ഒറ്റനിലയുടെ സുഖം; ഹൃദയം കവരുന്ന വീട്!

pala-home-exterior
SHARE

മരങ്ങാട്ടുപളളിക്കടുത്ത്‌ കുടുംബവക വസ്തുവാണ്‌ ജയ്സണ്‍ ജേക്കബ്‌ വീടുപണിക്കായി തിരഞ്ഞെടുത്തത്‌. ഗള്‍ഫില്‍ കണ്‍സ്ട്രക്‌ഷൻ  മേഖലയില്‍ ജോലിചെയ്തിരുന്ന ജയ്സണും, ഭാര്യ നേവക്കും, മക്കളായ അലന്‍, സ്സീവ, ആബേല്‍ എന്നിവര്‍ക്കും, നാട്ടില്‍ പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന, എന്നാല്‍ എല്ലാ സാകര്യവുമുള്ള ഒരുനില വീടായിരുന്നു മനസ്സ്‌ നിറയെ ഉണ്ടായിരുന്നത്‌.

വീട്‌ പണിയേണ്ട സ്ഥലം ഒഴിച്ച്‌ ചുറ്റുവട്ടത്തെ മരങ്ങളെല്ലാം സുരക്ഷിതമായി നിലനിര്‍ത്തി. വെള്ളച്ചാലുകള്‍ക്ക്‌ തടസ്സം സൃഷ്ടിക്കാതെ, പരിസര പ്രകൃതിഭംഗിയെല്ലാം കാത്തുസൂക്ഷിച്ചാണ്‌ ഡിസൈന്‍ എൻജിനീയർ ശ്രീകാന്ത്‌ പങ്ങപ്പാട്ട്‌ വീടിന്റെ രൂപകല്പന നിര്‍വ്വഹിച്ചത്‌.

pala-home-view

കിഴക്ക്‌ ദര്‍ശനമായി മുന്‍വശത്ത്‌ പരമ്പരാഗത ശൈലിയിലുള്ള നീളന്‍ വരാന്തയും പോര്‍ച്ചും നല്‍കിയിട്ടുണ്ട്‌. സ്വകാര്യത നിലനിര്‍ത്തി നാല്‌'വലിയ കിടപ്പുമുറികളും അവയ്‌ക്കെല്ലാം (ട്രസ് ഏരിയ, അറ്റാച്ച്ഡ്‌ ടോയ്‌ലറ്റുകളും പ്ലാനില്‍ ഉള്‍പ്പെടുത്തി.

pala-home-living

ഫോര്‍മല്‍ ലിവിങ്, നടൂമൂറ്റത്തോടുകൂടിയ ഫാമിലി ലിവിങ്, വലിയ ഡൈനിങ് ഹാള്‍, അടുക്കള, വര്‍ക്ക്‌ ഏരിയ, സ്‌റ്റോർ, ടെറസ്സിലേക്ക്‌ പ്രവേശിക്കുവാനുളള സ്‌റ്റെയർ  എന്നിവയും നല്‍കിയാണ്‌ രൂപകല്പന പൂര്‍ത്തീകരിച്ചത്‌.

pala-home-hall

നൂതന ആശയങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഹോംതിയറ്ററും ഈ വീടിന്റെ ആകര്‍ഷണങ്ങള്‍ക്ക്‌ മാറ്റകുന്നു. 2700 സ്ക്വയര്‍ഫീറ്റിലാണ്‌ വീട്  പൂര്‍ത്തീകരിച്ചിരിക്കുന്നത്‌.

pala-home-kitchen

വീടിന്റെ കിഴക്കുവശത്തെ  മുഖകാഴ്ചകള്‍ക്ക്‌ പരമ്പരാഗതശൈലിയാണ്‌ നല്‍കിയിരിക്കുന്നതെങ്കിലും അകത്തളങ്ങള്‍ പൂര്‍ണ്ണമായും നൂതന സമകാലിക ആശയങ്ങള്‍ക്കനുസൃതമായാണ്  ഡിസൈന്‍ ചെയ്തിട്ടുള്ളത്‌. ഫ്ലാറ്റ് റൂഫ് രണ്ട്‌ തട്ടായി വാര്‍ത്ത്‌, അതിനുമുകളില്‍ ട്രസ് വർക്ക് നല്‍കി മേച്ചിലോട് പാകിയിരിക്കുന്നതിനാല്‍ ടെറസ്‌ ഏരിയ മുഴുവന്‍ സ്റ്റോറേജ്‌- യൂട്ടിലിറ്റി സ്‌പേസായി ഉപയോഗിക്കുവാന്‍ സാധിക്കുന്നു.

വീടിനു ചുറ്റുമുളള മരങ്ങളും, മുറ്റത്തെ ഹരിതാഭയും, പൂളായി മാറ്റിയ നീര്‍ച്ചാലും എല്ലാം ചേര്‍ന്ന്‌ ഈ വീടിന്റെ കാഴ്ചകളെ പ്രകൃതിയോട്‌ ലയിച്ച്‌ നിര്‍ത്തുന്നു.

pala-home-bed

വീട്‌ കാണാനെത്തി സംതൃപ്തിയോടെ മടങ്ങുന്ന എല്ലാവരും തുറന്ന്‌ സമ്മതിക്കുന്നു- ഇങ്ങനെയൊരു വീടാണ് ഞങ്ങളുടെ മനസ്സിലുമുള്ളത്. ജയ്സന്റെയും കുടുംബത്തിന്റെയും സ്വപ്നസാക്ഷാല്‍ക്കാരമായി പ്രകൃതിയില്‍ അലിഞ്ഞ്‌ ഈ ഒറ്റനില വീട്‌ നിലകൊള്ളുന്നു.

pala-home-theatre

Project facts

വേറിട്ട വീടുകളുടെ വിഡിയോ കാണാം...

Location- Marangattupilly, Kottayam

Area- 2700 Sq.ft

Owner- Jaison Jacob

Engineer -Sreekanth Pangappadu

PG Group of Designs, Kanjirappally

Mobile : 9447114080

Y.C- 2022

English Summary- Traditional Modern House Pala- Veedu Magazine Malayalam 

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}