ഇഷ്ടമാകും: ഇത് മനോഹരകാഴ്ചകൾ നിറയുന്ന വീട്

kodungallur-home-night
SHARE

തൃശൂർ കൊടുങ്ങല്ലൂരിലാണ് ലിജേഷിന്റെ പുതിയവീട്. 'പുതുമയുള്ള വീട്' എന്ന വീട്ടുകാരുടെ ആവശ്യപ്രകാരമാണ് ഇംഗ്ലീഷ് കൊളോണിയൽ വീടുകളുടെ രൂപഭാവം വീടിനേകിയത്. 

kodungallur-home

സിനിമകളിൽ കാണുന്ന  ഇംഗ്ലീഷ് ഫാം ഹൗസ് പോലെയാണ് വീടൊരുക്കിയത്. പലതട്ടുകളായി ചരിഞ്ഞ കോൺക്രീറ്റ് മേൽക്കൂരയിൽ ഷിംഗിൾസ് വിരിച്ചു. ഡോർമർ ജാലകങ്ങളും ഇവിടെ ഹാജരുണ്ട്.  

kodungallur-home-formal

വിശാലമായ ലാൻഡ്സ്കേപ്പാണ് വീടിന്റെ ആകർഷണം. ഡ്രൈവ് വേ ഇന്റർലോക്ക് വിരിച്ചു ഭംഗിയാക്കി. ബാക്കിയിടങ്ങളിൽ ചെടികളും മരങ്ങളും ഹാജർവയ്ക്കുന്നു.

kodungallur-home-living

പോർച്ച്, സിറ്റൗട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, ബാത് അറ്റാച്ഡായ നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഒരുക്കിയത്. 

ഗ്ലോസി ഫിനിഷുള്ള വിട്രിഫൈഡ് ടൈലും വുഡൻ ഫിനിഷ്ഡ് ടൈലുമാണ് നിലത്ത് ഹാജർ വയ്ക്കുന്നത്.

kodungallur-home-dine

ഫാമിലി ലിവിങ്- ഡൈനിങ് വിശാലമായ ഹാളിന്റെ ഭാഗമാണ്.

U ആകൃതിയിലുള്ള കിച്ചനാണിവിടെ. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

kodungallur-home-kitchen

നാലു കിടപ്പുമുറികളും ലളിതസുന്ദരമായി ഒരുക്കി. ഹെഡ്‌സൈഡ് ഭിത്തിയിൽ ടെക്സ്ചർ ടൈലുകൾ പതിച്ചു. അനുബന്ധമായി അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് യൂണിറ്റുകളുമുണ്ട്. 

kodungallur-home-bed

രാത്രിയിൽ ലാൻഡ്സ്കേപ്പിലെ ലൈറ്റുകൾ തെളിയുമ്പോൾ മനോഹരമായ ആംബിയൻസ് ഇവിടെ നിറയുന്നു.

വീട് വിഡിയോ കാണാം...

Project facts

Location- Kodungallur, Thrissur

Plot- 38 cent

Area- 3000 Sq.ft

Owner- Lijesh KM

Architect- Joseph Chalissery

Dreams Infinite Studio, Irinjalakuda

Y.C- 2022

English Summary- English Style Spacious House- Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS