ADVERTISEMENT

ഈ ഓണക്കാലം മലപ്പുറം പെരിന്തൽമണ്ണയിലുള്ള വിജയകുമാരനും കുടുംബത്തിനും സ്പെഷലാണ്. ദീർഘകാലത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടിൽ വിശ്രമജീവിതം ആസ്വദിക്കാൻ പാകത്തിൽ സ്വസ്ഥതയും സമാധാനവും കേരളത്തനിമയും നിറയുന്ന ഒരു വീട് സഫലമായ സന്തോഷത്തിലാണ് ഇവർ. 

onam-house-wall

പഴയ തറവാടിന്റെ ഓർമകൾ പുനഃസൃഷ്ടിക്കുന്ന എന്നാൽ കാലോചിതമായ സൗകര്യങ്ങളുള്ള വീട്. ഇതായിരുന്നു വീട്ടുകാരുടെ ആവശ്യം. കോഴിക്കോട്ടെ സീനിയർ ആർക്കിടെക്ടായ സന്ധ്യയാണ് ഈ വീട് രൂപകൽപന ചെയ്തത്.  വീട്ടുകാരുടെ ജീവിതത്തിന്റെ ഗതിവേഗവും താളവും സ്ഥലത്തിന്റെ ചുറ്റുപാടുകളുമൊക്കെ പരിഗണിച്ചാണ് വീട് രൂപകൽപന ചെയ്തത്. ഉദാഹരണത്തിന് വീടിന്റെ സമീപം വലിയ അപാർട്മെന്റ് ഉണ്ട്.  ഉയരത്തിൽനിന്ന് വീട്ടിലേക്ക് നോട്ടമെത്തും. അതിനാൽ അകത്തളങ്ങളിൽ കൂടുതൽ സ്വകാര്യത ലഭിക്കുംവിധമാണ് ക്രമീകരണം.

onam-house-gate

വിശ്രമജീവിതം നയിക്കുന്നവർക്ക് സ്വാസ്ഥ്യമുള്ള അനുഭവമൊരുക്കാൻ പൊതുവിടങ്ങൾക്കാണ് ഇവിടെ കൂടുതൽ പ്രാധാന്യം. ലാൻഡ്സ്കേപ്പിനെ പൊതുവിടങ്ങളുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്.

onam-house-landscape

കേരളീയ പരമ്പരാഗത കേരളീയ വീടുകളെ അനുസ്മരിപ്പിക്കുംവിധം ഓടിട്ട പല വിരിപ്പുകളായുള്ള മേൽക്കൂരയും നീളൻ പൂമുഖവും തൂണുകളും കൊത്തുപണികളുള്ള മുഖപ്പുകളുമെല്ലാം പുറംകാഴ്ച മനോഹരമാക്കുന്നു. ജിഐ  ട്രസ് വർക്ക്  ചെയ്താണ് ഓട് വിരിച്ചത്. കുറച്ചു ഭാഗമേ വാർത്തിട്ടുള്ളൂ. 

പുറംകാഴ്ചയിൽ ഒരുനില വീട് എന്നുതോന്നുമെങ്കിൽ ഇത് ഇരുനിലയാണ്. മുകൾനിലയിൽ രണ്ടു കിടപ്പുമുറികളുണ്ട്. പോർച്ച്, പൂമുഖം, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മൊത്തം 3000 ചതുരശ്രയടിയുണ്ട്.  പരസ്പരം വിനിമയം ചെയ്യുന്ന തുറന്ന നയത്തിലുള്ള  അകത്തളങ്ങൾ വീടിനകം സജീവമാക്കി നിലനിർത്തുന്നു. 

onam-house-formal

വെട്ടുകല്ല് കൊണ്ടാണ് ഭിത്തി കെട്ടിയത്.  മുൻവശത്തുള്ള കുറച്ച് ഭിത്തി തേക്കാതെ നിലനിർത്തിയത് റസ്റ്റിക് ഭംഗിയേകുന്നു. ചുറ്റുമതിലുകൾ കൊണ്ട് ലാൻഡ്സ്കേപ്പിന് സ്വകാര്യതയേകി. ഇവിടേക്ക് പ്രവേശിക്കാൻ പടിപ്പുര മോഡലിൽ വാതിലും നൽകി.

onam-house-hall

വീടിന്റെ മധ്യത്തിലുള്ള ലിവിങ്- ഡൈനിങ് ഹാളാണ് ശ്രദ്ധാകേന്ദ്രം. ഡൈനിങ്ങിൽനിന്ന്  സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി ലാൻഡ്സ്കേപ്പിലേക്കിറങ്ങാം. ഇത് തുറന്നിട്ടാൽ കാറ്റും കാഴ്ചകളും ഇവിടേക്ക് വിരുന്നെത്തും.

onam-house-interior

തേക്കിന്റെ പ്രൗഢി അകത്തളങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. ഫർണിച്ചർ, ജനൽ- വാതിലുകളെല്ലാം തേക്കിൽ കടഞ്ഞെടുത്തതാണ്. ചാരനിറത്തിലുള്ള സെറാമിക് ടൈലാണ് പൊതുവിടങ്ങളിൽ കൂടുതലും വിരിച്ചത്.

onam-house-dine

എല്ലാം കയ്യകലത്തിൽ ലഭിക്കുന്ന അടുക്കള സജ്ജീകരിച്ചു. തേക്കിൻതടിയിലാണ് ക്യാബിനറ്റുകൾ. അനുബന്ധമായി വർക്കേരിയയുമുണ്ട്.

ലളിത സുന്ദരമാണ് കിടപ്പുമുറികൾ. ഇവിടെയുള്ള വാഡ്രോബുകളും തേക്കിന്റെ പ്രൗഢിയിലാണ്.

onam-house-bed

ചുരുക്കത്തിൽ വീട്ടുകാർ ആഗ്രഹിച്ച പോലെ കാറ്റും വെളിച്ചവും പച്ചപ്പുമെല്ലാം വീടിനുള്ളിലേക്ക് വിരുന്നെത്തുന്നു. അത് സ്വച്ഛസുന്ദരമായ അന്തരീക്ഷം ഉള്ളിൽ നിറയ്ക്കുന്നു. പരിപാലനവും താരതമ്യേന എളുപ്പമായതുകൊണ്ട് വിശ്രമജീവിതം കൂടുതൽ സുഖകരമാകുന്നു.

 

Project facts

Location- Perinthalmanna, Malappuram

Area- 3000 Sq.ft

Owner- Vijayakumaran & Anitha

Design- Sandhya Associates, Calicut

Y.C- 2022

English Summary- Traditional House with Modern Interiors- Onam Special Veedu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com