ADVERTISEMENT

കോഴിക്കോട് ജില്ലയിലെ ചെറുവറ്റയിലാണ് പരസ്യചിത്ര സംവിധായകനായ പൃഥ്വിരാജിന്റെയും ഡോക്ടറായ ഭാര്യ സുപ്രിയയുടെയും ഈ അദ്‌ഭുതവീട്.

വീടുകളെക്കുറിച്ചുള്ള നമ്മുടെ പൊതുവെയുള്ള കാഴ്ചപ്പാടുകളെ തിരുത്തുന്ന ഒരു വീടാണിത്. മലയാളികൾ പൊതുവെ വീട് പണിയുമ്പോൾ പുറംഭംഗിക്ക് കൂടുതൽ പ്രാധാന്യം കൊടുക്കും. പരമാവധി ആളുകളെ ആകർഷിക്കുംവിധം വീടിന്റെ മേൽക്കൂരയും ചുവരുകളുമെല്ലാം ഡിസൈൻ ചെയ്യും. എന്നാൽ ഇവിടെ 'അകത്താണ് വീട്' എന്ന കൺസെപ്റ്റിലാണ് ഈ ഭവനം നിർമിച്ചത്.

prithviraj-home-exteriors

വെറും 8 മീറ്റർ മാത്രം വീതിയുള്ള 5 സെന്റ് പ്ലോട്ടിന് അനുരൂപമായാണ് വീടിന്റെ എലിവേഷൻ. ഒരു ബോക്സ് ബ്ലോക്ക് മാത്രമാണ് പുറമെ കാണാനാവുക. അതിൽ മെറ്റൽ സിഎൻസി കട്ടിങ്ങുള്ള ജാളി വിൻഡോയുമുണ്ട്. ഈ വീട്ടിൽ സിറ്റൗട്ട് പോലുമില്ല.

prithviraj-home-hall

വാതിൽ തുറന്ന് അകത്തേക്ക് കടക്കുന്നത് വിശാലമായ ഓപ്പൺ ഹാളിലേക്കാണ്. വീടിന്റെ അതേവീതിയിലാണ് (ഏകദേശം 5 മീറ്റർ) അകത്തെ ഇടങ്ങളുമുള്ളത്.

ലിവിങ്, ഡൈനിങ്, കിച്ചൻ, പൂജാസ്‌പേസ്,  ഒരു കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയുണ്ട്. ഏറ്റവും മുകൾനിലയിൽ പ്ലേ ഏരിയ, ബാൽക്കണി എന്നിവയുമുണ്ട്. ചുരുക്കത്തിൽ മുകളിലേക്ക് വളരുന്ന വീട് എന്ന കൺസെപ്റ്റിലാണ് ഇടങ്ങൾ.

വീടുപണി സമയത്ത് ' നിങ്ങൾ വീടുതന്നെയാണോ പണിയുന്നത്' എന്ന് പലരും പരിഹാസരൂപേണ ചോദിച്ചിട്ടുണ്ട്. ഒടുവിൽ പാലുകാച്ചൽ കഴിഞ്ഞു വീടിനകം കണ്ടശേഷമാണ് പലരും ഇത് വീടാണെന്ന് സമ്മതിച്ചത്. ആളുകളെ കാണിക്കാനല്ല, നമുക്ക് താമസിക്കാനാണ് വീട് എന്ന സങ്കൽപമാണ് ഞങ്ങൾക്കുണ്ടായിരുന്നത്. അതുകൊണ്ടാണ് പുറംകാഴ്ചയ്ക്ക് പ്രാധാന്യം കൊടുക്കാതെ അകത്ത് പരമാവധി സൗകര്യങ്ങൾ ഉൾപ്പെടുത്തിയത്. പൃഥ്വിരാജ് പറയുന്നു.

prithviraj-home-interior

പരിപാലനം കൂടി കണക്കിലെടുത്ത് മിനിമൽ നയത്തിലാണ് അകത്തളങ്ങൾ ഫർണിഷ് ചെയ്തത്. പരമാവധി നാച്ചുറൽ ലൈറ്റും വെന്റിലേഷനും ലഭിക്കാൻ ഹാളിനു മധ്യത്തിലായി ഡബിൾഹൈറ്റ് സ്‌കൈലൈറ്റ് സീലിങ്ങുണ്ട്. ചൂടുവായു ഇതുവഴി പുറത്തുപോകും, വെളിച്ചം സമൃദ്ധമായി ഉള്ളിലെത്തുകയും ചെയ്യും.

prithviraj-home-dine

അണുകുടുംബത്തിന് അനുയോജ്യമായ ഐലൻഡ് കിച്ചനാണ് ഇവിടെയുള്ളത്. സാധനങ്ങൾ കൂട്ടിയിടാനായി മറ്റൊരു വർക്കേരിയ ഇവിടെയില്ല. പരമാവധി കൺസീൽഡ് സ്‌റ്റോറേജ് ഇതിനുള്ളിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്. നാനോവൈറ്റിലാണ് കൗണ്ടർ. അനുബന്ധമായി ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഹൈചെയറുകളുമുണ്ട്. കുട്ടികൾക്ക് ചൂടോടെ ഭക്ഷണം കൊടുക്കാനും പഠിപ്പിക്കാനുമെല്ലാം ഇവിടം ഉപകരിക്കുന്നു. കിച്ചൻ, സിങ്ക്, ഫ്രിജ് എന്നിവ 'വർക്ക് ട്രയാങ്കിൾ' മാതൃകയിൽ ചിട്ടപ്പെടുത്തിയതിനാൽ പരമാവധി സുഗമമായി ഉപയോഗിക്കാനാകുന്നു. സുപ്രിയ പറയുന്നു.

prithviraj-home-kitchen

വീടിന്റെ അതേവീതിയിൽ ഒരുക്കിയതുകൊണ്ട് കിടപ്പുമുറികൾ വിശാലമാണ്. വാഡ്രോബിന്റെ പിൻഭാഗമാണ് കട്ടിലിന്റെ ഹെഡ്‌ബോർഡായി വരുന്നത്. ഗ്ലാസ് വോളുള്ള ബാത്റൂമും വേറിട്ടുനിൽക്കുന്നു.

prithviraj-home-bed

വീട്ടിലെ മറ്റൊരു കൗതുകം മിനി റോബട്ട് ക്ളീനറാണ്. തനിയെ ചാർജ് ചെയ്ത് തനിയെ വീടിന്റെ നിലത്തെ പൊടിയും മറ്റും ഇവൻ വൃത്തിയാക്കും. അത്യാവശ്യം നന്നായി പണിയെടുക്കുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പനാണ് ഇവൻ എന്ന് വീട്ടുകാർ സാക്ഷിക്കുന്നു. സ്പാനിഷ് ഭാഷയിൽ 'ലാ ടിയേറ' എന്നാണ് വീടിൻെറ പേര്. ഇത് സ്പാനിഷ് വാക്കാണ്. മലയാളത്തിൽ ഭൂമി എന്നർഥം.

കുറഞ്ഞ ചെലവിൽ പണിത വീടുകൾ കാണാം

Project facts

Location- Cheruvatta, Calicut

Plot- 5 cent

Owner- Prithviraj & Supriya

English Summary- Spacious House in Narrow Plot- Swapnaveedu Home Tour Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com