1.7 സെന്റ്, 22 ലക്ഷം! വരുമാനം തരുന്ന വീട്; സ്ഥലമില്ലാത്തവർക്ക് മാതൃക

2-cent-home
SHARE

പയ്യന്നൂർ ബസ് സ്റ്റാൻഡിനുസമീപമുള്ള കണ്ണായ സ്ഥലം. കുടുംബസ്വത്തായി കിട്ടിയതാണ്. പക്ഷേ 1.7 സെന്റ് മാത്രമേയുള്ളൂ. അവിടെ സൗകര്യമുള്ള വീട് വേണം. കമേഴ്‌സ്യൽ ലൊക്കേഷൻ പരിഗണിച്ച് ഭാവിയിൽ വീട് വരുമാനമാക്കാനുള്ള സൗകര്യവും വേണം. വീട്ടുകാരുടെ ഈ ആവശ്യങ്ങൾ സഫലമാക്കിയാണ് ഈ വീട് പണിതത്.

2-cent-home-view

ശരിക്കും രണ്ടാംനിലയിലാണ് ഇവിടെ വീട്. അടുക്കള വരെ ഇവിടെയാണ്. സ്‌റ്റെയർ സിറ്റൗട്ടിലൂടെയാണ്. ഇത് കെട്ടിയടച്ചാൽ താഴത്തെ നില  വാടകയ്ക്ക് കൊടുക്കാനാകും.

2-cent-home-sitot

സിറ്റൗട്ട്, ലിവിങ്, ഒരു കിടപ്പുമുറി, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ.രണ്ടാം നിലയിൽ മാസ്റ്റർ ബെഡ്‌റൂം, ബാത്റൂം, ഡൈനിങ്, കിച്ചൻ, സ്റ്റഡി സ്‌പേസ്, ബാൽക്കണി എന്നിവയുണ്ട്. മുകൾനിലയിൽ ഒരുകിടപ്പുമുറി, ബാൽക്കണി എന്നിവയുണ്ട്. മൊത്തം 1100 ചതുരശ്രയടി മാത്രമാണുള്ളത്.

2-cent-home-living

മുന്നിലും പിന്നിലും നിയമപ്രകാരമുള്ള സെറ്റ് ബാക്ക് വിട്ടാണ് വീടുപണിതത്. ഒരുവശത്ത് അയൽക്കാരന്റെ അനുമതിയോടെ മതിലിനോട് ചേർത്ത് ഭിത്തിപണിതു. വീടിന്റെ മുന്നിൽ മതിൽ ഇല്ല. പകരം ഫോൾഡിങ് ഗെയ്റ്റാണുള്ളത്. ഇത് സ്ഥലം ഉപയുക്തമാക്കാനാണ്. മുറ്റത്ത് ഒരുകാർ പാർക്ക് ചെയ്യാം. വീടിന്റെ പിന്നിലാണ് സെപ്റ്റിക് ടാങ്ക്. കുഴൽക്കിണറിനുള്ള പ്രൊവിഷനുമുണ്ട്.

2-cent-home-living-view

ചെറിയ പ്ലോട്ടിൽ സ്വകാര്യതയോടൊപ്പം കാറ്റും വെളിച്ചവുമെത്തിക്കാൻ ജാളി ഭിത്തികൾ ഉപയോഗിച്ചു. സിറ്റൗട്ടിലും മൂന്നാം നിലയിലും ജാളികൾ ഹാജർവയ്ക്കുന്നു.

വീടിന്റെ ആത്മാവ് രണ്ടാംനിലയിലാണ്. ഇവിടെ ഡൈനിങ് ഡബിൾഹൈറ്റിലാണ്. അതിനാൽ നല്ല വിശാലത അനുഭവപ്പെടുന്നു. 

2-cent-home-kitchen

ചെലവ് കുറയ്ക്കാനും പല മാർഗങ്ങൾ സ്വീകരിച്ചു. പ്രാദേശികമായി ലഭ്യമായ വെട്ടുകല്ല് ഉപയോഗിച്ചതിനാൽ ഗതാഗത ചെലവുകൾ ലാഭിക്കാനായി. ജാളിയുടെ സാന്നിധ്യം പെയിന്റിങ് ചെലവുകൾ കുറച്ചു. കിച്ചൻ ACP ചെയ്തത് വഴിയും ചെലവ് കുറയ്ക്കാനായി. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 22 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാനായി. 

2-cent-home-night

ചുരുക്കത്തിൽ കൃത്യമായി പ്ലാൻ ചെയ്താൽ ഒന്നര സെന്റിലും നല്ല വിശാലമായ വീട് ഒരുക്കാം എന്നതിന്റെ തെളിവാണ് ഈ വീട്.

മികച്ച വീട് വിഡിയോസ് കാണാം...

Project facts

Location- Payannur, Kannur

Plot- 1.7 cent

Area- 1100 Sq.ft

Owner- Raju & Salini

Architect- Anoop Sukumaran

Samashttiarchitects

English Summary- Multi Purpose House in Tiny Plot- Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS