വാക്കുകൾക്കുമപ്പുറം! ഇതുപോലെ മറ്റൊരു വീടില്ല! വിഡിയോ

royal-house-nannur-view
SHARE

തിരുവല്ലയ്ക്കടുത്ത് നന്നൂർ എന്ന സ്ഥലത്താണ് പ്രവാസിയായ റെജിയുടെയും കുടുംബത്തിന്റെയും ഈ ബ്രഹ്മാണ്ഡ വീട് സ്ഥിതിചെയ്യുന്നത്. റോയൽ കൊളോണിയൽ തീമുകൾ ഒരുമിക്കുന്ന വീട് രൂപകൽപന ചെയ്തത് ഉടമയുടെ സുഹൃത്തുകൂടിയായ ജൂഡ്‌സനാണ്. വീട്ടുകാരുടെ ആഗ്രഹങ്ങൾ ഇദ്ദേഹത്തിന്റെ മനോഹരമായ വരകളിലൂടെ ജീവൻവയ്ക്കുകയായിരുന്നു.

ഗെയ്റ്റ് തുറന്ന് വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ ഒരു അദ്‌ഭുതലോകത്തെത്തിയ പ്രതീതിയാണ്. ഇംഗ്ലിഷ് കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന രൂപഭംഗിയാണ് വീടിന്. കാഴ്ചകളുടെ പൊടിപൂരമാണ് ലാൻഡ്സ്കേപ്പിൽ. കൂരയുള്ള കിണറും വാട്ടർ ഫൗണ്ടനും ഗസീബോയും പീരങ്കിയുമെല്ലാം ഇവിടെ ഹാജരുണ്ട്.

royal-house-nannur-landscape

അതിനെ വെല്ലുന്ന സർപ്രൈസാണ് പിൻമുറ്റത്ത് ഉള്ളത്. ഒരു വാട്ടർ തീം പാർക്കിനെ അനുസ്മരിപ്പിക്കുന്ന കൃത്രിമ വെള്ളച്ചാട്ടം. ഇതിന് വശത്തായി വിശാലമായ കാർപോർച്ച്. ഉടമയ്ക്ക് കാറുകളോടുള്ള ഭ്രമത്തിന്റെ ഉദാഹരണമായി ആഡംബരകാറുകളുടെ ശേഖരം തന്നെ ഇവിടെയുണ്ട്.

royal-house-nannur-water-fall

ആഡംബരക്കാഴ്ചകളുടെ ഉൽസവമാണ് ഉള്ളിൽ കാത്തിരിക്കുന്നത്. സ്വർണവർണത്തിൽ വെട്ടിത്തിളങ്ങുകയാണ് ഇന്റീരിയർ. മുന്തിയ ഇറ്റാലിയൻ മാർബിൾ വിരിച്ച ഫ്ലോർ, ഡബിൾഹൈറ്റ് സ്‌പേസുകൾ, സ്വർണപ്രകാശം നിറയ്ക്കുന്ന ഷാൻലിയറുകൾ, ദുബായിൽനിന്നുള്ള റോയൽ ഫർണിച്ചർ, ടെക്സ്ചർ ഫിനിഷുള്ള വോൾപേപ്പർ...അങ്ങനെ എണ്ണിയാൽതീരാത്ത ആഡംബരമാണ് ഇവിടെയുള്ളത്.

royal-house-nannur-living

ഗസ്റ്റ് ലിവിങ് കഴിഞ്ഞ് ഇടനാഴിയിലൂടെ ഫാമിലി ലിവിങ്ങിലെത്താം. ഇവിടെ വീട്ടുകാരിയുടെ ഇഷ്ടപ്രകാരം ഒരു ആട്ടുകട്ടിലുണ്ട്. വശത്തായി വലിയ അക്വേറിയം ഭംഗിനിറയ്ക്കുന്നു. 

royal-house-nannur-family-living

അവിടെനിന്ന് വിശാലമായ ഡൈനിങ് സ്‌പേസിലേക്കാണ് എത്തുന്നത്. ഇവിടെ പരിപാവനതയോടെ ഒരു പ്രെയർ സ്‌പേസ് വേർതിരിച്ചു.

royal-house-nannur-prayer

കോർട്യാർഡ്, ലിഫ്റ്റ് എന്നിവയും ഇവിടെയാണുള്ളത്. 10 പേർക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന രാജകീയമായ ഊൺമേശയാണ് മറ്റൊരു ഹൈലൈറ്റ്.

royal-house-nannur-dine

ഡൈനിങ്ങിലെ  ക്രോക്കറി ഷെൽഫിൽ 18 കാരറ്റ് സ്വർണത്തിളക്കമുള്ള പ്ലേറ്റുകളും കപ്പുകളും ഭംഗിനിറയ്ക്കുന്നു.

royal-house-nannur-dining

സമീപമാണ് പാൻട്രി- ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുള്ള ഓപ്പൺ കിച്ചൻ. വീട്ടുകാരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഇത്. അനുബന്ധമായി വർക്കിങ് കിച്ചനുമുണ്ട്.

royal-house-nannur-kitchen

ഡൈനിങ്ങിന് സമീപമാണ് വീട്ടിലെ വലിയൊരു ഹൈലൈറ്റുള്ളത്. ഇൻഡോർ പൂൾ. ഒരു തീം പാർക്കിനെ അനുസ്മരിപ്പിക്കുന്ന പ്രൈവസിയുള്ള പൂൾ. ഫൗണ്ടനിന്റെ ജലമർമരങ്ങൾ വീടിനുള്ളിൽ എപ്പോഴും നിറയുന്നു.

royal-house-nannur-pool

താഴെയും മൂന്നും മുകളിൽ രണ്ടുംകിടപ്പുമുറികൾ. ഒരു ലക്ഷുറി റിസോർട്ടിനെ വെല്ലുന്ന ആഡംബരമാണ് ഓരോ മുറികളിലും നിറയുന്നത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സിറ്റിങ് സ്‌പേസ് എന്നിവയും അനുബന്ധമായുണ്ട്. മുറികളിലെ ലൈറ്റിങ് അടക്കം ഓട്ടമേറ്റ് ചെയ്തിരിക്കുകയാണ്. മകന്റെ ബെഡ്റൂമിലെ ബാൽക്കണിയിൽനിന്ന് പിൻമുറ്റത്തെ വെള്ളച്ചാട്ടം ആസ്വദിക്കാം.

royal-house-nannur-bed

ഡോൾബി ശബ്ദമികവിൽ മുകൾനിലയിലൊരു ഹോംതിയറ്റർ ഒരുക്കിയിട്ടുണ്ട്. വീടിന്റെ മുൻവശത്തെ ലാൻഡ്സ്കേപ്പിന്റെ എരിയൽ വ്യൂ ലഭിക്കുംവിധം ബാൽക്കണിയും മുകൾനിലയിലുണ്ട്.

royal-house-nannur-ceiling

എല്ലാ പ്രവാസികളുടെയും സ്വപ്നമാണ് നാട്ടിൽ ഒരു വീട്. ഏറെക്കാലത്തെ അധ്വാനവും പ്രാർഥനയുമാണ് വീടിന്റെ രൂപത്തിൽ സഫലമായത് എന്ന് വീട്ടുകാർ പറയുന്നു.

royal-house-nannur-family

മികച്ച ആർക്കിടെക്ടിനെ ലഭിച്ചതും ബന്ധുക്കളുടെ സഹകരണവും പ്രവാസികളായ കുടുംബത്തിന് അനുഗ്രഹമായി. എത്ര പറഞ്ഞാലും ഈ വീടിന്റെ വിശേഷങ്ങൾ തീരില്ല. അതിനാൽ വീടിന്റെ പറഞ്ഞുതീരാത്ത വിസ്മയകാഴ്ചകൾ നേരിൽ അനുഭവിക്കാൻ വീടിന്റെ വിഡിയോ ഉറപ്പായും കാണുക...

royal-house-nannur-night

Project facts

Location- Nannoor, Thiruvalla

Plot- 56 cent

Area- 7200 Sq.ft

Owner- Reji George & Shymol

Design- PR Judson

Judson Associates

Mob- 8606106662

English Summary- Massive English Luxury Home Nannoor; Home Tour Kerala Swapnaveedu

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS