രസ് റൂഫിങ് ചെയ്ത മുറിയിൽനിന്ന് ഓപ്പൺ ടെറസിലേക്കിറങ്ങാൻ വാതിലുണ്ട്. ഭാവിയിൽ ഇത് മൾട്ടിയൂട്ടിലിറ്റി സ്‌പേസാക്കിമാറ്റാനാണ് പ്ലാൻ.

fusion-kondotty-home-night

ചുരുക്കത്തിൽ പ്ലോട്ടിന്റെ പരിമിതികളെ മികച്ച ഡിസൈനിലൂടെ മറികടന്നതാണ് ഈ വീടിനെ ഹൃദ്യമായ അനുഭവമാക്കിമാറ്റുന്നത്.

മികച്ച വീടുകളുടെ വിഡിയോ കാണാം...

Project facts

Location- Kondotty, Malappuram

Plot- 15 cent

Area- 3000 Sq.ft

Owner- Sathar Pulikkal, Jaseena

Designer- Riyas

Covo Design Studio

Mob- 9946607464

Y.C- 2021

ചിത്രങ്ങൾ- അഖിൽ കൊമാച്ചി 

English Summary- Fusion Themed House Plan Kerala; Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}