ADVERTISEMENT

തിരൂർ വയലത്തൂരാണ് പ്രവാസിയായ നജീബിന്റേയും കുടുംബത്തിന്റെയും പുതിയ വീട്. സമകാലിക ശൈലിയിൽ ബോക്സ് എലിവേഷനാണ് വീടിനുള്ളത്. 40 സെന്റ് പ്ലോട്ടുള്ളതിനാൽ പരമാവധി മുറ്റം വേർതിരിച്ച ശേഷം ഏതാണ്ട് മധ്യത്തിലായാണ് വീടിന് സ്ഥാനംകണ്ടത്.

vailathur-minimal-home-night

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടുകിടപ്പുമുറികൾ, ഓപ്പൺ ടെറസ് എന്നിവയുണ്ട്. മൊത്തം 3000 ചതുരശ്രയടിയാണ് വിസ്തീർണം.

vailathur-minimal-home-inside

വാതിൽ തുറന്ന് പ്രവേശിക്കുന്നത് കസ്റ്റമൈസ്ഡ് ഫർണിച്ചർ അഴക് നിറയ്ക്കുന്ന ഗസ്റ്റ് ലിവിങ്ങിലേക്കാണ്.

ഡെഡ് സ്‌പേസുകൾ പരമാവധി ഒഴിവാക്കിയാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിയത്. സ്‌റ്റെയറിന്റെ താഴെ ഫാമിലി ലിവിങ്- കോർട്യാർഡ് ഒരുക്കിയത് ഉദാഹരണമാണ്. 

vailathur-minimal-home-living

ഡബിൾ ഹൈറ്റിലാണ് ഡൈനിങ്. നാനോവൈറ്റ് ടോപ്പുള്ള ഡൈനിങ് ടേബിളാണ്. ഇവിടെ ഭിത്തിയിൽ മുഴുനീളൻ വിൻഡോ നൽകി പ്രകാശത്തെ അകത്തേക്കാനയിക്കുന്നു. ഓട്ടമേറ്റഡ് കർട്ടനുകളുമുണ്ട്. താഴെ സ്ലൈഡിങ് ഗ്ലാസ് ഡോറിലൂടെ കോർട്യാർഡിലേക്ക് കടക്കാം.

vailathur-minimal-home-dine

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ. ഹെഡ്ബോർഡിൽ ലെതർ അപ്ഹോൾസ്റ്ററി, റോമൻ ബ്ലൈൻഡ്‌സ് എന്നിവ നൽകി അകത്തളം വിശാലമാക്കി. ബേവിൻഡോകളാണ് കിടപ്പുമുറികളിൽ. തടി ഒഴിവാക്കി യുപിവിസിയിലാണ് വീട്ടിലെ ജനലുകൾ നിർമിച്ചത്.

vailathur-minimal-wash

ബ്രേക്ക്ഫാസ്റ്റ് കൗണ്ടറായി ഉപയോഗിക്കാവുന്ന പാൻട്രി കിച്ചനാണ് ഇവിടെ. പ്ലൈവുഡ്+ അക്രിലിക് ഫിനിഷിലാണ് ക്യാബിനറ്റ്. 

vailathur-minimal-home-bedtoom

ചുരുക്കത്തിൽ നാച്ചുറൽ ലൈറ്റിനും വെന്റിലേഷനും പ്രാധാന്യം നൽകിയതിനൊപ്പം പരമാവധി സ്ഥലഉപയുക്തത ഉറപ്പുവരുത്തിയതാണ് ഈ വീടിനെ വ്യത്യസ്തമായ ഒരനുഭവമാക്കുന്നത്. 

 

Project facts

Location- Vylathoor, Tirur

Plot- 40 cent

Area- 3000 Sq.ft

Owner- Najeeb

Architect- Arshad Nalakath, Hind Rasheed

AHAM, Calicut

Y.C- 2021

English Summary- Minimal House with Elegant Interiors- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com