ADVERTISEMENT

പാലക്കാട് ജില്ലയിലെ കൊപ്പത്താണ് റിയാസിന്റെയും കുടുംബത്തിന്റെയും പുതിയവീട്. ഐടി മേഖലയിൽ ജോലിചെയ്യുന്ന വീട്ടുകാരുടെ ജീവിതരീതി മനസിലാക്കിയാണ് ഈ വീട് രൂപകൽപന ചെയ്തത്. 

koppam-house

കോവിഡ് കാലത്താണ് റിയാസും കുടുംബവും ബെംഗളൂരു വിട്ട് നാട്ടിലേക്കെത്തിയത്. വർക് ഫ്രം ഹോം ലഭിച്ചതും വീടുപണിയിൽ കൂടുതൽ മേൽനോട്ടം വഹിക്കാൻ ഉപകരിച്ചു. ഇനി കുറച്ചുകാലം വീട്ടിലും ഓഫിസിലുമായി ജോലിചെയ്യാനാകുന്ന 'ഹൈബ്രിഡ് മോഡൽ'  ജീവിതത്തിന്റെ ഭാഗമാകുമെന്ന് മനസ്സിലാക്കിയാണ് ഈ വീട് രൂപകൽപന ചെയ്തത്. വീട്ടിലിരുന്ന് ജോലിചെയ്യാൻ നല്ലൊരു വർക് സ്‌പേസും ഇവിടെ ചിട്ടപ്പെടുത്തി. പുറംകാഴ്ചയിൽ സിറ്റൗട്ടിനുമുകളിൽ മുഴച്ചുനിൽക്കുന്ന  ബോക്സ് സ്‌പേസ് ഇവരുടെ ഹോം ഓഫിസാണ്. വീടിന്റെ മറ്റിടങ്ങളിൽനിന്നും പൂർണസ്വകാര്യതയാണ് ഈ സ്‌പേസിന്റെ ഹൈലൈറ്റ്. കുട്ടികളുടെ പഠനമുറിയായും ഇത് ഉപയോഗിക്കുന്നു.

koppam-house-office

സമകാലിക ബോക്സ്  ശൈലിയിലാണ് വീടിന്റെ എലിവേഷൻ. കാർ പോർച്ച് ഡിറ്റാച്ഡ് ശൈലിയിൽ നിർമിച്ചു. അത്യാവശ്യം മുറ്റവും ലാൻഡ്സ്കേപ്പിങ്ങും വേർതിരിച്ചിട്ടുണ്ട്.  പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ ഒരു കിടപ്പുമുറി, ഓഫിസ്, ഓപ്പൺ ടെറസ് എന്നിവയുമുണ്ട്. മൊത്തം 2900 ചതുരശ്രയടിയാണ് വിസ്തീർണം.

koppam-house-living

ബെംഗളൂരുവിൽ കുടുസുഫ്‌ളാറ്റിൽ താമസിച്ചതുകൊണ്ട് വീട്ടുകാർക്ക് വിശാലമായ അകത്തളങ്ങളുള്ള വീട് വേണം എന്നതായിരുന്നു പ്രധാന ആഗ്രഹം. 

koppam-house-stair

ഇവിടെ അത് പ്രവർത്തികമാക്കിയത്, ഡബിൾ ഹൈറ്റിലൊരുക്കിയ നെടുനീളൻ ലിവിങ്- ഡൈനിങ് ഹാളിലൂടെയാണ്. വീട്ടിലേക്ക് പ്രവേശിക്കുമ്പോൾതന്നെ വിശാലതയുടെ ആംബിയൻസ് അനുഭവവേദ്യമാകും. രണ്ടിടങ്ങളെയും വേർതിരിക്കുന്നത് സ്റ്റീൽ-ഗ്ലാസ് ഫിനിഷിലുള്ള സ്‌റ്റെയറാണ്. കാറ്റിനും വെളിച്ചത്തിനും പ്രാധാന്യം നൽകിയാണ് രൂപകൽപന. ഇതിനായി ധാരാളം യുപിവിസി ജാലകങ്ങൾ  ഉള്ളിൽ ചിട്ടപ്പെടുത്തി.

koppam-house-dine

ഫർണിച്ചറുകൾ എല്ലാം അളവെടുത്ത് പ്രത്യേകം നിർമിച്ചെടുത്തതാണ്. അതിനാൽ അകത്തളവുമായി ഇഴുകിച്ചേരുന്നു. വിശാലമായ L സീറ്റർ സോഫയാണ് ലിവിങ് അലങ്കരിക്കുന്നത്. ഇതിനു സമാന്തരമായി ടിവി യൂണിറ്റും പാനലിങ് ചെയ്ത് വിശാലമാക്കി. 

koppam-house-bed

 

koppam-house-counter

കിടപ്പുമുറികൾ വിശാലതയ്ക്കും സ്‌റ്റോറേജിനും പ്രാധാന്യം നൽകിയൊരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ സജ്ജീകരിച്ചു.

koppam-house-kitchen

ഉപയോഗിക്കാൻ എളുപ്പമുള്ള എല്ലാം കയ്യെത്തുംദൂരത്തുള്ള കിച്ചനായിരുന്നു വീട്ടുകാരിക്ക് വേണ്ടിയിരുന്നത്. ഡൈനിങ്ങിലേക്ക് തുറന്ന കിച്ചൻ അങ്ങനെ വേർതിരിച്ചു. ഇവിടെ സെർവിങ് കൗണ്ടറിൽ ഹൈ ചെയറുകൾ ഇട്ടിട്ടുണ്ട്. പാചകത്തിൽ ശ്രദ്ധിച്ചുകൊണ്ട് കുട്ടികളെ പഠിപ്പിക്കാനും ഈ ഇടം ഉപകരിക്കുന്നു. ഡൈനിങ്ങിലിരുന്ന് കഴിക്കുന്നതിനേക്കാൾ കുട്ടികൾക്കിഷ്ടം ഇവിടെയിരുന്ന് കഴിക്കാനാണ് എന്ന് വീട്ടുകാരി പറയുന്നു.

ചുരുക്കത്തിൽ തങ്ങളുടെ ജീവിതശൈലിയുമായി ഒത്തുപോകുന്ന ഒരു വീട് ലഭിച്ചതിൽ വീട്ടുകാരും ഡബിൾഹാപ്പി.

 

Project Facts

Location- Koppam, Palakkad

Area- 2900 Sq.ft

Owner- Riyas & Hafsa

Architects- Anas Muthunni, Shameem Siraj

Anas Shameem Architects, Thrissur

Mob- 9746547448

Y.C- 2022

English Summary- User Friendly Designed House; Veedu Magazine Malayalam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com