ADVERTISEMENT

വീടെന്ന ആഗ്രഹം മനസ്സിൽ രൂപ്പപെട്ടപ്പോൾതന്നെ എല്ലാ കുടുംബാംഗങ്ങളുടെയും അഭിപ്രായങ്ങളും  ആശയവും ഉൾപ്പെടുത്തിയാകണം വീട് നിർമ്മാണം എന്ന നിർബന്ധം മറ്റത്തിൽ ബോബൻ തോമസിനും ഭാര്യ ജെയ്സമ്മ ടീച്ചറിനും ഉണ്ടായിരുന്നു. മക്കളായ തോമസിന്റെയും കുടുംബത്തിന്റെയും, റിനുവിന്റേയും കുടുംബത്തിന്റെയും ആഗ്രഹങ്ങളും പൂർണമായും ഉൾക്കൊള്ളിക്കാൻ കുടുംബാംഗങ്ങൾ തോളോട്തോൾ ചേർന്ന് നിന്നപ്പോൾ ലഭിച്ചത് സ്വപ്നവീട്.

traditional-veedu-yard

റോഡിൽനിന്നും താഴ്ന്നുനിന്ന പ്ലോട്ടിൽ, മുൻകാഴ്ചയിൽ മഴയും വെയിലും പ്രതിരോധിക്കുന്ന ലളിതമായ കേരളീയ പരമ്പരാഗതശൈലിയിൽ തീർത്ത മേൽക്കൂരയുള്ള വീടിന്റെ രൂപകൽപനയാണ് ഡിസൈൻ എൻജിനീയർ ശ്രീകാന്ത് പങ്ങപ്പാട്ട് വരച്ചുനൽകിയത്.  

veedu-living-JPG

ഫ്രണ്ട് എലവേഷനിലെ ലളിതകാഴ്ചകൾ കടന്ന് അകത്തെ ഫോർമൽ ലിവിങ്ങിൽ എത്തുമ്പോൾ വീട്ടുകാർ  ആഗ്രഹിച്ച സ്വപ്നവീടിന്റെ അകത്തള കാഴ്ചകൾ ഹൃദയം തൊടുന്നു.

veedu-formal-JPG

ഈ വീടിന്റെ ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാൾ, ഓപ്പൺ കിച്ചൺ എന്നിവ ഏറെ സ്വകാര്യതയോടെ, എന്നാൽ വായുവും വെളിച്ചവും ആവോളം  ലഭിക്കുന്ന തുറസായ ഹാളിന്റെ സാന്നിധ്യത്തോടെ അതിമനോഹരമായി രൂപകൽപന ചെയ്തിരിക്കുന്നു. 

veedu-hall-JPG

ഡൈനിങ് ഹാളിൽ നൽകിയിരിക്കുന്ന വലിയ സ്ലൈഡിങ് ഗ്ലാസ്സ്  ജനൽ പൊതു ഇടങ്ങളിൽ നല്ല പകൽ വെളിച്ചവും, വായുസഞ്ചാരവും ഉറപ്പാക്കുന്നു. വലിയ ജനൽപാളി നീക്കിയാൽ കിഴക്കുവശത്തു ലഭിക്കുന്ന സിറ്റ് ഔട്ട് കം ചെടികൾ  നിറഞ്ഞ കോർട്ട്യാർഡും വീടിന്റെ മനോഹരകാഴ്ചകളിൽ നിറയുന്നു. 

veedu-dine-JPG

അറ്റാച്ച്ഡ് ബാത്ത് റൂമുകളുള്ള 3 വലിയ കിടപ്പുമുറികളും പ്രാർത്ഥനാ മുറിയും, വർക്ക് ഏരിയയും അടങ്ങുന്ന വീട് 2000 സ്ക്വയർഫീറ്റിലാണ് പണി പൂർത്തീകരിച്ചിരിക്കുന്നത്.

veedu-kitchen-JPG

അകത്തളങ്ങളിൽ ഏറെ സൗകര്യമുള്ള നൂതന ആശയങ്ങൾ ഉൾക്കൊള്ളിച്ച ഈ വീടിന്റെ മനോഹര കാഴ്ചകൾ കാണാനെത്തുന്നവർ ഒന്നടങ്കം ഒരേസ്വരത്തിൽ ഒരുകാര്യം സമ്മതിക്കുന്നു: 'ഒരു പുതിയ വീട് നിർമ്മിക്കുന്നതിനുമുമ്പ് കണ്ടു മനസ്സിലാക്കേണ്ട ഒരുപിടി കാര്യങ്ങൾ ഈ വീടിനുള്ളിലുണ്ട്'. പ്രത്യേകിച്ച് പൊതു ഇടങ്ങളുടെ രൂപകല്പന, വീടിനുള്ളിലെ പോസിറ്റീവ് എനർജി തരുന്ന വെളിച്ചം, വായുസഞ്ചാരം തുടങ്ങിയവ.

veedu-bed-JPG

മേൽക്കൂര ട്രസ് ചെയ്തതിനാൽ താഴെ ചൂട് കുറവാണ്. ഒരുനില വീടായതിനാൽ പരിപാലനവും എളുപ്പമാണ്. കൂടാതെ വീട്ടുകാർ തമ്മിൽ മെച്ചപ്പെട്ട ആശയവിനിമയം നടക്കുന്നതിനാൽ ബന്ധങ്ങളുടെ കെട്ടുറപ്പിനും നല്ലത് ഒരുനിലയാണെന്ന് ഇവർ സ്വന്തം അനുഭവത്തിലൂടെ പറയുന്നു.

Project facts

Location- Vazhoor, Kottayam

Owner- Boban Thomas

Engineer- Sreekanth Pangappadu

PG Group of Designs, Kanjirappally

Mob-9447114080

English Summary- Traditional Style House with Elegant Interiors- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com