കൊതിപ്പിക്കുന്ന കാഴ്ചകൾ; ഇത് ഗൾഫിലിരുന്ന് പണിത സ്വപ്നവീട്!

nri-tirur-home-exterior
SHARE

മലപ്പുറം തിരൂരാണ് പ്രവാസിയായ ഷാഹുലിന്റേയും കുടുംബത്തിന്റെയും പുതിയവീട്. കുടുബവസ്തുവിലുണ്ടായിരുന്ന പഴയവീട് പൊളിച്ചുകളഞ്ഞാണ് പുതിയവീട് പണിതത്. മഴയത്ത് വെള്ളം കയറുന്ന പ്ലോട്ടായതിനാൽ രണ്ടു മീറ്റർ പ്ലോട്ട് മണ്ണിട്ടുപൊക്കിയാണ് പുതിയ വീട് പണിതത്.

nri-tirur-home-view

അകത്തളങ്ങൾ വിശാലമാകണം, കാറ്റും വെളിച്ചവും ലഭിക്കണം. ഇതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. ഇപ്രകാരമാണ് വീട് രൂപകൽപന ചെയ്തത്. സമകാലിക ബോക്സ് ആകൃതിയാണ് എലിവേഷന് എങ്കിലും മുകൾനിലയിൽ ഒരു കർവിലീനിയർ റൂഫും ശ്രദ്ധയാകർഷിക്കുന്നു. ടെറാക്കോട്ട, ഗ്രേ, റെഡ് നിറങ്ങൾ വീടിന് പുറംകാഴ്ചയിൽ പ്രൗഢിയേകുന്നു. ഡ്രൈവ് വേ ബാംഗ്ലൂർ സ്‌റ്റോൺ വിരിച്ചു. ലാൻഡ്സ്കേപ്പിൽ കൊറിയൻ ഗ്രാസും ചെടികളും ഹരിതാഭനിറയ്ക്കുന്നു.

nri-tirur-home-side

പോർച്ച്, സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ മൂന്നു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 3000 ചതുരശ്രയടിയാണ് വിസ്തീർണം.

nri-tirur-home-guest

വാതിൽ തുറന്ന് കയറുമ്പോൾ സ്വകാര്യതയോടെ ഗസ്റ്റ് ലിവിങ് വേർതിരിച്ചു. ബാക്കി ഇടങ്ങൾ പരസ്പരം വിനിമയം ചെയ്യുന്നവിധത്തിൽ ഓപ്പൺ തീമിലാണ്. എന്നാൽ ഓരോയിടങ്ങൾക്കും വേണ്ട സ്വകാര്യതയുമുണ്ട്. വൈറ്റ് തീമിലാണ് ഇന്റീരിയർ എങ്കിലും വോൾപേപ്പർ, ടെക്സ്ചർ പെയിന്റിങ് എന്നിവയിലൂടെ ചുവരുകൾ ഹൈലൈറ്റ് ചെയ്തിട്ടുമുണ്ട്.

nri-tirur-home-hall

മെറ്റൽ+ വുഡ് കോംബിനേഷനിലാണ് സ്‌റ്റെയർ. കൈവരികൾ ഗ്ലാസ്+ വുഡ് കോംബിനേഷനിലും. സ്‌റ്റെയറിന്റെ താഴെയുള്ള സ്‌പേസിൽ ടിവി യൂണിറ്റ് വച്ചു. ഇതിന്റെ നേരെ എതിർവശത്തുള്ള സ്‌പേസിൽ സോഫയിട്ട് ഫാമിലി ലിവിങ്ങാക്കി വേർതിരിച്ചു.

nri-tirur-home-stair

സിംപിൾ വൈറ്റ് തീമിലാണ് കിടപ്പുമുറികൾ. സ്ഥലം പാഴാക്കാതെ കൺസീൽഡ് ശൈലിയിലാണ് കബോർഡുകൾ. അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് സ്‌പേസ് എന്നിവയും വേർതിരിച്ചു.

nri-tirur-home-bed

ലൈറ്റ് ബ്ലൂ തീമിലാണ് കിച്ചൻ. സ്‌റ്റോറേജിനായി ധാരാളം ക്യാബിനറ്റും ഒരുക്കി. അക്രിലിക്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കിച്ചൻ വോളുകൾ ടൈൽസ് ഒട്ടിച്ചതും വ്യത്യസ്തതയാണ്. ഇതിനിടയിൽ കൺസീൽഡ് എൽഇഡി ലൈറ്റുകൾ ഭംഗിവിതറുന്നു. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. പാർടീഷനില്ലാതെ അനുബന്ധമായി വർക്കേരിയയുമുണ്ട്. ഒരു ചെറിയ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെയുണ്ട്.

nri-tirur-home-kitchen

വീടുപണി സമയത്ത് കൂടുതലും ഗൃഹനാഥൻ വിദേശത്തായിരുന്നു. വാട്സ്ആപ് വഴിയാണ് ഓരോ ഘട്ടങ്ങളും മേൽനോട്ടം നിർവഹിച്ചത്. എങ്കിലും താൻ ആഗ്രഹിച്ച പോലെയൊരു സ്വപ്നഭവനം സഫലമായ സന്തോഷത്തിലാണ് ഗൃഹനാഥനും കുടുംബവും.

nri-tirur-home-night

Project facts

മികച്ച വിഡിയോസ് ഒറ്റക്ലിക്കിൽ

Location- Tirur, Malappuram

Plot- 23 cent

Area- 3000 Sq.ft

Owner- Shahul

Design- Rafeek, Uvaizi, Shuhaib

Indlands Architects

Mob- 7994693313  |  9567333318

Y.C- July 2022

ചിത്രങ്ങൾ- അഖിൽ കൊമാച്ചി 

English Summary- Contemporary House Plan Kerala- Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA