ലുക്കിലല്ല ഉള്ളിലാണ് കാര്യം! പുതിയ കാലത്തിന് പറ്റിയ വീട്

viyyur-home-view
SHARE

സ്ഥലപരിമിതി മറികടന്ന് വിശാലമായ വീട് ഒരുക്കിയ കഥയാണിത്. തൃശൂർ വിയ്യൂരിലാണ് ബിന്റോയുടെയും കുടുംബത്തിന്റെയും പുതിയവീട്. ഒരു റസിഡൻഷ്യൽ കോളനിയിലെ 6 സെന്റ് പ്ലോട്ടിലാണ് വീടുപണിയാൻ തീരുമാനിച്ചത്. മറ്റുകെട്ടിടങ്ങളുടെ മറവുമൂലം റോഡിൽനിന്നുള്ള കാഴ്ച വളരെ കുറവാണ്. അതിനാൽ പുറംകാഴ്ചയ്ക്ക് അധികം പ്രാധാന്യം നൽകിയിട്ടില്ല. പകരം അകത്തളങ്ങൾ മനോഹരമായി ചിട്ടപ്പെടുത്തി.

viyyur-home-porch

വീട്ടുകാർ ജോലി-യാത്രകൾ ഒക്കെയായി കൂടുതൽ സമയവും പുറത്തായിരിക്കും. അതിനാൽ പരിപാലനം കൂടി പരിഗണിച്ചാണ് വീട് രൂപകൽപന ചെയ്തത്. കാറ്റും വെളിച്ചവും പരമാവധി ലഭിക്കുംവിധം ഇടങ്ങൾ ചിട്ടപ്പെടുത്തി.

പടിഞ്ഞാറൻ വെയിൽ നേരിട്ട് ചുവരുകളിലേക്ക് പതിക്കുമെന്നതിനാൽ ചൂട് കുറയ്ക്കാനായി വെട്ടുകല്ല് കൊണ്ടാണ് ഭിത്തികെട്ടിയത്. വെയിലിനെ തടയാനായി സൺസ്‌ക്രീനും എലിവേഷന്റെ ഭാഗമാക്കി.

viyyur-home-sitout

വീതി കുറഞ്ഞ് നീളത്തിലുള്ള പ്ലോട്ടിനനുസരിച്ചാണ് ഇടങ്ങൾ പിന്നിലേക്ക് ചിട്ടപ്പെടുത്തിയത്. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ ഒരുകിടപ്പുമുറി, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയുമുണ്ട്. മൊത്തം 2000 ചതുരശ്രയടിയാണ് വിസ്തീർണം.

viyyur-home-dine

സ്വകാര്യത ഉറപ്പാക്കുമ്പോൾത്തന്നെ പരസ്പരം വിനിമയം ചെയ്യുംവിധമാണ് അകത്തളക്രമീകരണം. പോർച്ചിനെയും സിറ്റൗട്ടിനെയും വേർതിരിക്കുന്നത് ഒരു ഗ്രീൻ സോണാണ്. സിറ്റൗട്ടിൽ ഇൻബിൽറ്റ് സീറ്റിങ്ങുണ്ട്. 

അകത്തേക്ക് കയറുമ്പോൾ തന്നെ മനസ്സിൽ സന്തോഷം നിറയ്ക്കുന്ന ഒരു ആംബിയൻസ് അനുഭവിച്ചറിയാനാകും. കടുംനിറങ്ങൾ ഒഴിവാക്കി ഇളംനിറങ്ങളുടെ സാന്നിധ്യമാണ് അകത്തളങ്ങൾ അടയാളപ്പെടുത്തുന്നത്.

ലിവിങ്ങിലും L ഷേപ്പ്ഡ് ഇൻബിൽറ്റ് സീറ്റിങ്ങുണ്ട്. ഇവിടെ പ്രെയർ യൂണിറ്റും സെറ്റ് ചെയ്തു. 

viyyur-home-hall

ഒരുവശം ബെഞ്ച് സീറ്റിങ്ങുള്ള ലളിതമായ ഡൈനിങ് സെറ്റാണിവിടെ. സമീപമുള്ള സ്ലൈഡിങ് ഗ്ലാസ് ഡോറിലൂടെ മതിലിനോടുചേർന്ന പാറ്റിയോയിലേക്ക് കടക്കാം. വാഷ് ഏരിയയും ഇവിടെയാണ്. വശത്തെ ചുറ്റുമതിൽ ഉയർത്തിക്കെട്ടിയാണ് ഈ സ്‌പേസിന് സ്വകാര്യത നൽകിയത്. ഇവിടെ ഇൻഡോർ ചെടികൾ ഹാജർ വയ്ക്കുന്നു. 

viyyur-home-patio

തിരക്കിട്ട ജീവിതശൈലിക്ക് അനുയോജ്യമായ മിനികിച്ചനാണ് ഒരുക്കിയത്. ഡൈനിങ്ങിലേക്കുള്ള സെപ്പറേഷൻ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറാക്കിമാറ്റി. അത്യാവശ്യത്തിന് സ്റ്റോറേജ് ക്യാബിനറ്റുകൾ ഇവിടെയുണ്ട്. കൗണ്ടറിൽ വൈറ്റ് ടൈൽ വിരിച്ചു.

viyyur-home-kitchen

ഫങ്ഷനാലിറ്റിക്ക് പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. താഴെ രണ്ടും മുകളിൽ ഒരുകിടപ്പുമുറിയുമാണുള്ളത്. എല്ലാ കിടപ്പുമുറിക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യമൊരുക്കി.

viyyur-home-bed

എലിവേഷന്റെ ഭാഗമായ ബാൽക്കണിയിൽ ടെറാക്കോട്ട ജാളി ഭിത്തിയുണ്ട്. മേൽക്കൂര ജിഐ ഫ്രയിമിൽ പർഗോള ഗ്ലാസിട്ടു.

ചുരുക്കത്തിൽ പുറംകാഴ്‌ച കണ്ട് മുൻവിധിയോടെ വീട്ടിലേക്ക് കയറുന്നവർ നല്ലൊരു വീടുകണ്ട സംതൃപ്തിയോടെയാണ് മടങ്ങുന്നത്. തങ്ങളുടെ തിരക്കിട്ട ജീവിതശൈലിക്ക് ഉതകുന്ന വീട് ലഭിച്ചതിൽ വീട്ടുകാരും ഹാപ്പി.

മികച്ച വീടുകളുടെ വിഡിയോ കാണാം...

Project facts

viyyur-home-plan

Location- Viyyur, Thrissur

Plot- 6 cent

Area- 2000 Sq.ft

Owner- Binto Jose & Laiby Binto

Architects- Mahesh Ramakrishnan, Arun T.S

Viewpoint Dezigns Thrissur

 Mob- 8606531611

Y.C- 2022

English Summary- Moden Lifestyle Suited House- Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS