മായാത്ത ഭംഗി; ഇപ്പോഴും സൂപ്പർഹിറ്റാണ് ഈ വീട്! വിഡിയോ

traditional-house-pandalam-home
SHARE

ഈ വീട് മനോരമഓൺലൈൻ വീടിന്റെ സ്ഥിരം വായനക്കാർക്ക് ഓർമകാണും. മൂന്നു വർഷംമുൻപ് പാലുകാച്ചൽ കഴിഞ്ഞ സമയത്ത് ഈ വീടിന്റെ വിശേഷങ്ങൾ ഇവിടെ പ്രസിദ്ധീകരിക്കുകയും ധാരാളം ആളുകൾ വായിക്കുകയും മികച്ച അഭിപ്രായം രേഖപ്പെടുത്തുകയുമുണ്ടായി. അന്ന് നിരവധി വായനക്കാർ ആവശ്യപ്പെട്ടത് ഇതിന്റെ വിഡിയോ കാഴ്ചകൾക്കുവേണ്ടിയായിരുന്നു. മൂന്ന് വർഷത്തിനിപ്പുറം കൂടുതൽ തേജസ്സോടെ സ്ഥിതി ചെയ്യുന്ന ആ സ്വപ്നഭവനത്തിന്റെ വിഡിയോ കാഴ്ചകൾ ആസ്വദിക്കാം, പുതിയ സ്വപ്നവീട് എപ്പിസോഡിലൂടെ...

ഇനിയും വായിച്ചിട്ടില്ലാത്തവർക്ക് വീടിന്റെ കഥ ഇവിടെ വായിക്കാം...

പരമ്പരാഗത ഭംഗിയും ആധുനിക സൗകര്യങ്ങളും സമന്വയിക്കുന്ന ഒരു വീട്. ഇതായിരുന്നു ഡോക്ടർ ദമ്പതികളായ ശ്രീഹരിക്കും അശ്വതിക്കും വേണ്ടിയിരുന്നത്. പൂർണമായും ഉടമസ്ഥരുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന വിധം വീടൊരുക്കിയത് ആർക്കിടെക്ട് അംശുനാഥാണ് (വോൾട്സ് & വോൾസ് വൈറ്റില). 

traditional-house-pandalam-side

ഡോക്ടർ ഒരു കഥകളി ആർട്ടിസ്റ്റ് കൂടിയാണ്. പഠനകാലയളവിൽ കലാപ്രതിഭയായിരുന്നു. ആ കലാപരത വീടിന്റെ അകത്തളങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. പരമ്പരാഗത ശൈലിയിൽ നാലുകെട്ട് മാതൃകയിലാണ് വീടിന്റെ നിർമാണം. 37 സെന്റിൽ 3800 ചതുരശ്രയടിയാണ് വിസ്തീർണം. ഫ്ലാറ്റായി വാർത്ത്, അതിനുമുകളിൽ ട്രസ് ചെയ്ത് ഓടുവിരിച്ചാണ് മേൽക്കൂര ഒരുക്കിയത്. അങ്ങനെ ടെറസിൽ കുറച്ചിട യൂട്ടിലിറ്റി സ്‌പേസായി മാറ്റാനും കഴിഞ്ഞു.

മരങ്ങൾ പരമാവധി നിലനിർത്തിക്കൊണ്ടു വേണം വീടു പണിയാൻ എന്നതായിരുന്നു ഇരുവരുടെയും തീരുമാനം. മുറ്റത്തുണ്ടായിരുന്ന മാവ്    സംരക്ഷിച്ചു കൊണ്ടാണ് ലാൻഡ്സ്കേപ് ഒരുക്കിയത്. മുറ്റം കരിങ്കല്ലും പുല്ലും ഇടകലർത്തി നൽകി ഭംഗിയാക്കി. വെട്ടുകല്ല് കൊണ്ടാണ് മുറ്റം വേർതിരിക്കുന്ന ചെറുമതിലും തുളസിത്തറയും നിർമിച്ചത്. സമീപം ക്ഷേത്രമുണ്ട്. ഇങ്ങനെ പരിസരം കൂടി പരിഗണിച്ചാണ്‌ വീടിന്റെ ദർശനവും മുറികളും ക്രമീകരിച്ചത്.

സ്വീകരണമുറി, ഊണുമുറി, കോർട്‌യാർഡ്, അടുക്കള, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ഇടങ്ങളുടെ ക്രമീകരണത്തിൽ പൂർണമായും വാസ്തുനിയമങ്ങൾ പിന്തുടർന്നിട്ടുണ്ട്. കാറ്റിനും വെളിച്ചത്തിനും പ്രകൃതിക്കും പ്രാധാന്യം നൽകി, തുറസായ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇടങ്ങൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. എന്നാൽ ആവശ്യമായ ഇടങ്ങളിൽ പാർടീഷനുകൾ നൽകി സ്വകാര്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.

traditional-house-pandalam-living

വീടിന്റെ പൂമുഖം അലങ്കരിക്കുന്ന തൂണുകൾ ചെട്ടിനാട് നിന്നും കൊണ്ടുവന്നതാണ്. ഫ്ലോറിങ്ങിൽ വ്യത്യസ്തതകൾ പരീക്ഷിച്ചിട്ടുണ്ട്. വിട്രിഫൈഡ് ടൈലുകൾക്കൊപ്പം കിടപ്പുമുറികളിൽ വുഡൻ ഫ്ളോറിങ്ങും നൽകിയിട്ടുണ്ട്.

traditional-house-pandalam-court

ഉള്ളിലെ ശ്രദ്ധാകേന്ദ്രം തുറന്ന നടുമുറ്റമാണ്. പ്രധാന വാതിൽ തുറന്നാൽ നീണ്ട ഇടനാഴിയിലൂടെ നടുമുറ്റത്തിന്റെ കാഴ്ച ദൃശ്യമാകും.മഴയും വെയിലും അകത്തേക്കെത്തും. സുരക്ഷയ്ക്കായി ആവശ്യാനുസരണം നിയന്ത്രിക്കാവുന്ന ഗ്രില്ലുകളും നൽകിയിട്ടുണ്ട്. മഴക്കാലത്ത് നടുമുറ്റം വാട്ടർ ബോഡിയാക്കി മാറ്റം. ജലനിരപ്പ് ഒരു പരിധിയിലധികം ഉയർന്നാൽ ഫ്ലഷ് ഔട്ട് ചെയ്യാനുള്ള സംവിധാനവുമുണ്ട്.

സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് മോഡുലാർ ശൈലിയിലുള്ള അടുക്കള. അക്രിലിക് ഫിനിഷിലാണ് കബോർഡുകൾ. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്.

traditional-house-pandalam-bed

നാലു കിടപ്പുമുറികളിലും ബിൽറ്റ് ഇൻ വാഡ്രോബ് നൽകിയിട്ടുണ്ട്. ഒപ്പം അറ്റാച്ഡ് ബാത്റൂമുകളും. വീടിനുള്ളിൽ പകൽ സമയങ്ങളിൽ ലൈറ്റ് ഇടേണ്ട കാര്യമില്ല. മികച്ച ക്രോസ് വെന്റിലേഷൻ ലഭിക്കുന്നതിനാൽ ദിവസം മുഴുവൻ സുഖകരമായ കാലാവസ്ഥ നിലനിൽക്കുകയും ചെയ്യും. അതിനാൽ ഫാനും അധികം ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. ഈ വീട്ടിൽ നിറയുന്ന പോസിറ്റീവ് എനർജി വാക്കുകൾക്കപ്പുറം അനുഭവിച്ചറിയേണ്ടതാണ്.

Project Facts

Location- Pandalam, Pathanamthitta

Area- 3800 SFT

Plot- 37 cent

Owner- Dr.Sreehari & Dr.Aswathy

Architect- Amshunath R

Vault & Walls

Mob-  9995208426,  9388112239

English Summary- Traditional Modern Fusion House- Swapnaveedu Hometour Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}